അഭിനയത്തിനൊപ്പം പാചകത്തിലും അതീവ തല്‍പരനായ മോഹന്‍ലാലുമായി മണിക്കൂറുകളോളം സംസാരിച്ചെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ‘താന്‍ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും മണിക്കൂറുകളോളം സംസാരിച്ചു, നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ച് കൊടുക്കുന്ന അതെ ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ Rational Combi Oven, Thermomix, japanese teppanyaki grill എന്നിവ എനിക്ക് കാണിച്ച് തന്നു’.
Also Read-ഇങ്ങനെ പോയാൽ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും എന്ന് മോഹൻലാലിനോട് ഷെഫ് സുരേഷ് പിള്ള
‘അഭിനേതാവായിരുന്നില്ലെങ്കിൽ ലാലേട്ടന്‍ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകൾ കേൾക്കുമ്പോള്‍ എനിക്ക് തോന്നി’ . ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീൻ അച്ചാറും നിറയെ തേങ്ങയിട്ട ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചെന്നും ഷെഫ് പിള്ള പറഞ്ഞു.
advertisement
ഷെഫ് സുരേഷ് പിള്ളയുടെ ഫേസ്ബുക്ക് കുറിപ്പ്
ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം..! ഞാൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകൾ… നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ച് കൊടുക്കുന്ന അതെ ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ Rational Combi Oven, Thermomix, japanese teppanyaki grill എന്നിവ എനിക്ക് കാണിച്ച് തന്നത്…
ലാലേട്ടൻ അഭിനേതാവായിരുന്നില്ലങ്കിൽ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകൾ കേൾക്കുബോൾ എനിക്ക് തോന്നി..!! ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീൻ അച്ചാറും നിറയെ തേങ്ങയിട്ട ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചു