• HOME
 • »
 • NEWS
 • »
 • film
 • »
 • ഇങ്ങനെ പോയാൽ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും എന്ന് മോഹൻലാലിനോട് ഷെഫ് സുരേഷ് പിള്ള

ഇങ്ങനെ പോയാൽ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും എന്ന് മോഹൻലാലിനോട് ഷെഫ് സുരേഷ് പിള്ള

Chef Suresh Pillai comments to Mohanlal's cooking video | മോഹൻലാലിന്റെ പാചക വീഡിയോ. ഒപ്പം ഭാര്യ സുചിത്ര മോഹൻലാലിൻറെ എൻട്രിയും

മോഹൻലാലിന്റെ വീഡിയോയിൽ നിന്നും

മോഹൻലാലിന്റെ വീഡിയോയിൽ നിന്നും

 • Last Updated :
 • Share this:
  ലാലേട്ടന്റെ കൈപ്പുണ്യം അറിയാത്തവരായി ആരുണ്ട്? അദ്ദേഹം ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ടില്ലെങ്കിലും, ആ കയ്യിൽ വഴങ്ങുന്ന രുചികൾ എന്തെല്ലാമെന്ന് പലർക്കും അറിയാം. സ്വന്തം അടുക്കള മാത്രമല്ല, സുഹൃത്തുക്കളുടെ അടുക്കള കിട്ടിയാലും ലാലേട്ടൻ കയറി ഒന്ന് പയറ്റും.

  ഇപ്പോഴിതാ ചുട്ട തേങ്ങാ കൊണ്ടുള്ള ചിക്കൻ കറിയുമായി വരികയാണ് പ്രിയപ്പെട്ട മോഹൻലാൽ. അഞ്ച് മിനിട്ടോളം നീളുന്ന വീഡിയോയിൽ ഓരോ ചേരുവയും സൂക്ഷ്മതയോടെ ചേർത്ത് കോഴിക്കറി തയാറാക്കുന്ന ലാലേട്ടനെ കാണാം.

  ഇതുകണ്ട ഷെഫ് സുരേഷ് പിള്ള കമന്റ് ചെയ്യാനും മറന്നില്ല. 'ഇങ്ങനെ പോയാൽ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും' എന്ന ഷെഫിന്റെ കമന്റിന് 'വെൽക്കം, വരൂ... വരൂ' എന്നാണ് മോഹൻലാലിൻറെ മറുപടി.

  പറയുന്നതിനേക്കാളും, വീഡിയോ കണ്ടുനോക്കി നിങ്ങൾക്ക് തന്നെ മനസ്സിലാക്കാം. ഇതിൽ ഭാര്യ സുചിത്ര മോഹൻലാലും ഉണ്ട് കേട്ടോ. (വീഡിയോ ചുവടെ)  Also read: സുകുമാരിക്കൊപ്പം തകർപ്പൻ ഡാൻസ് സ്റ്റെപ്പുകളുമായി മമ്മൂട്ടി; പഴയ വീഡിയോ വൈറൽ

  മമ്മൂട്ടി സിനിമയിൽ ഡാൻസ് ചെയ്യാൻ അത്ര താൽപ്പര്യമില്ലാത്ത ആളാണ് എന്ന് പലരും കരുതുന്നുണ്ട്. എന്നാൽ പല സിനിമകളിലും നൃത്തത്തിൽ ഒരു കൈവച്ചയാളാണ് മമ്മുക്ക. ലാലേട്ടൻ ക്ലാസിക്കൽ നൃത്തം വരെ പഠിച്ചു ചെയ്തെങ്കിലും, മമ്മുക്ക തന്റേതായ ശൈലിയിൽ പലപ്പോഴും ചുവടുകൾ തീർത്തിട്ടുണ്ട്.

  'മേഘം' സിനിമയിൽ മമ്മൂട്ടിയും ശ്രീനിവാസനും ചേർന്നുള്ള മാർഗഴിയെ മല്ലികയെ... എന്ന ഗാനരംഗം തന്നെ ഉദാഹരണം. അതുവരെ എണ്ണം പറഞ്ഞ വേഷങ്ങൾ ചെയ്ത മമ്മുക്ക, കേണൽ ആയപ്പോഴാണ് ഒരു ഫുൾ നൃത്തരംഗത്തിൽ ചുവടുകൾ തീർത്തത്.

  അതിന് മുൻപും ഇല്ലെന്നല്ല കേട്ടോ, മാനേ മധുരക്കരിമ്പേ... എന്ന ഗാനത്തിൽ മമ്മുക്ക പൊടിക്ക് ഡാൻസ് കളിക്കുന്നുണ്ട്. പിന്നീട് 'രാജമാണിക്യം' എന്ന സിനിമയിലും മറ്റുമെല്ലാം അദ്ദേഹം വീണ്ടും ആ കഴിവ് പുറത്തെടുത്തു.

  ഏറ്റവും രസകരമായി മമ്മുക്കയിലെ നർത്തകനെ കാണണമെങ്കിൽ 'തുറുപ്പുഗുലാൻ' സിനിമയിലേക്ക് കണ്ണോടിക്കണം. കൊച്ചുകുട്ടികൾക്കൊപ്പം നൃത്തം അഭ്യസിക്കാൻ വരുന്ന ഗുലാൻ സൃഷ്‌ടിക്കുന്ന ഡാൻസ് സ്‌കൂളിലെ രസകരമായ നിമിഷങ്ങൾ ഈ സിനിമയിലുണ്ട്. നൃത്തം പഠിക്കുന്ന ഗുലാന്റെ തൊഴി ഏൽക്കേണ്ടി വരുന്ന കുട്ടികൾ സങ്കടത്തോടെ അക്കാര്യം പരാതിപ്പെടുമ്പോൾ നിസഹായനായി മറുപടി പറയുന്ന ഗുലാൻ അത്രയേറെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. പൊന്നമ്മ ബാബുവാണ് നൃത്താധ്യാപികയുടെ റോളിൽ എത്തിയത്.

  എന്നാൽ അക്കണ്ടതൊന്നുമല്ല മക്കളേ, മമ്മുക്കയുടെ ഡാൻസ്. ഇതാണ് ഒറിജിനൽ ഡാൻസ്. ഏതു വേദിയെയും കയ്യിലെടുക്കാൻ കഴിവുള്ള സുകുമാരി അമ്മയ്‌ക്കൊപ്പം സ്റ്റേജിൽ കടന്നു വന്ന് അടിപൊളി സ്റ്റെപ്പുകൾ ഇടുന്ന മമ്മുക്കയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന വീഡിയോയിൽ.

  എന്നടീ രാക്കമ്മ... എന്ന് തുടങ്ങുന്ന തമിഴ് ഗാനം മൈക്കെടുത്തു കൊണ്ട് പാടി നൃത്തം ചെയ്യുകയാണ് സുകുമാരിയമ്മ. ചുരിദാർ ധരിച്ച് സുന്ദരിയും സർവോപരി സന്തോഷവതിയുമായി നൃത്തം ചെയ്യുന്നു സുകുമാരിയമ്മ. അതിനിടയിലേക്ക് കണ്ടാൽ സീരിയസ് ഭാവമുള്ള കോട്ടും സ്യൂട്ടും അണിഞ്ഞെത്തുകയാണ് മമ്മുക്ക.
  Published by:user_57
  First published: