എ. ആർ റഹ്മാനെപ്പോലും അതിശയിപ്പിച്ച മാന്ത്രിക ശബ്ദം; ബ്രിട്ടീഷ് റിയാലിറ്റി ഷോയിൽ താരമായി സൗപർണിക നായർ

'ബ്രിട്ടൻസ് ഗോട്ട് ടാലന്റ് 2020'ലെ ഓഡിഷനിലെ സൗപർണികയുടെ പ്രകടനമാണ് വൈറലായിരിക്കുന്നത്. ഈ പ്രകടനമാണ് എ. ആർ റഹ്മാനെപ്പോലും അമ്പരപ്പിച്ചത്.

News18 Malayalam | news18-malayalam
Updated: May 31, 2020, 3:52 PM IST
എ. ആർ റഹ്മാനെപ്പോലും അതിശയിപ്പിച്ച മാന്ത്രിക ശബ്ദം; ബ്രിട്ടീഷ് റിയാലിറ്റി ഷോയിൽ താരമായി സൗപർണിക നായർ
souparnika
  • Share this:
ബ്രിട്ടീഷ് റിയാലിറ്റി ഷോ വേദിയെ പാട്ടുപാടി ഞെട്ടിക്കുകയും അതിലൂടെ ഇന്ത്യൻ സംഗീത ഇതിഹാസം എ. ആർ റഹ്മാനെപ്പോലും അതിശയിപ്പിക്കുകയും ചെയ്ത 10 വയസുകാരിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ബ്രിട്ടീഷ് റിയാലിറ്റി ഷോയായ 'ബ്രിട്ടൻസ് ഗോട്ട് ടാലന്റ് 2020'മത്സരാർഥിയായ സൗപർണിക നായരെന്ന കൊച്ചുമിടുക്കിയാണ് പാട്ടുപാടി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്.

'ബ്രിട്ടൻസ് ഗോട്ട് ടാലന്റ് 2020'ലെ ഓഡിഷനിലെ സൗപർണികയുടെ പ്രകടനമാണ് വൈറലായിരിക്കുന്നത്. ഈ പ്രകടനമാണ് എ. ആർ റഹ്മാനെപ്പോലും അമ്പരപ്പിച്ചത്. കുട്ടിത്താരത്തിൻറെ ഗാനം എആർ റഹ്മാനും പങ്കുവെച്ചു.

സൈമൺ കോവെൽ, അമൻഡ ഹോൾഡൻ, അലേഷ ഡിക്സൺ, ഡേവിഡ് വാല്യംസ് എന്നിവരായിരുന്നു ഷോയിലെ വിധികർത്താക്കൾ. ഓഡിഷനിൽ പങ്കെടുക്കാനെത്തിയ സൗപർണിക സ്വയം പരിചയപ്പെടുത്തുകയും വിധികർത്താക്കളുടെ ചോദ്യത്തിന് ആത്മവിശ്വാസത്തോടെ ഉത്തരം നൽകുകയും ചെയ്തു.

ജൂഡ് ഗാർലാൻഡിന്റെ ദ ട്രോളി എന്ന ഗാനമാണ് സൗപർണിക ആദ്യം പാടിയത്. എന്നാൽ വിധികര്‍ത്താവായ ജൂഡ് സൈമൺ കോവെൽ അപ്രതീക്ഷിതമായി ഇത് തടസപ്പെടുത്തി. മറ്റൊരു ഗാനം ആലപിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. 'ദ ഗ്രേറ്റസ്റ്റ് ഷോമാൻ' എന്ന വിഖ്യാത ചിത്രത്തിലെ 'നെവർ ഇനഫ് 'എന്ന ഗാനമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.ഈ ഗാനം ആലപിച്ചുകൊണ്ട് അമ്പരപ്പിക്കുന്ന പ്രകടനം തന്നെയാണ് സൗപർണിക കാഴ്ചവെച്ചത്. വിധികർത്താക്കളും കാണികളും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു. മികച്ച പ്രകടനത്തിലൂടെ ഓഡിഷനിൽ സൗപർണിക അനായാസം വിജയിച്ചു. കൊല്ലം സ്വദേശിയായ ഡോ.ബിനുവിന്റെയും രഞ്ജിതയുടെയും മകളാണ് സൗപർണിക.

You may also like:ഉമയും ഭാമയും; ഒന്നര വയസുകാരിയുടെ കൂട്ടായി ഇമ്മിണി ബല്യൊരു ആന
[news]
ആ കായലും കടന്നൊരു പെൺകുട്ടി; അവൾക്കു വേണ്ടി മാത്രമൊരു ബോട്ട് സർവീസ്
[news]
ഓന്തിനെ പോലെ നിറം മാറും; നട്ടെല്ലിൽ ശക്തിയേറിയ വിഷം; ഗവേഷകർ കണ്ടെത്തിയ അപൂർവ മത്സ്യം [news]

സൗപർണികയുടെ വൈറൽ പ്രകടനത്തിന് സാക്ഷികളായി അച്ഛനും അമ്മയും വേദിക്കു പിന്നിൽ ഉണ്ടായിരുന്നു. യുകെയിൽ നിരവധി സംഗീത പരിപാടികളിൽ സൗപർണിക കഴിവ് തെളിയിച്ചിട്ടുണ്ട്. സൗപർണിക നായർ എന്ന പേരിൽ യൂട്യൂബ് ചാനലും ഈ മിടുക്കിക്കുണ്ട്.

Published by: Gowthamy GG
First published: May 31, 2020, 3:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading