2022 സെപ്തംബർ മാസത്തിൽ ഒരു വൈകുന്നേരം, ഹുനാൻ പ്രവിശ്യയിലെ അവരുടെ വീട്ടിൽ, ഒരു അപരിചിതയായ സ്ത്രീ സ്വീകരണമുറിയിൽ ഒരു കുഞ്ഞിനെ പിടിച്ചിരിക്കുന്നതായി ഗുവോ കണ്ടു. "കുട്ടി നിങ്ങളുടേതാണെന്നും തന്നെ ഈ കുഞ്ഞിനെ പ്രസവിക്കാൻ വേണ്ടി മാത്രം ചുമതലപ്പെടുത്തിയതാണെന്നും ആ സ്ത്രീയെ പറഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയിയെന്ന്" ഗുവോ ഹെനാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ ഗോവോ വെളിപ്പെടുത്തി.
അതിനുശേഷമാണ് തന്റെ ഭർത്താവ് ഒരു ഏജൻസിക്ക് പണം നൽകി വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞ് ജനിച്ചതെന്ന് ഗുവോ അറിയുന്നത്. തന്റെ മകൾ വിവാഹം കഴിക്കാനോ ഒരു കുഞ്ഞിന് ജന്മം നൽകാനോ ഒരിക്കലും തയ്യാറായിരുന്നില്ല. അതിനാൽ ഒരു പേരക്കുട്ടിക്കുവേണ്ടിയുള്ള തൻ്റെ ആഗ്രഹം നിറവേറ്റാൻ ഭർത്താവ് രഹസ്യമായി ഒരു വാടകഗർഭധാരണ ഏജൻസിയുമായി ബന്ധപ്പെടുകയായിരുന്നു എന്ന് ഗുവോ പറഞ്ഞു. ഒരു കോളേജ് വിദ്യാർത്ഥിനിയാണ് വാടക ഗർഭം ധരിച്ചതെന്നും റിപ്പോർട്ട് ഉണ്ട്.
advertisement
"ഒരിക്കലും ഒരു മുത്തച്ഛനാകാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇങ്ങനെ ഒരു മാർഗ്ഗം സ്വീകരിച്ചത്. ചൈനയുടെ പരമ്പരാഗത സംസ്കാരമനുസരിച്ച് ഒരു കുഞ്ഞു ജനിച്ചില്ലെങ്കിൽ ഞങ്ങളുടെ മകളുമായുള്ള ബന്ധത്തിന് ഒരു അർത്ഥമില്ല," ഗുവോയുടെ ഭർത്താവ് പറഞ്ഞു. എന്നാൽ ഭർത്താവിന്റെ ഈ തീരുമാനത്തിൽ ഗുവോ തീർത്തും രോഷാകുലയായിരുന്നു. ഇയാളുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാൻ പോകുകയാണെന്നും അവർ അറിയിച്ചു.
കുഞ്ഞിൻ്റെ ജനന സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ ഭർത്താവ് അവരുടെ തിരിച്ചറിയൽ കാർഡ് മോഷ്ടിച്ചതായും ഗുവോ ആരോപിക്കുന്നു. കുഞ്ഞിന്റെ സ്വന്തം പിതാവാണെന്ന് കബളിപ്പിച്ച് കുട്ടിയെ ഒറ്റയ്ക്ക് പരിപാലിക്കാൻ ആയിരുന്നു ഇയാളുടെ ശ്രമം. എന്നാൽ ഇത് വളരെ പരിഹാസ്യമാണെന്ന് പറഞ്ഞ ഗുവോ, മാതാപിതാക്കളുടെ വിവാഹബന്ധം അവസാനിച്ചാൽ കുഞ്ഞ് നേരിടാൻ ഇടയുള്ള നിയമപരമായ ഉത്തരവാദിത്തങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
അതേസമയം 'ഒറ്റ കുട്ടി എന്ന നയം' ചൈന മാറ്റിയതിനെ തുടർന്ന് ഒരു ആൺകുഞ്ഞ് വേണമെന്ന ആഗ്രഹത്താൽ 62 കാരനായ മറ്റൊരാളും ഇത്തരത്തിൽ രഹസ്യമായി വാടക ഗർഭധാരണ ഏജൻസിയെ സമീപിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. "തനിക്ക് മറ്റൊരു കുട്ടിയെ വേണമെന്ന് എൻ്റെ അച്ഛൻ അമ്മയോട് ആവശ്യപ്പെട്ടു. പക്ഷേ എൻ്റെ അമ്മയ്ക്ക് 50 വയസ്സിനടുത്ത് പ്രായം ഉണ്ടായിരുന്നതിനാൽ മറ്റൊരു കുട്ടി വേണമെന്ന് ആഗ്രഹമില്ലായിരുന്നു" ഇയാളുടെ മകൾ പറഞ്ഞു. സറോഗസി കമ്പനി ഇയാളിൽ നിന്ന് 540,000 യുവാൻ (ഏകദേശം 63.80 ലക്ഷം രൂപ) ഈടാക്കുകയും അയാൾക്ക് ഒരു ആൺകുട്ടിയുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. വാടക ഗർഭധാരണം നടത്തുന്നത് നിലവിൽ ചൈനയിൽ നിയമവിരുദ്ധമാണ്.