TRENDING:

IVF | എന്താണ് ഐവിഎഫ് ചികിത്സാരീതി? എപ്പോഴാണ് ഐവിഎഫ് തെരഞ്ഞെടുക്കേണ്ടത്? വിശദാംശങ്ങള്‍

Last Updated:

സ്വന്തം രക്തത്തിലുള്ള കുഞ്ഞിനെ വേണമെന്ന് ആഗ്രഹമുള്ള ദമ്പതികളെ സഹായിക്കാന്‍ നിരവധി ചികിത്സാരീതികളും ഇപ്പോള്‍ നിലവിലുണ്ട്. അത്തരത്തിലുള്ള ഒരു രീതിയാണ് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അമ്മയാകുക എന്നത് ലോകത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങളിൽ ഒന്നായാണ് പലരും കണക്കാക്കുന്നത്. കുഞ്ഞ് ഗര്‍ഭപാത്രത്തിനുള്ളില്‍ ആയിരിക്കുമ്പോള്‍ തന്നെ അമ്മ തന്റെ കുഞ്ഞുമായി ഒരു ബന്ധം വളര്‍ത്തിയെടുക്കുന്നുണ്ട്. എന്നാല്‍, പല ആരോഗ്യ പ്രശ്‌നങ്ങളും കാരണം സ്വാഭാവികമായി ഗര്‍ഭം ധരിക്കാന്‍ കഴിയാത്തവരുമുണ്ട്. കുഞ്ഞുങ്ങളില്ലാത്തവര്‍ക്ക് ദത്തെടുക്കല്‍ എന്ന ഒരു ഓപ്ഷന്‍ ഉണ്ടെങ്കിലും, ഒമ്പത് മാസത്തെ മനോഹരമായ സമയം അനുഭവിച്ചറിയാൻ പലരും ആഗ്രഹിക്കുന്നുണ്ട്. സ്വന്തം രക്തത്തിലുള്ള കുഞ്ഞിനെ വേണമെന്ന് ആഗ്രഹമുള്ള ദമ്പതികളെ സഹായിക്കാന്‍ നിരവധി ചികിത്സാരീതികളും ഇപ്പോള്‍ നിലവിലുണ്ട്. അത്തരത്തിലുള്ള ഒരു രീതിയാണ് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (In vitro fertilization) അഥവാ ഐവിഎഫ് (ivf).
Image- Shutterstock
Image- Shutterstock
advertisement

എന്താണ് ഐവിഎഫ്?

പ്രത്യുല്‍പ്പാദനത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതികളില്‍ ഒന്നാണ് ഐവിഎഫ്. അണ്ഡാശയത്തില്‍ നിന്ന് ഒരു അണ്ഡം ശേഖരിക്കുകയും ലാബില്‍ ബീജസങ്കലനം (fertilisation) നടത്തുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. ബീജസങ്കലനത്തിനു ശേഷം, ഭ്രൂണം ഗര്‍ഭാശയത്തിലേക്ക് മാറ്റുന്നു. ഇത് വളരെ സമയമെടുക്കുന്നതും ചെലവേറിയതുമായ ഒരു പ്രക്രിയയാണ്.

ഐവിഎഫ് സുരക്ഷിതമാണോ?

ഐവിഎഫ് സുരക്ഷിതമായ ചികിത്സാരീതി ആണ്. ഒന്നിലധികം ഭ്രൂണങ്ങള്‍ ഗര്‍ഭപാത്രത്തിലേക്ക് മാറ്റിയാല്‍ ഒന്നിലധികം കുട്ടികളും (multiple births) ഉണ്ടായേക്കാം. ഐവിഎഫ് ചികിത്സയ്ക്ക് മുമ്പ് ശാരീരികമായും മാനസികമായും സാമ്പത്തികപരമായും തയ്യാറെടുക്കുന്നതാണ് നല്ലത്.

advertisement

എപ്പോഴാണ് ഐവിഎഫ് തിരഞ്ഞെടുക്കേണ്ടത്?

