'അഭിനേതാവായിരുന്നില്ലെങ്കിൽ ലാലേട്ടന്‍ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു; ഷെഫ് പിള്ള

Last Updated:

മോഹന്‍ലാലിനൊപ്പമുള്ള തന്‍റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ഷെഫ് പിള്ള ലാലേട്ടന്‍റെ പുതിയ വീട്ടിലെ  അടുക്കള വിശേഷങ്ങള്‍ പങ്കുവെച്ചത്.

മലയാളത്തിന്‍റെ പ്രിയതാരം മോഹന്‍ലാലിന്‍റെ കൊച്ചിയിലെ പുതിയ വീട്ടില്‍ അതിഥിയായെത്തി പ്രമുഖ പാചകവിദഗ്ധന്‍ ഷെഫ് സുരേഷ് പിള്ള. അന്താരാഷ്ട്ര ഷെഫ് ദിനമായ ഇന്ന് (ഒക്ടോബര്‍ 20) മോഹന്‍ലാലിനൊപ്പമുള്ള തന്‍റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ഷെഫ് പിള്ള ലാലേട്ടന്‍റെ പുതിയ വീട്ടിലെ  അടുക്കള വിശേഷങ്ങള്‍ പങ്കുവെച്ചത്.
അഭിനയത്തിനൊപ്പം പാചകത്തിലും അതീവ തല്‍പരനായ മോഹന്‍ലാലുമായി മണിക്കൂറുകളോളം സംസാരിച്ചെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ‘താന്‍ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും മണിക്കൂറുകളോളം സംസാരിച്ചു, നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ച് കൊടുക്കുന്ന അതെ ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ Rational Combi Oven, Thermomix, japanese teppanyaki grill എന്നിവ എനിക്ക് കാണിച്ച് തന്നു’.
‘അഭിനേതാവായിരുന്നില്ലെങ്കിൽ ലാലേട്ടന്‍ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകൾ കേൾക്കുമ്പോള്‍ എനിക്ക് തോന്നി’ . ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീൻ അച്ചാറും നിറയെ തേങ്ങയിട്ട ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചെന്നും  ഷെഫ് പിള്ള പറഞ്ഞു.
advertisement
ഷെഫ് സുരേഷ് പിള്ളയുടെ ഫേസ്ബുക്ക് കുറിപ്പ്
ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം..! ഞാൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകൾ… നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ച് കൊടുക്കുന്ന അതെ ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ Rational Combi Oven, Thermomix, japanese teppanyaki grill എന്നിവ എനിക്ക് കാണിച്ച് തന്നത്…
ലാലേട്ടൻ അഭിനേതാവായിരുന്നില്ലങ്കിൽ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകൾ കേൾക്കുബോൾ എനിക്ക് തോന്നി..!! ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീൻ അച്ചാറും നിറയെ തേങ്ങയിട്ട ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചു 🤗😇 Thank you Laletta for the amazing evening! 🥰
മലയാളം വാർത്തകൾ/ വാർത്ത/Life/
'അഭിനേതാവായിരുന്നില്ലെങ്കിൽ ലാലേട്ടന്‍ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു; ഷെഫ് പിള്ള
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement