വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവർക്കുള്ള ചില നിർദേശങ്ങൾ
ജോലിക്കായി പ്രത്യേക സ്ഥലം മാറ്റിവെക്കുക:
വീട്ടിൽ നിന്ന് ജോലി ചെയ്യുന്പോൾ ജോലിയിൽ കൃത്യമായ ശ്രദ്ധ കൊടുക്കണം എന്നതു പോലെ തന്നെ പ്രധാനമാണ് കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുക എന്നതും. അതുകൊണ്ട് തന്നെ കളിക്കാനും ജോലി ചെയ്യാനുമായി രണ്ട് വ്യത്യസ്ഥ സ്ഥലങ്ങൾ ഒരുക്കി വെക്കണമെന്നത് വളരെ പ്രധാനമാണ്. വ്യത്യസ്ഥ സ്ഥലങ്ങളുണ്ടാവുക എന്നത് മാനസികമായി ജോലിയുടെ ചുറ്റുപാടിൽ നിന്ന് വീട്ടിലെ ചുറ്റുപാട് എന്ന പ്രതീതിയിലേക്ക് മാറാൻ സഹായിക്കും.
advertisement
വെറുതെയിരിക്കുമ്പോൾ കംപ്യൂട്ടർ / ലാപ്ടോപ്പ് ഉപയോഗിക്കാതിരിക്കുക:
ആവശ്യത്തിൽ കൂടുതൽ മണിക്കൂറുകളോ ദിവസങ്ങളോ ജോലി ചെയ്യാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഇത്തരം സമയങ്ങൾ കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ കഴിഞ്ഞാൽ വളരെ ഉപകാരപ്രദമാവും. സാധാരണ ഗതിയിൽ ഓഫീസിൽ പോയി ജോലി ചെയ്യുന്ന അവസരത്തിൽ ഉള്ള പോലെ തന്നെ വർക്ക് ഫ്രം ഹോം സമയത്തും അവധി ദിവസങ്ങളിൽ കുട്ടികൾക്കൊപ്പം ചെലവഴിക്കുക എന്നതിന് നാം മുൻഗണന നൽകേണ്ടതുണ്ട്.
Also Read- Heart Attack | ചെറുപ്പക്കാരിൽ ഹാർട്ട് അറ്റാക്ക് കൂടുന്നതിന് കാരണങ്ങൾ
കുട്ടികൾക്കൊപ്പമിരുന്ന് പഠിക്കുക:
കുട്ടികൾക്ക് കൂടെയിരുന്ന് എന്തെങ്കിലും പുതിയത് പഠിക്കുക എന്നത് വളരെ പ്രധാനമാണ്. കുട്ടികൾക്ക് വീട്ടിലിരുന്ന് പഠിക്കാനും പരിശീലിക്കാനും സഹായിക്കന്ന നിരവധി ഓൺലൈൻ ക്ലാസുകൾ നിലവിലുണ്ട്. ഇതിൽ പല കോഴ്സുകളും അച്ഛന്മാർക്കും മക്കൾക്കും ഒരുമിച്ചിരുന്ന് പഠിക്കാൻ സഹായിക്കുന്ന രീതിയിലുള്ളവയാകും. ഉദാഹരണത്തിന് പുതിയ ഭാഷ പഠിക്കുന്നതിനെ പറ്റി സങ്കൽപ്പിച്ചു നോക്കൂ.
'കുഞ്ഞു പാചകക്കാർ'ക്കൊപ്പം ഭക്ഷണം തയ്യാറാക്കുക:
മനസ്സിന് സമാധാനം നൽകാൻ ഏറെ സഹായിക്കുന്ന പ്രക്രിയയാണ് പാചകം. പ്രത്യേകിച്ച് മുന്പ് പരിചയമില്ലാത്ത ഭക്ഷണങ്ങൾ പരീക്ഷിക്കുന്നത് വളരെ സഹായകമാണ്. ജോലിയിൽ നിന്ന് ബ്രേക്കെടുക്കുന്ന അവസരങ്ങളിൽ അല്ലെങ്കിൽ ജോലി ഭാരം കുറവുള്ള സമയത്ത് കുട്ടികൾക്കൊപ്പം ഭക്ഷണം തയ്യാറാക്കുന്നത് നല്ലതാവും. കുട്ടികളും അച്ഛന്മാർക്കൊപ്പം ഈ ഉദ്യമത്തിൽ പങ്കെടുക്കാൻ താൽപര്യം കാണിക്കും. നല്ല ഒരു ഭക്ഷണം കഴിക്കാൻ സാധിക്കും എന്നതിനൊപ്പം കുട്ടികളെ സന്തോഷിപ്പിക്കാനും ഇത് വഴി സാധിക്കും.
ഓരോ വർഷവും ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്ന ദിനങ്ങളിൽ വ്യത്യാസം ഉണ്ടാകാറുണ്ട്. മിക്കവാറും രാജ്യങ്ങളിലെല്ലാം ജൂൺ മാസത്തിലെ മൂന്നാമത് ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേ ആയി പൊതുവെ ആഘോഷിക്കാറുള്ളത്. നമ്മുടെ ജീവിതത്തിൽ അച്ഛനുള്ള സവിശേഷമായ സ്വാധീനം ഓർത്തെടുക്കാനും അതിനെ ആദരിക്കാനുമുള്ള അവസരമാണ് ഓരോ ഫാദേഴ്‌സ് ഡേയും നൽകുന്നത്.