വവ്വാൽ, പാമ്പ്, പൂച്ച,പട്ടി തുടങ്ങി വിവിധ തരം മൃഗങ്ങളെ ലഭിക്കുന്ന മാര്‍ക്കറ്റുകളുടെ പേരിലാണ് വുഹാൻ അറിയപ്പെടുന്നത്. കൊറോണ വൈറസ് മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് വ്യാപിച്ചതെന്നാണ് ശാസ്ത്രജ്ഞർ സംശയിച്ചിരുന്നത്. പിന്നീടത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് മാത്രം പടരുന്ന തരത്തിലായെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
You may also like:ലോക്ക് ഡൗണിനിടെ മതപരമായ ചടങ്ങിൽ പങ്കെടുത്ത് യോഗി ആദിത്യനാഥ്: ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനെതിരെ കേസ് [NEWS]കോവിഡ് 19 ബാധിച്ച ആൾ മരിച്ചു; ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്ത ബന്ധുക്കൾക്കെതിരെ കേസ് [NEWS]വാട്സാപ്പും ടിക് ടോക്കുമല്ല, ലോക്ക്ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്ത ആപ്പ് [NEWS]
advertisement
ചൈനയിൽ ഉദ്ഭവിച്ച കൊറോണ ലോകം മുഴുവനും വ്യാപിച്ചതോടെ ചൈനക്കാര്‍ക്കെതിരെയും ഇവരുടെ ഭക്ഷണരീതികൾക്കെതിരെയും ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷെൻഷെൻ നഗരത്തിൽ ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തുന്നതെന്നാണ് സൂചന.
വന്യജീവി കച്ചവടം തടയുന്നതിന്റെ ഭാഗമായാണ് വിലക്ക് എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മറ്റ് മൃഗങ്ങളെക്കാൾ മനുഷ്യരുമായി അടുത്ത ബന്ധം സ്ഥാപിക്കുന്ന നായ്ക്കളും പൂച്ചകളും ഉള്‍പ്പെടെ വളർത്തു മൃഗങ്ങളെ ഭക്ഷിക്കുന്നത് പല രാജ്യങ്ങളും നിരോധിച്ചുണ്ടെന്നാണ് അധികൃതർ പ്രസ്താവനയിൽ പറയുന്നത്.
കോഴിയിറച്ചി, കന്നുകാലികൾ, സമുദ്രവിഭവങ്ങൾ എന്നിവ ഭക്ഷിച്ചാൽ മതിയെന്നാണ് ഷെൻഷെൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ ഉദ്യോഗസ്ഥനായ ലിയു ജിയാൻപിങ് അറിയിച്ചത്.