TRENDING:

'സ്വപ്നങ്ങളെ പിന്തുടരണം' എസ് ക്ലാസ് ബെന്‍സിന് പിന്നാലെ പോര്‍ഷെ കെയ്നും സ്വന്തമാക്കി ഷെഫ് സുരേഷ് പിള്ള

Last Updated:

ഏകദേശം 1.48 കോടി രൂപ എക്സ്ഷോറൂം വിലയുള്ള വാഹനം കൊച്ചിയിലെ പോർഷെ ഷോറൂമിൽ നിന്നാണ് അദ്ദേഹം വാങ്ങിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ആരാധകരുള്ള ഷെഫ് സുരേഷ് പിള്ളയുടെ വാഹനശേഖരത്തിലേക്ക് പുതിയ ഒരു അതിഥി കൂടിയെത്തി. ആഡംബര വാഹനങ്ങളിലെ മുന്‍ നിരക്കാരനായ പോർഷെയുടെ ഏറ്റവും വലിയ എസ്‍യുവിയായ കെയിനിന്റെ കൂപ്പേ വകഭേദമാണ് സുരേഷ് പിള്ള സ്വന്തമാക്കിയത്. ഏകദേശം 1.48 കോടി രൂപ എക്സ്ഷോറൂം വിലയുള്ള വാഹനം കൊച്ചിയിലെ പോർഷെ ഷോറൂമിൽ നിന്നാണ് അദ്ദേഹം വാങ്ങിയത്.
advertisement

2022 ഏപ്രിലില്‍ മെഴ്സിഡസ് ബെന്‍സിന്‍റെ എസ് ക്ലാസ് മോഡല്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് ഷെഫ് പിള്ള പോര്‍ഷെ കെയ്നും തന്‍റെ വീട്ടിലെത്തിച്ചത്.

Also Read-‘അഭിനേതാവായിരുന്നില്ലെങ്കിൽ ലാലേട്ടന്‍ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു; ഷെഫ് പിള്ള

‘കഠിനാധ്വാനം ചെയ്യൂ, സ്വപ്നങ്ങളെ പിന്തുടരാൻ കംഫർട്ട് സോണിൽനിന്ന് പുറത്തുവന്ന് ജീവിതത്തിലെ വെല്ലുവിളികളെ നേരിടൂ, നിങ്ങളെ കാത്തിരിക്കുന്നത് എന്ത് അദ്ഭുതമാണെന്ന് അറിയില്ലല്ലോ’ എന്നാണ് പുതിയ വാഹനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് അദ്ദേഹം കുറിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൂന്നു ലീറ്റർ പെട്രോൾ എൻജിനാണ് പോർഷെ കെയ്ന്‍ കൂപ്പേ വകഭേദത്തിന്‍റെ പ്രത്യേകത. 340 പിഎസ് കരുത്തുണ്ട് ഈ ആഡംബര വാഹനത്തിന്.വെറും 6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കടക്കുന്ന കെയിനിന്റെ ഉയർന്ന വേഗം 243 കിലോമീറ്ററാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
'സ്വപ്നങ്ങളെ പിന്തുടരണം' എസ് ക്ലാസ് ബെന്‍സിന് പിന്നാലെ പോര്‍ഷെ കെയ്നും സ്വന്തമാക്കി ഷെഫ് സുരേഷ് പിള്ള
Open in App
Home
Video
Impact Shorts
Web Stories