TRENDING:

Nasal Congestion | മൂക്കടപ്പിനും തൊണ്ടവേദനയ്ക്കും പരിഹാരം; വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന കഷായം ഇതാ

Last Updated:

പാനീയം കുടിക്കാനും ആവി കൊള്ളാനും ഗാര്‍ഗിള്‍ ചെയ്യാനും ഉപയോഗിക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മഴക്കാലത്ത് നേരിടുന്ന പതിവ് പ്രശ്‌നങ്ങളാണ് ജലദോഷവും ചുമയും മൂക്കടപ്പുമൊക്കെ. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ഭേദമാകുമെങ്കിലും മൂക്കടപ്പ് (nasal congestion) നമ്മെ വളരെയേറെ അസ്വസ്ഥരാക്കും. അതിനാല്‍ ഇതിനെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടത് വളരെ ആവശ്യമാണ്. ഇതിന് ഏറ്റവും നല്ലത് ആയുര്‍വേദ പ്രതിവിധികള്‍ തന്നെയാണ്. അതിനുള്ള ചേരുവകള്‍ എല്ലാ ഇന്ത്യന്‍ വീടുകളിലും എപ്പോഴും ലഭ്യവുമാണ്.
advertisement

തൊണ്ടവേദനയില്‍ നിന്നും മൂക്കടപ്പില്‍ നിന്നും ആശ്വാസം ലഭിക്കുന്നതിനായി തയ്യാറാക്കാവുന്ന ഒരു കഷായത്തിന്റെ കുറിപ്പ് ആയുര്‍വേദ ഡോക്ടറായ ദിക്‌സ ഭവ്‌സര്‍ (dr dixa bhavsar) തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ ഭര്‍ത്താവിന് മൂക്കടപ്പും തൊണ്ടവേദനയും (throat pain) ഉണ്ടായപ്പോള്‍ ഈ പാനീയമാണ് പരിഹാരമായതെന്നും അവര്‍ പറയുന്നു. ഈ പാനീയം രോഗാവസ്ഥകളെ ഇല്ലാതാക്കിയെന്നും മൂന്ന് തരത്തിൽ ഇത് ഉപയോഗിക്കാമെന്നും ഡോക്ടര്‍ പറയുന്നു. പാനീയം കുടിക്കാനും ആവി കൊള്ളാനും ഗാര്‍ഗിള്‍ ചെയ്യാനും ഉപയോഗിക്കാമെന്നാണ് അവര്‍ പറയുന്നത്.

advertisement

"മാന്ത്രിക ആയുര്‍വേദ കഷായം'' എന്നാണ് ഡോക്ടർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കടുത്ത ചുമ, ജലദോഷം, ശ്വാസതടസ്സം എന്നിവയില്‍ നിന്നെല്ലാം ഇത് പെട്ടെന്ന് ആശ്വാസം നല്‍കും. യാത്രക്കിടയില്‍ ശീതളപാനീയങ്ങള്‍ കുടിച്ചോ, ഒരുപാട് ഐസ്‌ക്രീം കഴിച്ചാലോ നിങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ജലദോഷം, ചുമ, തുമ്മല്‍ എന്നീ അവസ്ഥകളെ ഇല്ലാതാക്കാന്‍ പാനീയത്തിന് കഴിയും. ഇത് ആരെയും നിരാശപ്പെടുത്തില്ലെന്നും പരീക്ഷിച്ചു നോക്കണമെന്നും ഡോ ദിക്‌സ പോസ്റ്റില്‍ പറയുന്നു.

കഷായം തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകള്‍:

2 ഗ്ലാസ് വെള്ളം

ഒരു പിടി പുതിനയില

1 ടേബിള്‍സ്പൂണ്‍ അയമോദകം

അര ടേബിള്‍സ്പൂണ്‍ ഉലുവ

advertisement

അര ടേബിള്‍സ്പൂണ്‍ മഞ്ഞള്‍

തയ്യാറാക്കേണ്ട വിധം:

രണ്ട് ഗ്ലാസ് വെള്ളത്തില്‍ എല്ലാ ചേരുവകളും ചേര്‍ക്കുക

മീഡിയം തീയില്‍ ഏകദേശം 7 മുതല്‍ 10 മിനിറ്റ് വരെ വെള്ളം തിളപ്പിക്കുക

വെള്ളത്തിന്റെ നിറം മാറിക്കഴിഞ്ഞാല്‍ കഷായം റെഡി ആയി. ചൂടോടെ കുടിക്കുക

വെറും വയറ്റിലോ അല്ലെങ്കില്‍ ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞോ മിശ്രിതം കുടിക്കുക

നിങ്ങള്‍ക്ക് ഈ കഷായം ഉപയോഗിച്ച് ആവി കൊള്ളുകയും ചെയ്യാം.

ഇത് ഉപയോഗിച്ച് ദിവസത്തില്‍ മൂന്ന് തവണ ഗാര്‍ഗിളും ചെയ്യാം.

advertisement

ജലദോഷവും വിവിധ അലര്‍ജികളും ഉള്‍പ്പെടെ മൂക്കടപ്പിന് പിന്നിൽ ധാരാളം കാരണങ്ങളുണ്ട്. മൂക്കടപ്പ് ഉറക്കക്കുറവിന് വരെ കാരണമാകാറുമുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(Disclaimer: ഈ ലേഖനത്തില്‍ പങ്കുവച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ ഒരു വ്യക്തിയുടെ മാത്രം അഭിപ്രായമാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു)

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/Health/
Nasal Congestion | മൂക്കടപ്പിനും തൊണ്ടവേദനയ്ക്കും പരിഹാരം; വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന കഷായം ഇതാ
Open in App
Home
Video
Impact Shorts
Web Stories