• HOME
 • »
 • NEWS
 • »
 • life
 • »
 • Workout | വ്യായാമത്തിന് മുമ്പോ ശേഷമോ എപ്പോൾ കുളിക്കുന്നതാണ് നല്ലത്? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

Workout | വ്യായാമത്തിന് മുമ്പോ ശേഷമോ എപ്പോൾ കുളിക്കുന്നതാണ് നല്ലത്? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

വര്‍ക്ക്ഔട്ട് കഴിഞ്ഞ് 20 മിനിറ്റിന് ശേഷം കുളിക്കുന്നതാണ് നല്ലത്

 • Share this:
  വ്യായമത്തിന് (Workout) ശേഷം കുളിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത് എന്നാല്‍ ഫിറ്റ്‌നസ് (Fitness) വിദഗ്ധര്‍ പറയുന്നത് വ്യായാമത്തിന് മുമ്പും ശേഷവും കുളിക്കുന്നത് നല്ലതാണ് എന്നാണ്. വ്യായാമത്തിന് മുമ്പ് കുളിക്കുന്നത് വിയര്‍പ്പിന്റെ ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കില്ല അതുപോലെ കുളിക്കാതിരുന്നാല്‍ അഴുക്ക് എണ്ണമയമുള്ള ചര്‍മ്മത്തിലെ കണികകള്‍ അടഞ്ഞു കൂടും.

  ഇതുമൂലം വ്യായമം ചെയ്യുമ്പോള്‍ വിയര്‍പ്പ് പുറത്തോക്ക് വരുന്നതിന്റെ അളവ് കുറയാന്‍ കാരണമാകും. ഇത് ചര്‍മ്മത്തില്‍ ചൊറിച്ചിലും അലര്‍ജിക്കും കാരണമാകും. വ്യായാമത്തിന് മുമ്പും ശേഷവും കുളിക്കുന്നതിലൂടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

  അതു പോലെ വ്യായാമം കഴിഞ്ഞ് വന്ന ഉടനെ കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. വ്യായാമത്തിന് ശേഷം ശരീരത്തില്‍ സ്രവിക്കുന്ന വിയര്‍പ്പ് ഉണങ്ങിയതിന് ശേഷം മാത്രം കുളിക്കുക. വര്‍ക്ക്ഔട്ട് കഴിഞ്ഞ്  20 മിനിറ്റിന് ശേഷം കുളിക്കുന്നതാണ് നല്ലത്.

  വ്യായമത്തിന് ശേഷം ശരീരത്തിലെ താപനില വളരെ അധികം കൂടുതലായിരിക്കും ഒപ്പം ഹൃദയമിടിപ്പും വേഗത്തിലായിരിക്കും ഇവയെല്ലാം സാധാരണ നിലയില്‍ ആകുന്നത് വരെ വിശ്രമിക്കുന്നതാണ് നല്ലത്. വിയര്‍പ്പ് ഉണങ്ങുന്നതുവരെ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. അടുത്ത തവണ് വ്യായാമത്തിന് പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍ത്തിരിക്കുക.

  Bone Death | കോവിഡിനെ തുടർന്നുള്ള അസ്ഥി മരണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

  കോവിഡ് 19 (Covid 19) വൈറസ് ബാധിച്ച നിരവധി ആളുകൾക്ക്, ശ്വസിക്കാൻ ബുദ്ധിമുട്ട്, മണവും രുചിയും നഷ്ടപ്പെടൽ തുടങ്ങിയ പല ലക്ഷണങ്ങളും അനുഭവപ്പെടാറുണ്ട്. എന്നാൽ രോഗത്തിൽ നിന്ന് മുക്തി നേടുമ്പോൾ പലർക്കും ഈ രോഗലക്ഷണങ്ങൾ കുറയാറുണ്ട്. എന്നാൽ മറ്റു ചിലർക്ക് ഇതുമായി ബന്ധപ്പെട്ട് മറ്റു ചില ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. 2020ൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചതിന് ശേഷവും പല രോഗികളും പല രോഗലക്ഷണങ്ങളും ഇപ്പോഴും അനുഭവിക്കുന്നുണ്ട്. ഇതിനെ ലോംഗ് കോവിഡ് എന്നാണ് പറയുന്നത്. ഈ അവസ്ഥയെ പോസ്റ്റ്-കോവിഡ്-19 സിൻഡ്രോം എന്നും വിളിക്കുന്നു.

