TRENDING:

Exercise | വ്യായാമം ചെയ്യാൻ സമയമില്ലേ? മസിലുണ്ടാക്കാൻ ഈ മൂന്ന് സെക്കൻഡ് വ്യായാമം പരീക്ഷിക്കൂ

Last Updated:

വ്യായാമത്തിനായി ഒരുപാട് സമയം മാറ്റി വെക്കണം എങ്കിൽ മാത്രമേ മസിലുകൾ ദൃഢമായിരിക്കൂ എന്ന തെറ്റിദ്ധാരണ നീക്കുന്നതുകൂടിയാണ് ഈ പഠനം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശരീര സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും (Health) പര്യായമായി മസിലുകളെ (muscle) പലപ്പോഴും കണക്കാക്കാറുണ്ട്. അതിനാൽ തന്നെ വ്യായാമത്തിലൂടെ (work out) മസിലുകൾ പെരുപ്പിക്കാൻ ശ്രമിക്കുന്നവർ ധാരാളമാണ്. പുരുഷന്മാരാണ് (Men) പൊതുവെ ഈ ഗണത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. സ്ഥിരമായി വ്യായാമം ചെയ്താൽ പേശികൾ ദൃഢമാക്കി ആരോഗ്യം നില നിർത്താം. ധാരാളം സമയം ഇതിനായി ചിലവഴിക്കേണ്ടി വരും എന്നതാണ് പലരെയും മടുപ്പിക്കുന്ന ഒരു കാര്യം. എന്നാൽ ആ വ്യായാമത്തിനു വെറും മൂന്നു സെക്കന്റ് ചിലവഴിച്ചാൽ മതിയെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ അതൊരു വാസ്തവമാണ്. മൂന്നു സെക്കന്റ് മാത്രം ചെയ്യുന്ന വ്യായാമം മസിലുകളുണ്ടാക്കാൻ ഉപകരിക്കുന്നവയാണ്. ജപ്പാനിലെ നൈഗാറ്റ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് ആന്റ് വെൽഫെയർ (NUHW) മായി സഹകരിച്ച് ഓസ്‌ട്രേലിയയിലെ എഡിത്ത് കോവൻ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ പ്രതിദിനം മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള വ്യായാമത്തിലൂടെ പേശികളെ ശക്തിപ്പെടുത്താൻ കഴിയുമെന്ന് കണ്ടെത്തി.
advertisement

നൈഗാറ്റ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്തിലെ 39 വിദ്യാർത്ഥികളിൽ ആണ് പഠനം നടത്തിയത്. വ്യായാമം ചെയ്യാത്ത 13 വിദ്യാർഥികളും ഗവേഷണത്തിന്റെ ഭാഗമായി. മൂന്ന് സെക്കൻഡ് വ്യായാമത്തിലൂടെ പേശികൾക്കുണ്ടാകുന്ന മാറ്റങ്ങൾ ഗവേഷകർ വിലയിരുത്തി. നാല് ആഴ്ചയ്ക്കുള്ളിൽ മൂന്ന് തരത്തിലുള്ള ചലനങ്ങളാണ് ഗവേഷകർ കണ്ടെത്തിയത്. ഐസോമെട്രിക്, കോൺസെൻട്രിക്, എക്സെൻട്രിക് എന്നിവയാണവ . നാല് ആഴ്ചയിൽ പ്രതിദിനം മൂന്ന് സെക്കൻഡ് വ്യായാമം ചെയ്യുന്ന വിദ്യാർത്ഥികളുടെ പേശികളുടെ വികാസം പ്രകടമായി കാണാമെന്ന് ഗവേഷകർ നടത്തിയ പഠനഫലത്തിൽ പറയുന്നു. എന്നാൽ വ്യായാമം ചെയ്യാത്ത വിദ്യാർത്ഥികളുടെ പേശികൾ വികസനത്തിന്റെ ഒരു ലക്ഷണവും കാണിച്ചില്ല എന്നും ഗവേഷകർ വ്യക്തമാക്കുന്നു.

advertisement

Also read- Workout | വ്യായാമത്തിന് മുമ്പോ ശേഷമോ എപ്പോൾ കുളിക്കുന്നതാണ് നല്ലത്? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

വളരെ കുറച്ച് നിമിഷങ്ങൾ മാത്രം ചെയ്യുന്ന വ്യായാമങ്ങൾ പോലും പേശികളുടെ ശക്തി വർദ്ധിപ്പിക്കുമെന്ന് പഠന ഫലങ്ങൾ സൂചിപ്പിക്കുന്നു എന്ന് എഡിത്ത് കോവൻ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ പ്രൊഫ കെൻ നൊസാക ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. പലരും വ്യായാമത്തിനായി ധാരാളം സമയം ചെലവഴിക്കണമെന്ന് കരുതുന്നു. എന്നാൽ ആ ധാരണ തെറ്റാണ്. ഹ്രസ്വവും നിലവാരമുള്ളതുമായ വ്യായാമം ശരീരത്തിലെ പേശികളെ ദൃഢമാക്കും. ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കും.

advertisement

.

ഐസോമെട്രിക്, കോൺസെൻട്രിക്, എക്സെൻട്രിക് എന്നിങ്ങനെ മൂന്നു രീതിയിൽ പേശികൾ സങ്കോചിക്കുന്നുണ്ട്. ഇവയിൽ എക്സെൻട്രിക് മസിൽ സങ്കോചത്തിലാണ് പേശികളിൽ ഏറ്റവും കൂടുതൽ മികച്ച ഫലങ്ങൾ കാണാൻ കഴിയുന്നത് എന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. മൂന്നു സെക്കൻഡ് വ്യായാമത്തിലൂടെ ശരീരത്തിലെ പേശികളുടെ വികസനത്തിലൂടെ ആരോഗ്യകരമായ ശരീരം സ്വന്തമാക്കാനും സാധിക്കുന്നു. വ്യായാമത്തിനായി ഒരുപാട് സമയം മാറ്റി വെക്കണം എങ്കിൽ മാത്രമേ മസിലുകൾ ദൃഢമായിരിക്കൂ എന്ന തെറ്റിദ്ധാരണ നീക്കുന്നതുകൂടിയാണ് ഈ പഠനം. ഇതിലൂടെ കുറഞ്ഞ കാലയളവിൽ പേശികളുടെ ശക്തി മെച്ചപ്പെടുത്തുന്നത് ആരോഗ്യത്തിനും ശാരീരികക്ഷമത വർധിപ്പിക്കുന്നതിനും പ്രയോജനകരമാണ് എന്ന് പ്രൊഫസർ കെൻ വ്യക്തമാക്കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
Exercise | വ്യായാമം ചെയ്യാൻ സമയമില്ലേ? മസിലുണ്ടാക്കാൻ ഈ മൂന്ന് സെക്കൻഡ് വ്യായാമം പരീക്ഷിക്കൂ
Open in App
Home
Video
Impact Shorts
Web Stories