TRENDING:

Muscle Growth | പേശികളുടെ വളര്‍ച്ചയ്ക്കായി കഴിക്കേണ്ട, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍

Last Updated:

നിങ്ങള്‍ ശരീരത്തിന്റെ അധിക ഭാരം കുറയ്ക്കാന്‍ തുടങ്ങുമ്പോള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ചര്‍മ്മത്തെ മുറുക്കി പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശരീരഭാരം കുറയ്ക്കാന്‍ (Weight Loss) ശ്രമിക്കുന്നവര്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ (Carbohydrate) അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്ന് നമ്മളെല്ലാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ല. കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ എല്ലാ ഭക്ഷണങ്ങളും മോശമല്ല. മാത്രവുമല്ല കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ചില ഭക്ഷണങ്ങള്‍ നമ്മുടെ ശരിരത്തിന്റെ പേശികളുടെ വളര്‍ച്ചയ്ക്ക് (Muscle Growth) വളരെ പ്രധാനമാണ് താനും.
advertisement

നിങ്ങള്‍ ശരീരത്തിന്റെ അധിക ഭാരം കുറയ്ക്കാന്‍ തുടങ്ങുമ്പോള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ചര്‍മ്മത്തെ മുറുക്കി പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. പേശികളുടെ വളര്‍ച്ചയ്ക്കായി നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട, കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ അഞ്ച് ഭക്ഷണപദാര്‍ത്ഥങ്ങള്‍ അറിയാം:

1. വാഴപ്പഴം

വെള്ളം, കൊഴുപ്പ്, പ്രോട്ടീന്‍, നാരുകള്‍, അന്നജം, പഞ്ചസാര എന്നിവ അടങ്ങിയ വാഴപ്പഴം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന പഴവർഗ്ഗമാണ്. ഒരു വാഴപ്പഴത്തില്‍ ഏകദേശം 27 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, ദഹിക്കാന്‍ എളുപ്പമുള്ള കാര്‍ബോഹൈഡ്രേറ്റുകളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. അതിനാല്‍ വ്യായാമത്തിന് ശേഷമോ വ്യായാമത്തിന് മുമ്പോ ഒരു വാഴപ്പഴം കഴിച്ചാല്‍ ശരീരത്തിന് നല്ലവണ്ണം ഊര്‍ജ്ജം ലഭിക്കും.

advertisement

2. ഉരുളക്കിഴങ്ങ്

നിങ്ങള്‍ പേശികള്‍ക്ക് കൂടുതൽ ബലം വെയ്ക്കാനുള്ള ശ്രമം നടത്തുമ്പോൾ ഇന്‍സുലിന്‍ അളവ് വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. പരിമിതമായ അളവില്‍ കഴിക്കുമ്പോള്‍ ഉരുളക്കിഴങ്ങ് ഒരു ദോഷകരമായ ഭക്ഷണമല്ല. ഇതിലുള്ളത് വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് ആയതിനാല്‍ ഒരാള്‍ക്ക് ദിവസവും രണ്ടോ മൂന്നോ കപ്പ് ഉരുളക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

3. ധാന്യങ്ങള്‍

ധാന്യങ്ങള്‍ പ്രോട്ടീന്റെ മികച്ച ഉറവിടമാണെങ്കിലും അവയില്‍ കാര്‍ബോഹൈഡ്രേറ്റുകളും ഉണ്ട്. ഇവയിലുള്ളത് ശരീരത്തിന് ഗുണകരമായ കാര്‍ബോഹൈഡ്രേറ്റുകളാണ്. നിങ്ങളുടെ ഉച്ചഭക്ഷണത്തില്‍ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തണം. കാരണം അവ എളുപ്പത്തില്‍ ദഹിക്കുകയും കാര്‍ബോഹൈഡ്രേറ്റുകള്‍ക്കൊപ്പം മറ്റ് പോഷകങ്ങളും നല്‍കുകയും ചെയ്യുന്നു.

advertisement

4. പയര്‍വര്‍ഗ്ഗങ്ങള്‍

ധാന്യങ്ങള്‍ പോലെ തന്നെ പയര്‍വര്‍ഗ്ഗങ്ങളും പ്രോട്ടീനുകളുടെയും കാര്‍ബോഹൈഡ്രേറ്റുകളുടെയും സമ്പന്നമായ ഉറവിടമാണ്. നാരുകള്‍, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഇരുമ്പ് എന്നിവ ഉള്‍പ്പെടുന്ന സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റുകളാണ് അവ. ബ്ലാക്ക് ബീന്‍സ് അല്ലെങ്കില്‍ കിഡ്നി ബീന്‍സ് പോലുള്ളവ പേശികളുടെ വളര്‍ച്ചയെ സഹായിക്കുന്നു. കാരണം നിങ്ങളുടെ പതിവ് ഭക്ഷണത്തില്‍ വേണ്ടത്ര അടങ്ങിയിട്ടില്ലാത്ത ഫൈബറുകൾ ഇവയിലുണ്ട്.

Also Read-വെളിച്ചെണ്ണയും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം എന്താണ്? വിദഗ്ധർ പറയുന്നത് ഇങ്ങനെ

5. നട്സ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബദാം, വാല്‍നട്ട്, നിലക്കടല മുതലായവയില്‍ ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. അവയിലെ ഫൈബറുകള്‍ പേശികളുടെ വളര്‍ച്ചയെ സഹായിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Life/
Muscle Growth | പേശികളുടെ വളര്‍ച്ചയ്ക്കായി കഴിക്കേണ്ട, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍
Open in App
Home
Video
Impact Shorts
Web Stories