Heart Attack | ചെറുപ്പക്കാരിൽ ഹാർട്ട് അറ്റാക്ക് കൂടുന്നതിന് കാരണങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇക്കാലത്തെ തെറ്റായ ചില ശീലങ്ങളും ഹൃദയാഘാതത്തിലേക്ക് നയിക്കും. ഉദാഹരണത്തിന് മൊബൈൽ ഫോൺ, ടാബ്ലറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഗാഡ്ജറ്റുകളുമായി മണിക്കൂറുകളോളം ഒരിടത്ത് ചടഞ്ഞിരിക്കുന്നത് അത്യന്തം അപകടകരമാണ്
ലോകത്ത് ഏറ്റവുമധികം ആളുകൾ മരിക്കുന്നതിന് കാരണമാകുന്ന ആരോഗ്യപ്രശ്നമാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വർഷവും 17.9 ദശലക്ഷം പേർ ഹാർട്ട് അറ്റാക്ക് കാരണം മരണമടയുന്നു. ഹൃദയ രോഗങ്ങൾ (കാർഡിയോ വാസ്കുലർ ഡിസീസ്- സിവിഡി) ആണ് ആഗോളതലത്തിൽ മനുഷ്യരുടെ മരണ കാരണത്തിൽ ഒന്നാമത്. സിവിഡി മരണങ്ങളിൽ അഞ്ചിൽ നാലെണ്ണം ഹൃദയാഘാതം മൂലമാണ്. ഇതിൽ മൂന്നിലൊന്ന് മരണവും 70 വയസ്സിന് താഴെയുള്ളവരിലാണ് സംഭവിക്കുന്നതെന്ന് യുഎൻ ആരോഗ്യ ഏജൻസി വ്യക്തമാക്കുന്നു. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ 2019 ലെ കോൺഫറൻസിൽ ചെറുപ്പക്കാരിലും (40-50 വയസ്സ്) വളരെ ചെറുപ്പമുള്ളവരിലും (40 വയസിന് താഴെ) ഹൃദയാഘാതമുണ്ടാകുന്ന പ്രവണത കൂടുതലാണെന്ന് വ്യക്തമാക്കുന്നുണ്ട്. 40 വയസ്സിന് താഴെയുള്ള മുതിർന്നവരുടെ അനുപാതം കഴിഞ്ഞ 10 വർഷമായി രണ്ട് ശതമാനം വർദ്ധിച്ചു. എന്തുകൊണ്ടാണ് ചെറുപ്പക്കാർ പെട്ടെന്ന് ഹൃദയാഘാതത്തിന് ഇരയാകുന്നത്?
ചെറുപ്പക്കാരിൽ ഹാർട്ട് അറ്റാക്ക് കൂടുന്നത് എന്തുകൊണ്ട്?
ഹൃദയാഘാതത്തിന്റെ കാരണങ്ങളെക്കുറിച്ച് പൊതുവായി പല ധാരണകളുമുണ്ട്, അവയിൽ മിക്കതും തടയാവുന്നതും ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതുമാണ്. ഹൃദയാഘാതത്തെക്കുറിച്ചുള്ള ലളിതമായ നിർവ്വചനം ഇങ്ങനെ പറയുന്നു, ഹൃദയത്തിന്റെ ഒരു ചെറിയ ഭാഗത്തേക്ക് ഭാഗികമായി ഹ്രസ്വകാലത്തേക്ക് രക്ത വിതരണം തടസ്സപ്പെടുത്തുന്നു, അല്ലെങ്കിൽ കൂടുതൽ ഭാഗങ്ങളിലേക്ക് ഒരു നീണ്ട കാലയളവിൽ ഇത് പൂർണ്ണമായി സംഭവിക്കാം. ഇത് രണ്ടും ഹൃദയത്തിന്റെ, പെട്ടെന്നുള്ള സ്തംഭനത്തിലേക്ക് നയിക്കുന്നു. ഒരു തവണ ഹൃദയാഘാതം ഉണ്ടായ ആളുകളിൽ അത് വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്.
