Kerala Gold Price Today | അക്ഷയ തൃതീയ അടുക്കുന്നു; സ്വർണവിലയുടെ പോക്ക് എങ്ങോട്ട്

Last Updated:

അക്ഷയ തൃതീയക്ക് രണ്ടു നാൾ ബാക്കി നിൽക്കേ, കേരളത്തിലെ സ്വർണവില എത്ര?

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
അക്ഷയ തൃതീയയ്ക്ക് (Akshaya Tritiya) ഇനി രണ്ടുനാൾ മാത്രം ബാക്കി. കേരളത്തിലെ സ്വർണവിപണികൾ ഉണർന്നു പ്രവർത്തിക്കുന്ന ദിനം സമാഗതമാവുകയാണ്. ഒരുതരി പൊന്നെങ്കിലും വാങ്ങിയാൽ വരും നാളുകളിൽ ഐശ്വര്യത്തിന്റെ കടാക്ഷം ലഭിക്കും എന്ന് പലരും വിശ്വസിച്ചു പോരുന്നു. അതേസമയം, സ്വർണവില (gold price) എക്കാലത്തെയും ഉയരങ്ങൾ കീഴ്‌പ്പെടുത്തി മുന്നേറുകയാണ്. പോയദിവസത്തേക്കാൾ ഇന്നും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെയും ഉച്ചയ്ക്കും രണ്ടു വില രേഖപ്പെടുത്തിയിരുന്നു. രാവിലത്തെ നിരക്ക് പവന് 44840 ആയിരുന്നെങ്കിൽ, ഉച്ചയ്ക്ക് ശേഷം അത് 44520 രൂപയായി മാറി. ഇന്ന് 160 രൂപ കൂടി, ഒരു പവന് 44,680 രൂപ എന്ന നിലയിലെത്തിയിരിക്കുന്നു.

ഏപ്രിൽ മാസത്തെ സ്വർണവില (പവന്) പട്ടിക

ഏപ്രിൽ 1: 44,000
ഏപ്രിൽ 2: 44,000
ഏപ്രിൽ 3: 43,760 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഏപ്രിൽ 4: 44,240
advertisement
ഏപ്രിൽ 5: 45,000
ഏപ്രിൽ 6: 44,720
ഏപ്രിൽ 7: 44,640
ഏപ്രിൽ 8: 44,640
ഏപ്രിൽ 9: 44,640
ഏപ്രിൽ 10: 44,320
ഏപ്രിൽ 11: 44,560
ഏപ്രിൽ 12: 44,960
ഏപ്രിൽ 13: 44,880
ഏപ്രിൽ 14: 45,320 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
ഏപ്രിൽ 16: 44,760
ഏപ്രിൽ 17: 44,760
ഏപ്രിൽ 18: 44,680
ഏപ്രിൽ 19: 44,840 (രാവിലത്തെ നിരക്ക്), 44,520 (ഉച്ചയിലെ നിരക്ക്)
advertisement
ഏപ്രിൽ 20: 44,680
Summary: Here is a take on gold price in Kerala, as another Akshaya Tritiya day is at the threshold. The price of gold has touched record levels in the previous day, and there is a slight fall in prices as on April 20, 2023. Check the latest price for gold in Kerala
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Price Today | അക്ഷയ തൃതീയ അടുക്കുന്നു; സ്വർണവിലയുടെ പോക്ക് എങ്ങോട്ട്
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement