രണ്ട് വാക്സിനുകളാണ് പരീക്ഷണഘട്ടത്തിൽ ഉള്ളത്. ജൂൺ മാസത്തോടെ പരീക്ഷണത്തിന്റെ ആദ്യഘട്ട ഫലം അറിയാമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രീ ക്ലിനിക്കൽ പരീക്ഷണത്തിന് ലോകാരോഗ്യ സംഘടന അനുമതി നൽകിയതോടെ മൃഗങ്ങളിൽ പരീക്ഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.
BEST PERFORMING STORIES:വെന്റിലേറ്റർ നിർമ്മാണത്തിന് ഇന്ത്യയെ സഹായിക്കാമെന്ന് ചൈന; പക്ഷെ മുന്നിലുള്ള ഏക പ്രതിസന്ധി മറികടക്കണം [NEWS]കാസര്‍കോട്- മംഗളൂരു ദേശീയപാത ഉടന്‍ തുറക്കണമെന്ന് കേരള ഹൈക്കോടതി [NEWS]UKയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കുക; നിങ്ങൾക്ക് സഹായഹസ്തവുമായി ഇവരുണ്ട് [NEWS]
advertisement
ചെറിയ രോമങ്ങളുള്ള സസ്തനികളിലാണ് പരീക്ഷണം നടക്കുന്നത്. മനുഷ്യനിൽ വൈറസ് പ്രവേശിക്കുന്ന രീതിയിലാണ് ഈ ജീവികളിലും വൈറസ് പ്രവേശിക്കുന്നത്.
ജൂണിൽ ലഭിക്കുന്ന ഫലം അനുകൂലമാണെങ്കിൽ വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയമാക്കാം. ഈ ഫലവും അനുകൂലമായാൽ മനുഷ്യ ലോകത്തെ കാർന്നു തിന്നുന്ന വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ തയ്യാർ. ഇത് ലോകത്തെല്ലായിടത്തും ലഭ്യമാകാൻ കുറഞ്ഞത് 12 മുതൽ 18 മാസമെങ്കിലും വേണ്ടിവരും.
