Gratitude | പോസിറ്റീവ് ആകാം, എപ്പോഴും; കൃതജ്ഞത പ്രകടിപ്പിക്കാൻ പരിശീലിക്കുന്നതിന്റെ ഗുണങ്ങൾ ഇതാ
- Published by:Amal Surendran
- news18-malayalam
Last Updated:
ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ ചെലുത്തുക. മാനസികാരോഗ്യ, പോഷകാഹാര വിദഗ്ധയായ കരിഷ്മ ഷാ (Karishma Sha) ഇതേക്കുറിച്ച് വിശദമായി സംസാരിക്കുന്നു.
ജീവിതത്തിൽ സംഭവിക്കുന്ന നെഗറ്റീവ് കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും നിരന്തരം അതേക്കുറിച്ച് ആശങ്കപ്പെടുകയും പരാതി പറയുകയുമൊക്കെ ചെയ്യുന്നത് ഒരാളുടെ മാനസികാരോഗ്യത്തിന് (mental health) നല്ലതല്ല. കാരണം അത് നിരാശയ്ക്കും ഉത്കണ്ഠയ്ക്കും വിഷാദത്തിനുമൊക്കെ കാരണമാകും. കൃജ്ഞതയുള്ളവരായിരിക്കുക (Gratitude) എന്നതാണ് ഈ ശീലം മാറ്റാൻ നമുക്ക് ചെയ്യാനാകുന്ന കാര്യം. ജീവിതത്തിലെ നല്ല കാര്യങ്ങൾ തിരിച്ചറിയുകയും അവയെ അഭിനന്ദിക്കുകയും ചെയ്യുക എന്നതാണ് ഇതു കൊണ്ട് അർഥമാക്കുന്നത്. അതുവഴി ഒരാളുടെ മാനസികാരോഗ്യവും മൊത്തത്തിലുള്ള ക്ഷേമവുമെല്ലാം മെച്ചപ്പെടുകയും ചെയ്യും.
ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ ചെലുത്തുക, നിങ്ങളെ സഹായിച്ചതിന് മറ്റുള്ളവർക്ക് നന്ദി പറയുക, അത്തരം നല്ല കാര്യങ്ങൾ എഴുതിവെയ്ക്കാൻ ഒരു ബുക്ക് സൂക്ഷിക്കുക, മറ്റുള്ളവർക്ക് എന്തെങ്കിലും നൻമ ചെയ്യുക തുടങ്ങി നന്ദിയുള്ളവരായിരിക്കാൻ നിരവധി മാർഗങ്ങളുണ്ട്.
മാനസികാരോഗ്യ, പോഷകാഹാര വിദഗ്ധയായ കരിഷ്മ ഷാ (Karishma Sha) ഇതേക്കുറിച്ച് വിശദമായി സംസാരിക്കുന്നുണ്ട്. "നന്ദിയുള്ളവരായിരിക്കുന്നത് സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പോസിറ്റീവ് സൈക്കോളജി ഗവേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. കൃതജ്ഞത പ്രകടിപ്പിക്കുന്നത് കൂടുതൽ പോസിറ്റീവ് വികാരങ്ങൾ അനുഭവിക്കാനും നല്ല അനുഭവങ്ങൾ ആസ്വദിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും പ്രതികൂല സാഹചര്യങ്ങളെ നേരിടാനും ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാനും ആളുകളെ സഹായിക്കുന്നു," കരിഷ്മ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
advertisement
കൃതജ്ഞതയുള്ളവരായിരിക്കുന്നതിന്റെ നേട്ടങ്ങൾ ഏതെല്ലാമാണെന്ന് വിശദമായി അറിയാം.
1. മാനസികാരോഗ്യം കാത്തു സൂക്ഷിക്കുന്നു (Good for mental health) - ഉത്കണ്ഠയും വിഷാദവും കുറക്കുന്നതിനാൽ കൃതജ്ഞത പ്രകടിപ്പിക്കാൻ പരിശീലിക്കുന്നത് ഒരാളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
2. മറ്റുള്ളവരുമായുള്ള ബന്ധം ദൃഢമാകുന്നു (Improves interpersonal relationships) -കൃതജ്ഞത പ്രകടിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനു പുറമേ, ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും പുതിയ ബന്ധങ്ങൾ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നു.
3. ജീവിതത്തെ പൊസീറ്റീവ് ആയി സമീപിക്കാനാകും (Infuses positivity in life) - കൃതജ്ഞത പ്രകടിപ്പിക്കാൻ പരിശീലിക്കുന്നത് ശുഭാപ്തിവിശ്വാസത്തോടെയുള്ള ജീവിതം നയിക്കാൻ ഒരു വ്യക്തിയെ സഹായിക്കുന്നു. നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പറയുന്നതനുസരിച്ച്, ജീവിതത്തിൽ പോസിറ്റീവ് ആയിരുന്നാൽ വാർദ്ധക്യം പോലും ആരോഗ്യകരമായിരിക്കും.
advertisement
4. ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നു (Improves physical health) - നന്ദി പ്രകടിപ്പിക്കുന്നത് മാനസികാരോഗ്യത്തിന് ഗുണകരമാകുന്നതിനു പുറമേ, ഒരാളുടെ ശാരീരിക ആരോഗ്യവും മെച്ചപ്പെടുത്തുമെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ അനുസരിച്ച്, ഈ ശീലം ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത പോലും കുറയ്ക്കുന്നു.
മനസിലുണ്ടാകുന്ന സമ്മർദ്ദങ്ങൾ പലപ്പോഴും പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. കോവിഡ് -19 മഹാമാരിയുടെ ആദ്യ നാളുകളിൽ പല രാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾ വീടുകളിലേക്ക് ഒതുങ്ങുകയും ചെയ്തു. എന്നാൽ പൊതുവെ ഒറ്റപ്പെടൽ അനുഭവിച്ചിരുന്ന പലർക്കും ലോക്ക്ഡൗൺ ഏല്പിച്ചത് കനത്ത ആഘാതമാണ്. അവർ കൂടുതൽ ഒറ്റപ്പെടുകയും വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുകയും ചെയ്തു. അത് പലരുടെയും മാനസികാരോഗ്യത്തെ പോലും ബാധിച്ചിരുന്നു. അത്തരക്കാർക്കെല്ലാം പരീശീലിക്കാവുന്ന ഒരു മാർഗം കൂടിയാണിത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 06, 2022 8:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Gratitude | പോസിറ്റീവ് ആകാം, എപ്പോഴും; കൃതജ്ഞത പ്രകടിപ്പിക്കാൻ പരിശീലിക്കുന്നതിന്റെ ഗുണങ്ങൾ ഇതാ