TRENDING:

Sound Therapy | എന്താണ് സൗണ്ട് തെറാപ്പി? പ്രാചീനകാലം മുതൽ പിന്തുടരുന്ന ഈ ചികിത്സാരീതിയുടെ ഗുണങ്ങൾ

Last Updated:

മനസ്സിനും ശരീരത്തിനും സൗണ്ട് തെറാപ്പി വഴി ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൗണ്ട് തെറാപ്പിയുടെ (Sound Therapy) പ്രചാരം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ശാരീരികവും മാനസികവുമായ രോഗശാന്തിയ്ക്കായി സംഗീതം (Music), സംഗീതോപകരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയുടെ ശബ്ദം ഉപയോഗിച്ചുള്ള തെറാപ്പിയാണിത്. ഇത് മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. സമ്മർദ്ദം, ഉത്കണ്ഠ, മറ്റ് മാനസിക പ്രശ്നങ്ങൾ എന്നിവ സൗണ്ട് തെറാപ്പിയിലൂടെ ശമിപ്പിക്കാനാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
advertisement

സൗണ്ട് തെറാപ്പി അഥവാ ശബ്ദ ചികിത്സ പുതിയ ഒന്നല്ല. കാലങ്ങളായി നിലനിൽക്കുന്ന ചികിത്സാരീതിയാണിത്. പുരാതനകാലത്തും ആളുകൾ രോഗശാന്തിയ്ക്കായി ഇത്തരത്തിൽ ചില ചടങ്ങുകൾ നടത്തിയിരുന്നു, അതിൽ അവർ ഡ്രം പോലുള്ള പരമ്പരാഗത സംഗീത ഉപകരണങ്ങളും മറ്റ് ശബ്ദ രൂപങ്ങളും ഉപയോഗിച്ചിരുന്നു. ചില രോഗങ്ങൾ ഭേദമാക്കാൻ ഉപകരണങ്ങളിൽ നിന്നുള്ള ഇത്തരം ശബ്ദ തരംഗങ്ങളും ഹാർമോണിക് വൈബ്രേഷനുകളും സഹായിക്കുമെന്നാണ് വിശ്വസിച്ചിരുന്നത്. ആന്റി സ്ട്രെസ് ഹോർമോണുകൾ പുറത്തുവിടാൻ ശബ്ദം തലച്ചോറിനെ നിയന്ത്രിക്കും. ഇവയ്ക്ക് ശരീരത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നും വിശ്വസിക്കുന്നു.

advertisement

ശരീരത്തിലെ മിക്ക രോഗങ്ങളും സമ്മർദ്ദവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്നതാണ്. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ്, രക്തസമ്മർദ്ദം, ഹൈപ്പർടെൻഷൻ, ഉത്കണ്ഠ തുടങ്ങിയവ ശാരീരികമോ മാനസികമോ ആയ സമ്മർദ്ദം മൂലമാണ് ഉണ്ടാകുന്നത്. സൗണ്ട് തെറാപ്പി സമ്മർദ്ദം കുറയ്ക്കാൻ വളരെ നല്ല മാ‍​ർ​ഗമാണ്. സൗണ്ട് തെറാപ്പിയ്ക്ക് പുറമെ, മെച്ചപ്പെട്ട ഫലത്തിനായി യോഗ, ധ്യാനം തുടങ്ങിയ വിവിധ രീതികളും സഹായകമാകും.

മനസ്സിനും ശരീരത്തിനും സൗണ്ട് തെറാപ്പി വഴി ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

സമ്മർദ്ദം കുറയ്ക്കും

advertisement

മുകളിൽ പറഞ്ഞതു പോലെ സൗണ്ട് തെറാപ്പി സമ്മർദ്ദം ഒഴിവാക്കാനും ശരീരത്തിനും മനസ്സിനും കൂടുതൽ വിശ്രമം നൽകാനും സഹായിക്കുന്നു.

തലവേദന കുറയ്ക്കും

നിങ്ങളുടെ തലയിലൂടെ നിരവധി ചിന്തകൾ കടന്നു പോകുന്നത് തലവേദനയ്ക്ക് കാരണമാകുന്നു. തല‌വേദന കുറയ്ക്കാനും തലച്ചോറിനെ ശാന്തമാക്കാനും സൗണ്ട് തെറാപ്പി സഹായിക്കും

ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും

സൗണ്ട് തെറാപ്പിയിൽ നിങ്ങൾ ധ്യാനനിരതരാകുകയും ശബ്ദത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇത് ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്താൻ സഹായിക്കും.

ഊർജ്ജം

നിങ്ങൾ ഒന്നിലധികം കാര്യങ്ങൾ ഒരുമിച്ച് ചെയ്യുമ്പോൾ ശരീരം നിങ്ങളുടെ ഊർജ്ജം വിവിധ സ്ഥലങ്ങളിലേയ്ക്ക് വഴി തിരിച്ചുവിടുകയാണ് ചെയ്യുന്നത്. സൗണ്ട് തെറാപ്പി ഉപയോഗിച്ച്, നിങ്ങളുടെ ആന്തരിക ഊർജ്ജത്തെ പോസിറ്റീവ് ആയി അനുഭവിക്കാനും ക്ഷീണം കുറയ്ക്കാനും നിങ്ങൾക്ക് കഴിയും.

advertisement

ഉത്കണ്ഠയും വിഷാദവും കുറയ്ക്കും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉത്കണ്ഠയും വിഷാദവും സമ്മർദ്ദവുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളാണ്. ശാന്തമായ ശബ്ദങ്ങൾ നിങ്ങളുടെ മസ്തിഷ്ക കോശങ്ങളെ ശാന്തമാക്കും ഇത് സമ്മർദ്ദത്തെ മികച്ച രീതിയിൽ നേരിടാൻ സഹായിക്കും. സൗണ്ട് തെറാപ്പി ഉത്കണ്ഠയ്ക്കും വിഷാദത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു.

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/Health/
Sound Therapy | എന്താണ് സൗണ്ട് തെറാപ്പി? പ്രാചീനകാലം മുതൽ പിന്തുടരുന്ന ഈ ചികിത്സാരീതിയുടെ ഗുണങ്ങൾ
Open in App
Home
Video
Impact Shorts
Web Stories