TRENDING:

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; എറണാകുളം ജില്ലയില്‍ 11 ദിവസത്തിനിടെ ആറു മരണം

Last Updated:

പനിയുമായി എത്തുന്നതിൽ കൂടുതലും 20നും 45നും ഇടയ്ക്ക് പ്രായമുള്ളവരാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമാകാൻ തുടങ്ങിയതോടെ ഡെങ്കിപ്പനി പടരുന്നു. 11 ദിവസത്തിനിടെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ആറു പേരാണ് മരിച്ചത്. പ്രതിദിനം 50 ലേറെപ്പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.
advertisement

ഒരാഴ്ചയ്ക്കിടെ 2378 പേരാണ് പനി ബാധിച്ചു ചികിത്സയ്‌ക്കെത്തിയതെന്ന് ജില്ലാ രോഗനിരീക്ഷണ സെല്ലിലെ കണക്കുകള്‍ പറയുന്നു. ഡെങ്കിപ്പനിക്ക് പുറമെ, എലിപ്പനി, ചെള്ള് പനി തുടങ്ങിയവയും കൂടുതലായി കാണപ്പെടുന്നുണ്ട്. ആശുപത്രികളിൽ പനിയുമായി എത്തുന്നവരിൽ കൂടുതലും 20നും 45നും ഇടയ്ക്ക് പ്രായമുള്ളവരാണ്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ ശ്വാസംമുട്ടൽ പ്രശ്നങ്ങളും കൂടുതലായി കാണുന്നുണ്ട്. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ വ്യാപിക്കുകയാണ്.

Also read-തിരുവനന്തപുരത്ത് പനിബാധിച്ച് ഒന്നര വയസുകാരി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം

advertisement

ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി മൂവാറ്റുപുഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മാ​ത്രം ശ​നി​യാ​ഴ്ച 50 പേ​രാ​ണ്​ ചി​കി​ത്സ​ക്ക് എ​ത്തി​യ​ത്. മഴക്കാല രോഗങ്ങൾ വർധിച്ചതോടെ ജാഗ്രതാ നിർദേശത്തിനൊപ്പം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ‘പ്രഥമം പ്രതിരോധം’ എന്ന പേരിൽ പ്രതിരോധ ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; എറണാകുളം ജില്ലയില്‍ 11 ദിവസത്തിനിടെ ആറു മരണം
Open in App
Home
Video
Impact Shorts
Web Stories