1. ഫാലോപ്യന്‍ ട്യൂബിലെ തടസ്സം

ഫാലോപ്യന്‍ ട്യൂബിലെ തടസ്സം കാരണം, ബീജസങ്കലനം നടന്ന ഭ്രൂണത്തിന് ഗര്‍ഭാശയത്തിലേക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥകളുണ്ടാകും. ഈ സാഹചര്യത്തില്‍, ഐവിഎഫ് ചികിത്സാ രീതി സഹായകരമാകും.

2. പ്രത്യുല്‍പാദന രോഗങ്ങള്‍

ഒരു പുരുഷനോ സ്ത്രീക്കോ ബീജക്കുറവോ ഓവുലേഷന്‍ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അവര്‍ക്ക് ഈ ചികിത്സ തിരഞ്ഞെടുക്കാം.

3. പ്രായം

30-നും 40-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സ്വാഭാവികമായി ഗര്‍ഭം ധരിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഐവിഎഫ് ചികിത്സയിലൂടെ ഈ പ്രായത്തിലുള്ള സ്ത്രീകൾക്കും ഗര്‍ഭം ധരിക്കാം..

advertisement

4. ഫൈബ്രോയിഡുകള്‍

30-നും 40-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ സാധാരണയായി ഗര്‍ഭാശയ മുഴകള്‍ കാണപ്പെടാറുണ്ട്. ഇത് പലപ്പോഴും സ്വാഭാവിക ഗര്‍ഭധാരണത്തിന് തടസം സൃഷ്ടിക്കും. അതിനാല്‍, ഗര്‍ഭാശയ മുഴകളുള്ള സ്ത്രീകള്‍ക്കും ഐവിഎഫ് ചികിത്സയെ ആശ്രയിക്കാവുന്നതാണ്.

5. മറ്റ് അവസ്ഥകള്‍

കാരണങ്ങൾ കണ്ടുപിടിക്കാത്ത വന്ധ്യത, ജനിതക വൈകല്യം, വന്ധ്യംകരണം തുടങ്ങിയ അവസ്ഥകളുള്ളവര്‍ക്കും ഐവിഎഫ് ശുപാര്‍ശ ചെയ്യുന്നു.

ഒരാള്‍ ഐവിഎഫിനായി തയ്യാറെടുക്കേണ്ടത് എങ്ങനെ?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഐവിഎഫ് പോലുള്ള ഒരു ചികിൽസക്ക് ഒരുങ്ങുമ്പോള്‍ വരാനിരിക്കുന്ന കാര്യങ്ങളെ നേരിടാന്‍ ശാരീരികമായും മാനസികമായും സാമ്പത്തികമായും തയ്യാറെടുക്കുന്നതാണ് നല്ലത്. അണ്ഡത്തിന്റെയും ബീജത്തിന്റെയും ഗുണനിലവാരം സംബന്ധിച്ച ശരിയായ പരിശോധന നടത്തുക. എച്ച്‌ഐവി പോലുള്ള എന്തെങ്കിലും പകര്‍ച്ചവ്യാധികളും ഉണ്ടോയെന്ന് പരിശോധിക്കണം. മാതാവും പിതാവും ഈ പരിശോധന നടത്തേണ്ടതുണ്ട്. കൂടാതെ ഗര്‍ഭപാത്രത്തിന്റെ ആന്തരിക പാളിയുടെ പരിശോധനയും നടത്തേണ്ടതാണ്.

advertisement

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/Health/
IVF | എന്താണ് ഐവിഎഫ് ചികിത്സാരീതി? എപ്പോഴാണ് ഐവിഎഫ് തെരഞ്ഞെടുക്കേണ്ടത്? വിശദാംശങ്ങള്‍
Open in App
Home
Video
Impact Shorts
Web Stories