Also read: Kerala Gold Price Today | അക്ഷയ തൃതീയ അടുക്കുന്നു; സ്വർണവിലയുടെ പോക്ക് എങ്ങോട്ട്
അക്ഷയ തൃതീയ ദിനത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെ?
- ഈ ദിവസം സ്വർണ്ണം വാങ്ങുന്നത് ഐശ്വര്യവും സമ്പത്തും വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.
- സ്വർണ്ണം വാങ്ങുന്നതിന് സമാനമായി തന്നെ ഒരു പുതിയ ബിസിനസ് ആരംഭിക്കുകയോ അല്ലെങ്കിൽ ഒരു കാർ വാങ്ങുന്നതോ ഒക്കെ അനുകൂലമായി കാണാവുന്ന പ്രധാന നിക്ഷേപങ്ങൾ തന്നെയാണ്.
- നിങ്ങൾ റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിന് അനുയോജ്യമായ ദിവസമാണിത്. ഭൂരിഭാഗം നിർമ്മാതാക്കളും അക്ഷയ തൃതീയ ദിനത്തിൽ കാര്യമായ കിഴിവുകൾ നൽകാറുണ്ട്. ഇത് ഒരു വീട് വാങ്ങുന്നതിനുള്ള അനുയോജ്യമായ സമയമാണ്.
- അക്ഷയതൃതീയ ദിവസം പ്രത്യേക പൂജകൾ, യജ്ഞങ്ങൾ എന്നിവയുൾപ്പെടെയുള്ള ആത്മീയ പ്രവർത്തനങ്ങൾ നടത്തുന്നതും ഭാഗ്യമായി കണക്കാക്കപ്പെടുന്നു.
- നിങ്ങൾ ഈ മഹാശുഭദിനത്തിൽ ഭഗവാന് നിവേദ്യം അർപ്പിക്കുന്നതും ശുഭമായി കണക്കാക്കുന്നു.
advertisement
അക്ഷയ തൃതീയ ദിനത്തിൽ ചെയ്യരുതാത്തത് എന്തൊക്കെ?
- ഐതിഹ്യമനുസരിച്ച്, ഈ ശുഭദിനത്തിൽ വീട്ടിലെ ഒരു മുറിയും ഇരുട്ടിൽ ആയിരിക്കരുത്.
- അക്ഷയതൃതീയ ദിനത്തിൽ മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും പ്രത്യേകം ആരാധിക്കരുത്. ഭാര്യാഭർത്താക്കന്മാരെ ഒരുമിച്ച് ആരാധിക്കുന്നത് ഭാഗ്യവും സന്തോഷവും നൽകും.
- ഈ ദിവസം പുറത്തു പോകുന്നവർ വെറും കൈയോടെ വീട്ടിലേക്ക് പോകുന്നത് ശുഭകരമല്ല. വെള്ളിയോ സ്വർണ്ണമോ വാങ്ങിയാൽ അത് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.
- അക്ഷയ തൃതീയ ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നവർ അത് മുടക്കരുത്.
- ആദ്യമായി പൂണുനൂൽ ധരിക്കുന്ന ചടങ്ങിന് ഈ ദിവസം അഭികാമ്യമല്ല.
advertisement
advertisement
കേരളത്തിലെ സ്വർണവിപണികൾ ഉണർന്നു പ്രവർത്തിക്കുന്ന ദിനമാണ് അക്ഷയ തൃതീയ ദിനം. ഈ ദിവസം ഒരുതരി പൊന്നെങ്കിലും വാങ്ങിയാൽ വരും നാളുകളിൽ ഐശ്വര്യത്തിന്റെ കടാക്ഷം ലഭിക്കും എന്ന് പലരും വിശ്വസിച്ചു പോരുന്നു. അതേസമയം, സ്വർണവില എക്കാലത്തെയും ഉയരങ്ങൾ കീഴ്‌പ്പെടുത്തി മുന്നേറുകയാണ്.
Summary: Five things to do and not to do on Akshaya Tritiya day. The auspicious day falls on April 22, 2023
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 21, 2023 10:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Akshaya Tritiya 2023 | അക്ഷയ തൃതീയ ദിനത്തിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ അഞ്ച് കാര്യങ്ങൾ