നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • വെന്റിലേറ്റർ നിർമ്മാണത്തിന് ഇന്ത്യയെ സഹായിക്കാമെന്ന് ചൈന; പക്ഷെ മുന്നിലുള്ള ഏക പ്രതിസന്ധി മറികടക്കണം

  വെന്റിലേറ്റർ നിർമ്മാണത്തിന് ഇന്ത്യയെ സഹായിക്കാമെന്ന് ചൈന; പക്ഷെ മുന്നിലുള്ള ഏക പ്രതിസന്ധി മറികടക്കണം

  അമേരിക്കയും ഇന്ത്യയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ആശുപത്രികൾക്കായി വെന്റിലേറ്ററുകൾ വാങ്ങാൻ ശ്രമിക്കുന്നുണ്ട്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാൻ ആവശ്യമായ വെന്റിലേറ്ററുകൾ സമാഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയ്യാറാണെന്ന് ചൈന. എന്നാൽ ചൈനീസ് കമ്പനികൾക്ക് ഇറക്കുമതി ചെയ്ത ഭാഗങ്ങൾ ആവശ്യമുള്ളതിനാൽ ഉൽപാദനം വർദ്ധിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്ന കാര്യം കൂടി അവർ ചൂണ്ടിക്കാട്ടി.

   കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന്റെ സാഹചര്യം മറികടക്കാനായി അമേരിക്കയും ഇന്ത്യയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ആശുപത്രികൾക്കായി വെന്റിലേറ്ററുകൾ വാങ്ങാൻ ശ്രമിക്കുന്നുണ്ട്. ചൈനീസ് വെന്റിലേറ്റർ നിർമ്മാതാക്കൾ പറയുന്നത് ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളും ആവശ്യമുള്ളതിനാൽ ഉൽ‌പാദനം വർദ്ധിപ്പിക്കുന്നത് എളുപ്പമല്ല എന്നാണ്.

   കൂടുതൽ വെന്റിലേറ്ററുകളും മറ്റ് മെഡിക്കൽ സംരക്ഷണ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനായി ചൈന ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ വിതരണക്കാരെ ഇന്ത്യ സമീപിക്കുന്നതായി ബീജിംഗിലെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

   ആദ്യ ദിവസങ്ങളിൽ, ഇന്ത്യ നിരോധനത്തിൽ ഇളവ് വരുത്തുകയും ജനുവരിയിൽ വൈറസ് പടർന്നപ്പോൾ ചൈനയിലേക്ക് പരിമിതമായ ചില മെഡിക്കൽ ഉപകരണങ്ങൾ കയറ്റുമതി ചെയ്യാൻ അനുവദിക്കുകയും ചെയ്തു. ഫെബ്രുവരി മാസത്തിൽ ന്യൂഡൽഹി 15 ടൺ വൈദ്യോപകരണങ്ങൾ ചൈനയിലേക്ക് അയച്ചു.

   വെന്റിലേറ്ററുകളുടെ ഉത്പാദനത്തിൽ ചൈന ഇന്ത്യയെ സഹായിച്ചാലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജനങ്ങളും ഈ പാൻഡെമിക്കിനെ പരാജയപ്പെടുത്തുകയാണ്. അവരുമായി ഞങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാനും ഞങ്ങളുടെ പരമാവധി സഹായം നൽകാനും ഞങ്ങൾ തയ്യാറാണ്, ”ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുനിംഗ് പറഞ്ഞു.

   “വെന്റിലേറ്ററുകൾക്ക് ലോകമെമ്പാടും വലിയ ഡിമാൻഡാണ്. കൊറോണ വൈറസ് കേസുകൾ പൊട്ടിപ്പുറപ്പെട്ടതിന്റെ തിരിച്ചടിയും സമ്മർദ്ദവും ചൈനയും നേരിടുന്നുണ്ട്." അവർ പറഞ്ഞു.

   - പി.ടി.ഐ.

   First published:
   )}