TRENDING:

Curd | ചർമ്മം മൃദുവാകും, വെട്ടിത്തിളങ്ങും; തൈരിൻെറ ഗുണങ്ങൾ ചെറുതല്ല

Last Updated:

ചർമ്മത്തിന് ഏറ്റവും ഗുണകരമായ ഒരു വസ്തു നമ്മുടെ വീട്ടിൽ തന്നെയുണ്ട്. തൈര്. കാൽസ്യം, പ്രോട്ടീൻ തുടങ്ങി നിരവധി പ്രധാന വൈറ്റമിനുകളുടെ കലവറയാണ് തൈര്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആഴ്ചയിൽ ഒരിക്കലെങ്കിലും നമ്മൾ ചർമ്മസംരക്ഷണത്തിനായി സമയം മാറ്റിവെക്കേണ്ടതുണ്ട്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ ഉണ്ടായിട്ടും ആരും തന്നെ ചർമ്മപരിചരണത്തിന് ആവശ്യമായ സമയം കൊടുക്കാറില്ല. ചില സമയങ്ങളിലൊക്കെ അത് വലിയ കുഴപ്പമില്ലാത്ത കാര്യമായിരിക്കും. എന്നാൽ ചിലപ്പോൾ അതത്ര ശരിയല്ലാതെ വരും. പ്രത്യേകിച്ച് മൺസൂൺ കാലത്ത് ചർമ്മത്തിന് പരിചരണം അത്യാവശ്യമാണ്.
advertisement

പ്രകൃതിദത്തമായ രീതിയിലുള്ള ചർമ്മ പരിചരണമാണ് എപ്പോഴും നല്ലത്. ചർമ്മത്തിന് ഏറ്റവും ഗുണകരമായ ഒരു വസ്തു നമ്മുടെ വീട്ടിൽ തന്നെയുണ്ട്. പലരും അതിൻെറ ഗുണഗണങ്ങൾ മനസ്സിലാക്കി ഉപയോഗിക്കാറില്ല. നാം ഭക്ഷണത്തിനൊപ്പം ഉപയോഗിക്കുന്ന തൈരാണ് ചർമ്മത്തിന് ഏറെ ഗുണം പകരുന്ന വസ്തു.

തൈരിൽ കാൽസ്യം, പ്രോട്ടീൻ തുടങ്ങി നിരവധി പ്രധാന വൈറ്റമിനുകളുടെ കലവറയാണ് തൈര്. വിറ്റാമിൻ സി, ഡി, എ തുടങ്ങിയ ശരീരത്തിന് ആവശ്യമായ ഘടകങ്ങളും തൈരിൽ അടങ്ങിയിരിക്കുന്നു. തൈരിൽ അടങ്ങിയ ലാക്ടിക് ആസിഡ് ചത്ത കോശങ്ങളെ നീക്കം ചെയ്യുന്നതിനും ചർമ്മത്തെ പരിപാലിക്കുന്നതിനും ഗുണം ചെയ്യും. ഇത് ചർമ്മത്തിനെ മൃദുവാക്കുകയും കൂടുതൽ തിളക്കം സമ്മാനിക്കുകയും ചെയ്യുമെന്ന് വിദഗ്ദർ പറയുന്നു.

advertisement

ചർമ്മസംരക്ഷണത്തിന് തൈര് എങ്ങനെ ഉപയോഗിക്കാമെന്ന് നമുക്ക് പരിശോധിക്കാം:

യോഗർട്ട് ലെമൺ ഫേഷ്യൽ

നല്ല കട്ടിത്തൈര് ഒരു ചെറിയ പാത്രത്തിൽ എടുത്തതിന് ശേഷം അതിലേക്ക് അൽപം നാരങ്ങനീര് ചേർക്കുക. പിന്നീട് ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് നേരമെങ്കിലും മസ്സാജ് ചെയ്യുക. പിന്നീട് തെളിഞ്ഞ വെള്ളത്തിൽ കഴുകിക്കളയുക. ഇത് മുഖത്തിന് കൂടുതൽ തിളക്കം നൽകുകയും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യും.

തൈര് – കടലമാവ് മിശ്രിതം

തൈരും കടലമാവും ഒരുപോലെ ചർമ്മത്തെ സംരക്ഷിക്കുന്ന രണ്ട് പദാർഥങ്ങളാണ്. ഒരു ടീ സ്പൂൺ കടലമാവും രണ്ട് ടീ സ്പൂൺ തൈരും ഒരു പാത്രത്തിൽ ഇട്ട് നന്നായി കട്ടിയായ പേസ്റ്റ് ആക്കുക. പിന്നീട് ഇത് നിങ്ങളുടെ മുഖത്ത് തേച്ച് പിടിപ്പിക്കുക. പത്ത് മിനിറ്റിന് ശേഷം ഈ മിശ്രിതം നന്നായി കഴുകിക്കളയുക.

advertisement

മഞ്ഞളും തൈരും ചേർത്ത ഫേസ്പാക്ക്

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയയെ നശിപ്പിക്കുന്ന ഘടകങ്ങൾ ചർമ്മസംരക്ഷണത്തിന് ഉത്തമമാണ്. മുഖക്കുരു ഇല്ലാതാക്കാൻ മഞ്ഞൾ വളരെ നല്ലതാണ്. രണ്ട് ടേബിൾ സ്പൂൺ തൈരെടുത്ത് അതിലേക്ക് അര ടീ സ്പൂൺ മഞ്ഞൾ ചേർക്കുക. ഇവ രണ്ടും നന്നായി മിശ്രിതമാക്കുക. എന്നിട്ട് ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിറ്റ് വെക്കുക. പിന്നീട് മുഖം ചെറുതായി മസ്സാജ് ചെയ്തതിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക.

തേനും തൈരും ചേർത്ത് ഉപയോഗിക്കുക

advertisement

ചർമ്മം വരണ്ട് തുടങ്ങുന്നുവെന്ന് തോന്നുന്നുവെങ്കിൽ തൈരും തേനും ഉപയോഗിക്കുക. അൽപം തൈരെടുത്ത് അതിലേക്ക് തേൻ ചേർത്ത് മിശ്രിതമാക്കുക. പിന്നീട് നേരിട്ട് മുഖം മുഴുവൻ തേച്ച് പിടിപ്പിക്കുക. പത്ത് മിനിറ്റിന് ശേഷം കഴുകിക്കളയുക.

(Disclaimer: ഈ ലേഖനത്തിലെ വിവരങ്ങൾ പൊതുവായ അറിവുകളാണ്. ഇക്കാര്യങ്ങൾ ചെയ്യുന്നതിന് മുമ്പ് വിദഗ്ദരുടെ ഉപദേശം തേടുക)

മലയാളം വാർത്തകൾ/ വാർത്ത/Life/
Curd | ചർമ്മം മൃദുവാകും, വെട്ടിത്തിളങ്ങും; തൈരിൻെറ ഗുണങ്ങൾ ചെറുതല്ല
Open in App
Home
Video
Impact Shorts
Web Stories