തിമിരം (Cataracts) : തിമിര രോഗികളുടെ എണ്ണം കേരളത്തിൽ ഇപ്പോൾ വർധിച്ചു വരികയാണ്. കണ്ണുകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഒരു അസുഖമായി മാറിയിരിക്കുകയാണ് തിമിരം. പ്രായമായ ആൾക്കാരിലാണ് തിമിരം കൂടുതലായി കണ്ടുവരുന്നത്. ഇവരിൽ തന്നെ 50 വയസ്സിന് മുകളിലുള്ള ആളുകളിൽ ആണ് തിമിരം കൂടുതലായും കാണുന്നത്. പല തരത്തിൽ തിമിര രോഗം കണ്ടു വരുന്നു. ചിലർക്ക് ജനിക്കുമ്പോൾ തന്നെ തിമിരം ഉണ്ടാകാറുണ്ട്.
കണ്ണുകളിലെ വരൾച്ച (Dry eyes): കണ്ണുനീർ ഗ്രന്ഥികളുടെ പ്രവർത്തനവൈകല്യം കാരണം ഉണ്ടാകുന്ന കണ്ണിന്റെ പ്രശ്നമാണ് വരൾച്ച. കണ്ണുനീർ ഗ്രന്ഥികൾ വേണ്ടത്ര അളവിൽ കണ്ണുനീർ ഉണ്ടാക്കാതെ ഇരിക്കുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
advertisement
കണ്ണിൽ നിന്ന് വെള്ളം വരിക (Tearing): ഡ്രൈ അയ്സിന്റെ വിപരീതമാണ് റ്റിയറിങ്. ഇതും കണ്ണിനുണ്ടാകുന്ന വളരെ സാധാരണമായ ഒരു രോഗമാണ്. വേഗതയേറിയ കാറ്റ്, സൂര്യപ്രകാശം, ലൈറ്റിന്റെ പ്രകാശം തുടങ്ങിയ സാഹചര്യങ്ങളിലൊക്കെ നിങ്ങളുടെ കണ്ണുകളിൽ നിന്ന് വെള്ളം വന്നുകൊണ്ടിരിയ്ക്കും. ഗുരുതരമായ അണുബാധകൾ മൂലവും കണ്ണിൽ നിന്ന് വെള്ളം വരാം.
പ്രെസ്ബയോപിയ (Presbyopia): കണ്ണിന്റെ ലെൻസിനുണ്ടാകുന്ന പ്രവർത്തനവൈകല്യമാണ് പ്രെസ്ബയോപിയ. കണ്ണിലെ ലെൻസിന്റെ സ്വാഭാവിക വഴക്കം നഷ്ടപ്പെടുമ്പോൾ ചെറിയ വസ്തുക്കൾ കാണാൻ ബുദ്ധിമുട്ടുണ്ടാകുന്നു.
Also Read- Potato Milk | പാൽ അലർജി ഉള്ളവർക്ക് ഉരുളക്കിഴങ്ങ് പാൽ; വിപണിയിലെത്തിച്ച് സ്വീഡിഷ് കമ്പനി
ഗ്ലോക്കോമ (Glaucoma) : കണ്ണിന്റെ നേത്ര നാഡിയ്ക്ക് നാശം സംഭവിക്കുന്ന രോഗമാണ് ഗ്ലോക്കോമ. പ്രായം കൂടുമ്പോഴാണ് സാധാരണയായി ഇത് കണ്ടുവരുന്നത്. പാരമ്പര്യ ഘടകങ്ങളും ഗ്ലോക്കോമ ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമാണ്.
നേരത്തെ ഈ രോഗങ്ങൾ കണ്ടെത്തുന്നതിലൂടെയും ശരിയായ ചികിത്സയിലൂടെയും ഈ രോഗങ്ങൾ നമുക്ക് ഭേദമാക്കാൻ കഴിയും. കൂടാതെ വിറ്റാമിൻ എ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുന്നത് കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്നു. ഇലക്കറികളിലും ചെറിയ മീനിലും വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്.
സ്ക്രീൻ ഉപയോഗിക്കുമ്പോഴും പുറത്തുപോകുമ്പോൾ പൊടി കയറാതെയുമൊക്കെ കണ്ണട ധരിക്കുന്നത് വഴി അണുബാധ ഉണ്ടാകാതെയും അസുഖങ്ങൾ വരാതെയും കുറെയൊക്കെ കണ്ണിന് സംരക്ഷണം നൽകാൻ കഴിയും. കണ്ണിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പെട്ടന്ന് ആശുപത്രിയിൽ പോകുകയും ശരിയായ ചികിത്സ തേടുകയും വേണം.