advertisement
കൊറോണറി ഹാർട്ട് ഡിസീസ് (സിഎച്ച്ഡി) ആണ് ഹൃദയാഘാതത്തിന് പ്രധാന കാരണം. കൊറോണറി ധമനികൾ (ഹൃദയത്തിലെ പ്രധാന രക്തക്കുഴലുകൾ) ഫലകങ്ങൾ എന്നറിയപ്പെടുന്ന കൊളസ്ട്രോൾ അടിയുന്നതുമൂലം അടഞ്ഞുപോകുന്ന ഒരു അവസ്ഥയാണിത്, ഇത് ധമനികളുടെ സങ്കോചത്തിലേക്ക് നയിക്കുന്നു. ഹൃദയത്തിന് കാര്യമായ നാശനഷ്ടമുണ്ടാക്കാൻ ഇത് വർഷങ്ങളെടുക്കുമെങ്കിലും, അതിന്റെ രൂപീകരണം ജീവിതത്തിന്റെ യൌവ്വനാരംഭത്തിൽ തന്നെ തുടങ്ങും. മറ്റ് സഹ-രോഗാവസ്ഥകളും ഇന്നത്തെ യുവാക്കളുടെ അനാരോഗ്യകരമായ ജീവിതശൈലിയും കാരണം, ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു.
Also Read- ഹൃദയാഘാതത്താൽ കോമയിലായ യുവതി പെൺകുഞ്ഞിന്റെ അമ്മയെന്ന് തിരിച്ചറിഞ്ഞത് പത്തുമാസം കഴിഞ്ഞ് ബോധം വന്നപ്പോൾ
ചെറുപ്പക്കാർ മനസ് വെച്ചാൽ ഹൃദയാഘാത സാധ്യത കുറയ്ക്കാനാകും. പാരമ്പര്യമായുള്ള പ്രമേഹം, രക്താതിമർദ്ദം, അമിതവണ്ണം, ഹൈപ്പർ കൊളസ്ട്രോളീമിയ, ജനിതക ഹൃദയ വൈകല്യങ്ങൾ എന്നിവ ഹൃയാഘാതത്തിന്‍റെ പ്രധാന കാരണങ്ങളാണ്, എന്നാൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ദൈനംദിന വ്യായാമം, പുകയില ഒഴിവാക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ പാലിക്കുന്നതിലൂടെ ഇത് തടയാനാകും. മദ്യം, ലഹരി വസ്തുക്കൾ. സജീവമായ പുകവലി, പാസീവ് സ്മോക്കിങ് എന്നിവയൊക്കെ ചെറുപ്പക്കാരിൽ ഹൃദയരോഗങ്ങൾ ഉടലെടുക്കാനുള്ള കാരണങ്ങളാണ്.
advertisement
ഇക്കാലത്തെ തെറ്റായ ചില ശീലങ്ങളും ഹൃദയാഘാതത്തിലേക്ക് നയിക്കും. ഉദാഹരണത്തിന് മൊബൈൽ ഫോൺ, ടാബ്ലറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഗാഡ്ജറ്റുകളുമായി മണിക്കൂറുകളോളം ഒരിടത്ത് ചടഞ്ഞിരിക്കുന്നത് അത്യന്തം അപകടകരമാണ്. ചെറുപ്പക്കാരായ വിദ്യാർത്ഥികളിലും തൊഴിലാളികൾക്കിടയിലും വർദ്ധിച്ചുവരുന്ന മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗവും ഹൃദയാരോഗ്യം നശിപ്പിക്കും. ആംഫെറ്റാമൈനുകൾ, മെത്താംഫെറ്റാമൈൻ തുടങ്ങിയ തരം ഉത്തേജകമരുന്നുകളുടെ അമിതോപയോഗം പെട്ടെന്നുള്ള ഹൃദയാഘാതത്തിന് കാരണമാകും.
ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണശീലവും പിന്തുടരുക എന്നത് മാത്രമാണ് ഹാർട്ട് അറ്റാക്കിൽനിന്നു രക്ഷപെടാനുള്ള മാർഗം. മുടങ്ങാതെയുള്ള വ്യായാമവും ഒരു പരിധി വരെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 19, 2021 2:20 PM IST