Vitamin D | വിറ്റാമിന്‍ ഡി യുടെ കുറവ് നമ്മുടെ ശരീരത്തെ എങ്ങനെ ബാധിക്കും; ആരോഗ്യപ്രശ്‌നങ്ങള്‍ എന്തെല്ലാം
- Published by:Jayashankar Av
- news18-malayalam
Last Updated:
മനുഷ്യശരീരത്തിലെ ചര്‍മ്മത്തിനും എല്ലുകള്‍ക്കും തലച്ചോറിനും വിറ്റാമിന്‍ ഡി വളരെ പ്രധാനമാണ്
പ്രധാനമായും സൂര്യ പ്രകാശത്തില്‍ നിന്നും ലഭിക്കുന്ന വിറ്റാമിന്‍ ഡി (Vitamin D )ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മനുഷ്യശരീരത്തിലെ ചര്‍മ്മത്തിനും എല്ലുകള്‍ക്കും തലച്ചോറിനും വിറ്റാമിന്‍ ഡി വളരെ പ്രധാനമാണ്. വിറ്റാമിന്‍ ഡി ചിലതരം ക്യാന്‍സറുകളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.
വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്തപ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. വൈറ്റമിന്‍ ഡി കുറവുള്ള ആളുകള്‍ക്ക് ചര്‍മ്മത്തില്‍ നിന്നും എല്ലുകളില്‍ നിന്നും ഹോര്‍മോണ്‍ ലഭിക്കുന്നത് ബുദ്ധിമുട്ടായേക്കാം, ഇത് സന്ധിവാതം, ഹൃദ്രോഗം, മാനസികരോഗം, അന്ധത തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ വിറ്റാമിന്‍ ഡി നമ്മുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നു? കൂടാതെ ഇത് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം
വിറ്റാമിന്‍ ഡി രണ്ട് തരമുണ്ട്
എര്‍ഗോകാല്‍സിഫെറോള്‍ എന്നും വിളിക്കപ്പെടുന്ന വിറ്റാമിന്‍ ഡി 2, കൂണില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ഡിയുടെ ഒരു പ്രത്യേക രൂപമാണ്.
advertisement
കോളെകാല്‍സിഫെറോള്‍ എന്നും അറിയപ്പെടുന്ന വിറ്റാമിന്‍ ഡി 3 ശരീരത്തെ കാല്‍സ്യം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന ഒരു വിറ്റാമിനാണ്.
വൈറ്റമിന്‍ ഡിയുടെ കുറവ് സംഭവിച്ചാല്‍
എല്ലുകളുടെയും പല്ലുകളുടെയും ബലം കുറയും, ചര്‍മ്മത്തിന്റെയും ആന്തരിക അവയവങ്ങളിലും വീക്കം, പഠിക്കാന്‍, ഉറങ്ങന്‍ ബുദ്ധിമുട്ട്, കാഴ്ചക്കുറവ്, രോഗപ്രതിരോധ ശേഷി കുറയല്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇതോടൊപ്പം പനി, ദുര്‍ബലമായ പ്രതിരോധശേഷി, താഴ്ന്ന മാനസികാവസ്ഥ എന്നിവയ്ക്കും വിറ്റാമിന്‍ ഡിയുടെ കുറവ് കാരണമാകും.
എവിടെനിന്നെല്ലാം വിറ്റാമിന്‍ ഡി ലഭിക്കും
സൂര്യപ്രകാശം, ദിവസവും കഴിക്കുന്ന ഭക്ഷണപാനീയങ്ങൾ, മരുന്നുകള്‍, എന്നിവ വഴി വിറ്റാമിന്‍ ഡി ലഭിക്കും.
advertisement
പ്രധാനമായും ഭക്ഷണപാനീയങ്ങള്‍, മുട്ട, സീഫുഡ്, ചീസ്, വെണ്ണ, മറ്റ് സസ്യ എണ്ണകള്‍ എന്നിവയില്‍ വിറ്റാമിന്‍ ഡി ഉള്‍പ്പെടുന്നു. എന്നിരുന്നാലും, വിറ്റാമിന്‍ ഡിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടം സൂര്യപ്രകാശമാണ്. സൂര്യപ്രകാശം ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കാന്‍ നമ്മളെ സഹായിക്കും. സൂര്യപ്രകാശത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്, 15 മിനിട്ട് മുതല്‍ 30 മിനിറ്റ് വരെ ചിലവഴിച്ചാല്‍ നല്ലതാണ്.
advertisement
പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
വൈറ്റമിന്‍ ഡി രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് പ്രധാനമാണ്, കൂടാതെ പ്രമേഹം അല്ലെങ്കില്‍ ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളില്‍ നിന്ന് സംരക്ഷം നല്‍കുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 12, 2022 1:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Vitamin D | വിറ്റാമിന്‍ ഡി യുടെ കുറവ് നമ്മുടെ ശരീരത്തെ എങ്ങനെ ബാധിക്കും; ആരോഗ്യപ്രശ്‌നങ്ങള്‍ എന്തെല്ലാം