ചിക്കന്റെ ഗുണങ്ങൾ
ലോകമെമ്പാടുമുള്ള ഫിറ്റ്നസ് പ്രേമികളിൽ ചിക്കൻ വളരെ ജനപ്രിയമാണ്. കാരണം ഇത് പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റിന്റെ (യുഎസ്‌ഡിഎ) കണക്കനുസരിച്ച് 100 ഗ്രാം ചിക്കനിൽ 143 കിലോ കലോറി ഊർജ്ജം അടങ്ങിയിട്ടുണ്ട്. 24.11 ഗ്രാം പ്രോട്ടീൻ, 2.68 ഗ്രാം കാർബോഹൈഡ്രേറ്റ്, 3.12 ഗ്രാം കൊഴുപ്പ് എന്നിവയും ചിക്കനിൽ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ, ചിക്കനിൽ കാത്സ്യം, ഇരുമ്പ്, സോഡിയം, വൈറ്റമിൻ എ, വൈറ്റമിൻ സി എന്നിവയും അടങ്ങിയിട്ടുണ്ട്.
എന്നാൽ ചിക്കൻ കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം ചിക്കന്റെ വിവിധ ഭാഗങ്ങളിൽ പോഷകങ്ങളുടെ അളവ് വ്യത്യസ്തമായിരിക്കും എന്നതാണ്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാനും കൂടുതൽ മസിലുകൾ ഉണ്ടാക്കാനുമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ചിക്കൻ ബ്രെസ്റ്റ് കഴിക്കുന്നതാണ് നല്ലത്. കാരണം ഈ ഭാഗത്താണ് ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്. ഇവിടെ കൊഴുപ്പും കലോറിയും കുറവായിരിക്കും. അതേസമയം നിങ്ങൾ ഭാരം വർദ്ധിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ചിക്കൻ കാൽ, തുടകൾ, ചിറകുകളുടെ ഭാഗം എന്നിവ കഴിക്കുന്നതാണ് നല്ലത്.
advertisement
മുട്ടയുടെ ഗുണങ്ങൾ
യുഎസ്‌ഡിഎയുടെ കണക്കനുസരിച്ച് 100 ഗ്രാം ഭാരം വരുന്ന ഒരു പുഴുങ്ങിയ മുട്ടയിൽ 155 കിലോ കലോറി ഊർജ്ജം, 12.58 ഗ്രാം പ്രോട്ടീൻ, 1.12 ഗ്രാം കാർബോഹൈഡ്രേറ്റ്, 10.61 ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പിന്റെ അളവ് കൂടുതലാണെന്ന് തോന്നുമെങ്കിലും സമീപകാല പഠനങ്ങൾ മുട്ടകളിൽ ശരീരത്തിന് ആവശ്യമായ നല്ല കൊളസ്ട്രോൾ ഉണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോൾ വർദ്ധിപ്പിക്കില്ല. അതുകൊണ്ട് തന്നെ ഒരു മുട്ട മുഴുവനായും കഴിക്കുന്നത് ആരോഗ്യകരമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Also Read അപരിചിതനുമായി ഡേറ്റിംഗ് ആപ്പിൽ സെക്സ് ചാറ്റിൽ ഏർപ്പെടുന്നതിൽ കുഴപ്പമുണ്ടോ?
കൂടാതെ, മുട്ടകളിൽ കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക്, ചെമ്പ്, മാംഗനീസ്, സെലിനിയം, ഫ്ലൂറൈഡ്, വൈറ്റമിൻ എ, വൈറ്റമിൻ ബി കോംപ്ലക്സ്, കൂടാതെ വൈറ്റമിൻ കെ കോംപ്ലക്സ് എന്നിവയും അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞ കരു ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. മുട്ടയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടില്ലെങ്കിലും മസിലുകളുടെ വളർച്ചയ്ക്കും ശരീരഭാരം കുറയ്ക്കാനും മുട്ട സഹായിക്കും. കൂടാതെ രോഗപ്രതിരോധ ശേഷിക്കും മുട്ട വളരെ നല്ലതാണ്.
ഏതാണ് നല്ലത്?
ഇന്ത്യൻ ഡെർമറ്റോളജി ഓൺലൈൻ ജേണലിലെ (2019) ഒരു പഠന റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ ഡയറ്റ് രീതി പ്രധാനമായും കാർബോഹൈഡ്രേറ്റ് അടിസ്ഥാനമാക്കിയുള്ളതാണ്. പ്രോട്ടീനിന്റെ കുറവ് രാജ്യത്തെ ആളുകളിൽ ഉയർന്ന തോതിലാണ്. മാരാസ്മസ്, എഡിമ, മസിൽ നഷ്ടം, സോറിയാസിസ്, പ്രമേഹം, ചർമ്മത്തിൻറെയും മുടിയുടെയും ആരോഗ്യം തുടങ്ങിയവ പ്രോട്ടീനിന്റെ കുറവ് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ്. ഒരു കിലോഗ്രാം ശരീരഭാരത്തിന് 0.8 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. ഇതനുസരിച്ച് നിങ്ങളുടെ ഭാരം 50 കിലോഗ്രാം ആണെങ്കിൽ എല്ലാ ദിവസവും 40 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്.
Also Read ലൈംഗികബന്ധത്തിൽ ഏർപ്പെടാതെ ഗർഭം ധരിച്ച് ഇരുപത്തിയെട്ടുകാരി; അന്തംവിട്ട് ഭാര്യയും ഭർത്താവും
മുട്ടയും ചിക്കനും പ്രോട്ടീനിന്റെ പ്രധാന ഉറവിടമായതിനാൽ ഇവ രണ്ടും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നിങ്ങൾക്ക് ഇവ ഉപയോഗിക്കാൻ കഴിയില്ലെങ്കിൽ പോഷക ആവശ്യങ്ങൾക്കനുസരിച്ച് മികച്ച ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. മുട്ടകൾ, കൂടുതൽ പോഷകങ്ങളടങ്ങിയതും പ്രോട്ടീൻ അടങ്ങിയതുമാണ്. മാത്രമല്ല താരതമ്യേന വിലകുറഞ്ഞതുമാണ്. അതുകൊണ്ട് തന്നെ പലർക്കും മുട്ടകളെ മികച്ച ഓപ്ഷനായി തിരഞ്ഞെടുക്കാം.
Egg, Chicken, Protein, Health, Health Tips