40 വയസ്സും അതില്‍ കൂടുതലും പ്രായമുള്ള ആളുകളെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. പ്രാദേശിക കമ്മ്യൂണിറ്റി ക്ലിനിക്കുകളുടെയും ജീവിതശൈലിയുമായി ബന്ധപ്പെട്ടുള്ള ചോദ്യാവലികളുടെയും സഹായത്തോടെയാണ് പഠനത്തിനായുള്ള വിവരങ്ങള്‍ ശേഖരിച്ചത്. 2011 നും 2016 നും ഇടയിലായിരുന്നു വിവരശേഖരണം. 40 മുതല്‍ 55 വരെ, 55 മുതല്‍ 65 വരെ, 65 മുതല്‍ 75 വരെ, 75നു മുകളില്‍ എന്നിങ്ങനെ പഠനത്തില്‍ പങ്കെടുക്കുന്നവരെ ഗവേഷകര്‍ തരംതിരിച്ചിട്ടുണ്ട്. ഗവേഷകര്‍ പ്രായത്തെ ഒരു അപകട ഘടകമായി പരിഗണിച്ചില്ല, എന്നാല്‍ മറ്റ് അപകട ഘടകങ്ങളെ പ്രായം ബാധിക്കുമെന്ന് ഫലങ്ങള്‍ വ്യക്തമാക്കുന്നു.
advertisement
Also Read-പങ്കാളിയുമായി സാമ്പത്തിക തർക്കങ്ങൾ ഉണ്ടാകാറുണ്ടോ? പരിഹാര മാർഗങ്ങൾ ഇതാ
മൊത്തത്തില്‍, പന്ത്രണ്ട് അപകടസാധ്യത ഘടകങ്ങളാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. അതില്‍ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത, വിഷാദം തുടങ്ങിയ സാമൂഹിക-സാമ്പത്തിക- മാനസിക ഘടകങ്ങളും, അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഡിസ്ലിപിഡെമിയ, വിട്ടുമാറാത്ത വൃക്കരോഗം തുടങ്ങിയ മെറ്റബോളിക് ഘടകങ്ങളും, പുകവലി, അമിതമായ മദ്യപാനം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഉറക്കകുറവ് എന്നിങ്ങനെയുള്ള ജീവിതശൈലി ഘടകങ്ങളും ഉള്‍പ്പെടുന്നു. ഇവയെല്ലാം പരിഗണിച്ചതിനു ശേഷം, വിവിധ പ്രായക്കാരിൽ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള മൂന്ന് പ്രധാന അപകട ഘടകങ്ങള്‍ പഠനം വെളിപ്പെടുത്തി.
Also Read-പോസിറ്റീവ് ആകാം, എപ്പോഴും; കൃതജ്ഞത പ്രകടിപ്പിക്കാൻ പരിശീലിക്കുന്നതിന്റെ ഗുണങ്ങൾ ഇതാ
40-45 വയസ് പ്രായമുള്ളവരില്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണക്രമം, പ്രമേഹം എന്നിവയാണ് അപകട ഘടകങ്ങള്‍.
55-65 വയസ്സ് പ്രായമുള്ളവരിൽ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണക്രമം, വിദ്യാഭ്യാസ കുറവ് എന്നിവയാണ് അപകട ഘടകങ്ങള്‍.
65നും 75 നും ഇടയില്‍ പ്രായമുള്ളവരില്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നീ അപകട ഘടകങ്ങളാണ് കണ്ടെത്തിയത്.
75 വയസിനും അതിനു മുകളിലും പ്രായമുള്ള ആളുകള്‍ ഉറക്ക കുറവ്, വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ മൂന്ന് അപകട ഘടകങ്ങളെ അഭിമുഖീകരിക്കുന്നതായും ഗവേഷണത്തിൽ കണ്ടെത്തി.
2019 ല്‍ 17.9 മില്യണോളം ആളുകളാണ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് മരിച്ചത്. ലോകത്തെ ആകെ മരണത്തിന്റെ 32 ശതമാനത്തോളം വരും ഇത്. 17.9 മില്യണ്‍ ആളുകളില്‍ തന്നെ 85 ശതമാനവും ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ബാധിച്ചാണ് മരിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടനയാണ് (WHO) ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലാണ് ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.