COVID 19 | കാസര്‍കോട്- മംഗളൂരു ദേശീയപാത ഉടന്‍ തുറക്കണമെന്ന് കേരള ഹൈക്കോടതി
Last Updated:
ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരുടെ യോഗം ചേർന്നെങ്കിലും അതിലും തീരുമാനമായില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
കൊച്ചി: കാസര്‍കോട്- മംഗളൂരു ദേശീയപാത ഉടന്‍ തുറക്കണമെന്ന് കര്‍ണാടകത്തോട് കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ക്ക് മംഗളൂരുവിലേയ്ക്ക് യാത്ര അനുവദിക്കണം. പാതകൾ അടച്ച സംഭവത്തിൽ കേന്ദ്രസര്‍ക്കാർ ഉടൻ ഇടപെടണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
ദേശീപാത അടയ്ക്കാന്‍ കര്‍ണാടകയ്ക്ക് അധികാരമില്ല. കേരള ഹൈക്കോടതിയുടെ ഉത്തരവ് അനുസരിക്കാന്‍ കര്‍ണാടക ബാധ്യസ്ഥരാണ്. മൗലാകാവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്തമുണ്ട്.കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടൽ നടത്തണമെന്നും കോടതി വ്യക്തമാക്കി.
You may also like:'കൊറോണ വൈറസ് കാലത്തെ നേതൃത്വം': സ്ഥിതിവിവര കണക്കുകളുമായി വൈറൽ ട്വിറ്റർ ത്രെഡ്‍ [NEWS]സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് 30 വയസുകാരനും പോസിറ്റീവ് [NEWS]കോവിഡ് തോറ്റു: മരണമുഖത്തു നിന്നും ബ്രയാൻ നീൽ ജീവിതത്തിലേക്ക് തിരിച്ചെത്തി [NEWS]
കർണാടകയുടെ നടപടി മനുഷ്യത്വരഹിതമെന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യയിൽ എല്ലാ പൗരരൻമാർക്കും തുല്യ അവകാശമാണെന്ന് സംസ്ഥാന സർക്കാരും കോടതിയിൽ വ്യക്തമാക്കി.
advertisement
അതിർത്തിറോഡുകൾ അടച്ച സംഭവത്തിൽ രോഗബാധിതരുള്ള ഒരു സ്ഥലത്തെ മറ്റൊരു സ്ഥലത്ത് നിന്നും വേർതിരിക്കുക മാത്രമാണ് ചെയ്തതെന്നാണ് കർണാടക ഹൈക്കോടതിയെ അറിയിച്ചത്. മംഗലാപുരം റെഡ് സോൺ ആയി പ്രഖ്യാപിച്ചു. എന്നാൽ കേന്ദ്രസർക്കാർ എന്തെങ്കിലും മാർഗനിർദ്ദേശം നൽകിയാൽ ചെയ്യാൻ ബാധ്യസ്ഥരാണെന്ന് ആയിരുന്നു കർണാടകയുടെ നിലപാട്.
കേരളത്തിൽ നിന്നും കോവിഡ് ബാധയുള്ളവരെ കർണാടകയിലേക്ക് കടത്താൻ ശ്രമിക്കുകയാണെന്നും കർണാടക ആരോപിച്ചു. എന്നാൽ കോവിഡ് ബാധിച്ച് മാത്രമല്ല മനുഷ്യർ മരിക്കുന്നതെന്നും അതിന് ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു. മംഗലാപുരത്തെ ആശുപത്രികളിൽ സ്ഥലപരിമിതി ഉണ്ടങ്കിൽ ദക്ഷിണ കന്നട, മൈസൂർ എന്നിവിടങ്ങളിലേക്ക് രോഗികളെ കൊണ്ടുപോകാമെന്ന് കേരളം അറിയിച്ചു.
advertisement
ഇന്ത്യയിൽ എല്ലാവർക്കും തുല്യ അവകാശം ആണ്. അതിനാൽ ചികിത്സ നിഷേധിക്കാൻ പറ്റില്ലെന്ന് കേരളവും നിലപാടെടുത്തു.
ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരുടെ യോഗം ചേർന്നെങ്കിലും അതിലും തീരുമാനമായില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 01, 2020 11:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | കാസര്‍കോട്- മംഗളൂരു ദേശീയപാത ഉടന്‍ തുറക്കണമെന്ന് കേരള ഹൈക്കോടതി


