Sexual wellness Q&A Column | അപരിചിതനുമായി ഡേറ്റിംഗ് ആപ്പിൽ സെക്സ് ചാറ്റിൽ ഏർപ്പെടുന്നതിൽ കുഴപ്പമുണ്ടോ?
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ലൈംഗികതയ്‌ക്ക് അപരിചിതനെ തെരഞ്ഞെടുക്കുന്നതിൽ തെറ്റില്ല. നിങ്ങൾ അവിവാഹിതനായാലും വിവാഹിതനായാലും ലൈംഗിക ആവശ്യങ്ങൾ സാധുവാണ്.
അപരിചിതനുമായി ഡേറ്റിംഗ് ആപ്ലിക്കേഷനിൽ സെക്സ് ചാറ്റിൽ ഏർപ്പെട്ടതിനു ശേഷം എനിക്ക് കുറ്റബോധം തോന്നുന്നു. ഇതു ശരിയാണോ അതോ ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ?
ദേഷ്യം, ദുഖം, സന്തോഷം എന്നിവയിൽ നിന്ന് വ്യത്യസ്തമായി കുറ്റബോധം സ്വാഭാവികമായി ഉണ്ടാകുന്ന ഒരു വികാരമല്ല. നമുക്ക് ചുറ്റുമുള്ള സാമൂഹിക മാനദണ്ഡങ്ങൾ ലംഘിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന വൈകാരിക അനുഭവമാണ് കുറ്റബോധം. പങ്കാളിയെ വഞ്ചിച്ച ഒരാൾക്ക് കുറ്റബോധം തോന്നുന്നുവെങ്കിൽ സാമൂഹിക അതിർവരമ്പ് ലംഘിച്ചതിനാലാണത്. അതിനാൽ നിങ്ങളുടെ കുറ്റബോധം എവിടെ നിന്നാണ് ഉണ്ടായതെന്ന് ആദ്യം മനസിലാക്കുക. നിങ്ങളുടെ ആഗ്രഹങ്ങളെക്കുറിച്ച് അടുപ്പമുള്ള ആരോടെങ്കിലും വെളിപ്പെടുത്തിയിട്ടുണ്ടോ? നിങ്ങളുടെ ചാറ്റ് ആ അപരിചിതനായ സുഹൃത്ത് പരസ്യപ്പെടുത്തുമെന്ന് നിങ്ങൾ ഭയപ്പെടുന്നുണ്ടോ? അല്ലെങ്കിൽ ഒരു അപരിചിതനുമായി സെക്സ് ചാറ്റ് ചെയ്തതോടെ സ്ത്രീയെന്ന നിലയിൽ നിങ്ങളുടെ എല്ലാം നഷ്ടമായെന്ന ഭയമുണ്ടോ? ആ അപരിചിതനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള സമ്മർദ്ദംമുണ്ടായോ?
advertisement
ഉഭയസമ്മതത്തോടെയുള്ളതും സുരക്ഷിതവുമായ അന്തരീക്ഷത്തിലുള്ളതുമായ ലൈംഗികബന്ധം പൂർണ്ണമായും ശരിയാണ്. ഇന്നത്തെ ഡിജിറ്റൽ ഡേറ്റിംഗ് സമയങ്ങളിൽ, പലർക്കും സെക്സ് ഒഴിച്ചു കൂടാനാകാത്തതാണ്. ഇന്നത്തെ ലോകത്ത് വ്യക്തിത്വം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെങ്കിൽ, ഒരാളുടെ ലൈംഗിക സ്വഭാവം സ്വീകരിക്കേണ്ട ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ആപ്ലിക്കേഷനുകൾ അത് ചെയ്യാൻ ഞങ്ങളെ സഹായിക്കുന്നു.
നിങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ, നിങ്ങളെ ലൈംഗികമായി ഉത്തേജിപ്പിക്കുന്നതെന്താണ്, നിങ്ങളുടെ ലൈംഗിക ആവശ്യങ്ങൾ എന്തൊക്കെയാണ്, നിങ്ങൾക്ക് അനുയോജ്യമായ ലൈംഗിക രീതികൾ, ലൈംഗികത നിങ്ങൾക്ക് എത്രത്തോളം പ്രധാനമാണ് എന്നതിനെക്കുറിച്ച് നിങ്ങൾ ബോധവാന്മാരാകും. നിങ്ങളെക്കുറിച്ചുള്ള ഇത്തരത്തിലുള്ള വിവരങ്ങൾ ആരോഗ്യകരമായ ലൈംഗിക അതിരുകൾ രൂപപ്പെടുത്തുന്നതിനും ലൈംഗിക സംതൃപ്തിയുടെ പരകോടി നേടുന്നതിനും നിങ്ങളെ സഹായിക്കുന്നു.
advertisement
ആളുകൾ അവരുടെ പങ്കാളികളുമായോ അല്ലെങ്കിൽ റൊമാന്റിക് താൽപ്പര്യങ്ങളുമായോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് സാമൂഹിക ധാർമ്മികത നിർദ്ദേശിക്കുന്നുണ്ടെങ്കിലും, ലൈംഗികതയ്‌ക്ക് അപരിചിതനെ തെരഞ്ഞെടുക്കുന്നതിൽ തെറ്റില്ല. നിങ്ങൾ അവിവാഹിതനായാലും വിവാഹിതനായാലും ലൈംഗിക ആവശ്യങ്ങൾ സാധുവാണ്.
നിങ്ങൾ അനുഭവിക്കുന്ന കുറ്റബോധം സാമൂഹികമായി ഉണ്ടായതാകാം. നാം ജീവിക്കുന്ന സമൂഹവും സംസ്കാരവും ലൈംഗിക ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, പ്രലോഭനങ്ങൾ എന്നിവയുടെ തുറന്ന ചർച്ചയെയും അംഗീകാരത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല. ലൈംഗികതയെക്കുറിച്ച് പറയുമ്പോൾ സ്ത്രീകൾക്കും ആവശ്യങ്ങളും ആഗ്രഹങ്ങളും ഉണ്ടെന്നുള്ളത് പലർക്കും ഇപ്പോഴും മനസ്സിലാക്കാൻ കഴിയാത്തതും വെറുപ്പുളവാക്കുന്നതുമാണ്.
advertisement
You May Also Like- ഒരു സ്ത്രീയുമായി അവിഹിതമായി എങ്ങനെ അടുപ്പം സ്ഥാപിക്കും? സെക്സോളജിസ്റ്റിനെ സമീപിച്ച് യുവാവ്!
എന്നിരുന്നാലും, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കുറച്ച് ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. സംഭാഷണം മികച്ചതാണെങ്കിലും, അപരിചിതരുമായി നിങ്ങളുടെ നഗ്നചിത്രങ്ങൾ പങ്കിടുന്നത് ചിലപ്പോൾ നിങ്ങളെ പിന്നീട് കുരുക്കിൽ പെടുത്തിയേക്കാം. നിങ്ങളുടെ വ്യക്തിപരമായ വിശദാംശങ്ങളോ ചിത്രങ്ങളോ അവർ എത്ര ആവശ്യപ്പെട്ടാലും പങ്കിടില്ലെന്ന് ഉറപ്പാക്കുക.
ഏകാന്തത, കുടുംബത്തിൽ നിന്നുള്ള അകൽച്ച എന്നിവയാണ് ആരോടെങ്കിലും സംസാരിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നത്. ലോകവുമായി വീണ്ടും ബന്ധപ്പെടുന്നതിനും സംതൃപ്തി നേടുന്നതിനുമുള്ള ഒരു മാർഗമാണ് പലർക്കും ലൈംഗികബന്ധം! എന്നാൽ അൽപനേരത്തെ സംതൃപ്തിയും ദീർഘകാല സന്തോഷവും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 12, 2021 10:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Sexual wellness Q&A Column | അപരിചിതനുമായി ഡേറ്റിംഗ് ആപ്പിൽ സെക്സ് ചാറ്റിൽ ഏർപ്പെടുന്നതിൽ കുഴപ്പമുണ്ടോ?