  ഈ അവസ്ഥയിൽ ചിലർക്ക് ബ്രെയിൻ ഫോഗ് (ആശയക്കുഴപ്പം, മറവി, ശ്രദ്ധക്കുറവ്), ക്ഷീണം അല്ലെങ്കിൽ ശ്വാസതടസ്സം എന്നിവ അനുഭവപ്പെടാം. മറ്റുചിലരിൽ സന്ധി വേദന, നെഞ്ചുവേദന, ചുമ എന്നിവയും അനുഭവപ്പെടാറുണ്ട്. ലോംഗ് കോവിഡ്, ആളുകളിൽ വ്യത്യസ്തമായ രീതിയിലാണ് സ്വാധീനം ചെലുത്തുന്നത്. ലോംഗ് കോവിഡിന്റ ഭാഗമായി ഡോക്ടർമാർ റിപ്പോർട്ട് ചെയ്ത അവസ്ഥകളിലൊന്നാണ് അവാസ്‌കുലർ നെക്രോസിസ് (AVN - avascular necrosis) അഥവാ അസ്ഥി മരണം.

  അവാസ്‌കുലർ നെക്രോസിസ്

  അസ്ഥികളിലേയ്ക്കുള്ള രക്ത വിതരണം താൽക്കാലികമോ സ്ഥിരമായോ നഷ്ടപ്പെടുന്ന അവസ്ഥയാണ് അവാസ്‌കുലർ നെക്രോസിസ്. രക്ത വിതരണം തടസ്സപ്പെടുന്നതിനാൽ, അസ്ഥികളിലെ കോശങ്ങൾ നശിക്കുകയും അസ്ഥിയ്ക്ക് നാശം സംഭവിക്കുകയും ചെയ്യുന്നു. ഉയർന്ന അളവിലുള്ള സ്റ്റിറോയിഡുകളുടെ ദീർഘകാല ഉപയോഗം കൊണ്ടും ഈ അവസ്ഥ വരാം. അമിതമായി മദ്യം കഴിക്കുന്നതും ഈ അവസ്ഥയിലേക്ക് എത്തിക്കാൻ സാധ്യതയുണ്ട്

  ബിഎംജെ കേസ് റിപ്പോർട്ട്‌സ് ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കോവിഡ്-19-ന് ശേഷം ഒരു രോഗിക്ക് അവാസ്‌കുലാർ നെക്രോസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രോഗി സ്റ്റിറോയിഡ് ഉപയോഗിക്കുമ്പോൾ ഈ സാധ്യതകൾ വീണ്ടും വർദ്ധിക്കുന്നു.

  അവാസ്‌കുലാർ നെക്രോസിസിനുള്ള ചികിത്സ

  അവസ്‌കുലാർ നെക്രോസിസ് അവസ്ഥയ്ക്കുള്ള ചികിത്സ പ്രധാനമായും രോഗിക്ക് വേദനയിൽ നിന്ന് ആശ്വാസം നൽകുന്നതിനും അസ്ഥി തകരുന്ന് തടയുന്നതിനും രോഗം കൂടുതൽ മൂർച്ഛിക്കാതിരിക്കുന്നതിനും വേണ്ടിയുള്ളതാണ്.

  Also Read-രാത്രിയിൽ നിങ്ങൾ ധാരാളം വിയർക്കുന്നുണ്ടോ? എങ്കിൽ ഈ അസുഖങ്ങളുടെ ലക്ഷണമായിരിക്കും

  സന്ധികളുടെ പ്രവർത്തനം പുനഃസ്ഥാപിക്കുന്നതിനുള്ള ശസ്ത്രക്രിയയായ ആർത്രോപ്ലാസ്റ്റി, ഈ രോഗത്തിനുള്ള ചികിത്സയിൽ വളരെ ഫലപ്രദമാണെന്ന് പഠനം അവകാശപ്പെടുന്നു. അതുപോലെ, ബിസ്‌ഫോസ്‌ഫോണേറ്റുകളുടെ ഉപയോഗവും കാര്യമായ പോസിറ്റീവ് ഫലങ്ങൾ നൽകുകയും രോഗശാന്തി നൽകുന്നതായും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാതെ ചികിത്സിക്കുന്ന രീതിയാണിത്. കൂടാതെ, അവസ്‌കുലാർ നെക്രോസിസ് നേരത്തെ മനസ്സിലാക്കിയാൽ, ബിസ്‌ഫോസ്‌ഫോണേറ്റ് തെറാപ്പി വഴി രോഗിയുടെ രോഗലക്ഷണങ്ങൾ കുറയ്ക്കാം. അതിനാൽ, അവസ്‌കുലാർ നെക്രോസിസ് കണ്ടെത്തുന്നതിന് എംആർഐ സ്‌കാനിംഗാണ് നിർദ്ദേശിക്കപ്പെടുന്നത്.
  Published by:Jayashankar AV
  First published: