Coconut oil | വെളിച്ചെണ്ണയും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം എന്താണ്? വിദഗ്ധർ പറയുന്നത് ഇങ്ങനെ

Last Updated:

വെളിച്ചെണ്ണ ധാരാളമായി ഉപയോഗിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

വെളിച്ചെണ്ണക്ക്( Coconut oil) നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. ശരീരഭാരം കുറയ്ക്കല്‍, വരണ്ട ചര്‍മ്മത്തില്‍ നിന്നുള്ള സംരക്ഷണം തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍ തുടങ്ങി ആ പട്ടിക വളരെ വലുതാണ്. 'സൂപ്പര്‍ഫുഡ്' എന്നറിയപ്പെടുന്ന വെളിച്ചെണ്ണയുടെ ഗുണങ്ങളെക്കുറിച്ച് പരിശോധിക്കാം.
നിങ്ങളുടെ ഹൃദയത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ വെളിച്ചെണ്ണ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. വെളിച്ചെണ്ണ ധാരാളമായി ഉപയോഗിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
വെളിച്ചെണ്ണ മുടികൊഴിച്ചിലില്‍ നിന്ന് സംരക്ഷിക്കുന്നു. വെളിച്ചെണ്ണ ഒരു സണ്‍സ്‌ക്രീനായി പ്രവര്‍ത്തിക്കുകയും സൂര്യപ്രകാശത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളുടെ 20 ശതമാനത്തില്‍ നിന്ന് വരെ നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ, ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യവും രൂപവും മെച്ചപ്പെടുത്താന്‍ പലരും സൗന്ദര്യവര്‍ദ്ധക ആവശ്യങ്ങള്‍ക്കായി വെളിച്ചെണ്ണ ഉപയോഗിക്കുന്നു.
advertisement
വെളിച്ചെണ്ണ വരണ്ട ചര്‍മ്മത്തിന്റെ ജലാംശം മെച്ചപ്പെടുത്തുകയും ഡെര്‍മറ്റൈറ്റിസ് ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണയില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും കൊളസ്‌ട്രോളിന്റെ അളവ് സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
Tooth in Nose | മൂക്കിൽ പല്ല് മുളച്ചു; ശ്വസിക്കാൻ ബുദ്ധിമുട്ടി ഒരു യുവാവ്
മൂക്കിൽ പല്ല് മുളയ്ക്കുക എന്ന പ്രയോഗം നമ്മൾ പലപ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാൽ അത്തരമൊരു പ്രശ്നം കാരണം വർഷങ്ങളായി ഇടയ്ക്കിടെയുള്ള ശ്വാസമുട്ട് ഉണ്ടാക്കിയ ബുദ്ധിമുട്ട് ഒരു യുവാവിന് തലവേദനയായി മാറുകയായിരുന്നു. മൂക്കിൽ പല്ല് മുളച്ചതാണ് ശ്വാസംമുട്ടിന്‍റെ കാരണമെന്ന് ഏറെ വൈകിയാണ് കണ്ടെത്തിയത്. അസാധാരണമായ ഒരു മെഡിക്കൽ സംഭവത്തിലാണ് വലത് നാസികാദ്വാരത്തിനുള്ളിൽ പല്ല് വളർന്നത് കണ്ടെത്തിയത്.
advertisement
ഡോക്ടർമാരായ സാഗർ ഖന്നയും മൈക്കൽ ടർണറും ചേർന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് 38 കാരനായ മനുഷ്യന്റെ അപൂർവ അവസ്ഥ റിപ്പോർട്ട് ചെയ്തത്. വലത് നാസാരന്ധ്രത്തിലൂടെ ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന പരാതിയുമായി ന്യൂയോർക്ക് മൗണ്ട് സിനായ് ഹോസ്പിറ്റലിലെ ചെവി, മൂക്ക്, തൊണ്ട (ഇഎൻടി) ക്ലിനിക് സന്ദർശിച്ച ആ മനുഷ്യൻ വർഷങ്ങളായി ഈ പ്രശ്നം അനുഭവിക്കുന്നതായി ഡോക്ടർമാരോട് പറഞ്ഞു.
advertisement
പ്രാഥമിക വൈദ്യപരിശോധനയിൽ രണ്ട് നാസാരന്ധ്രങ്ങളെ വേർതിരിക്കുന്ന തരുണാസ്ഥി എന്ന സെപ്‌റ്റത്തിലെ വ്യതിയാനം സ്ഥിരീകരിച്ചു. കൂടാതെ, സെപ്‌റ്റത്തിന്റെ പിൻഭാഗത്ത് 2 സെന്റിമീറ്റർ നീളമുള്ള സുഷിരവും ഒരു തടസ്സവും കണ്ടെത്തി. രോഗിയുടെ മൂക്ക് പരിശോധിക്കുന്നതിനുള്ള ഒരു നടപടിക്രമമായ റിനോസ്കോപ്പി പരിശോധനയിലാണ്, വലത് നാസാരന്ധ്രത്തിൽ കട്ടിയുള്ളതും മൃദുവായതും വെളുത്തതുമായ പിണ്ഡത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.
 (Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.
advertisement
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Coconut oil | വെളിച്ചെണ്ണയും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം എന്താണ്? വിദഗ്ധർ പറയുന്നത് ഇങ്ങനെ
Next Article
advertisement
എന്താണ് ഡെൽറ്റ ഫോഴ്‌സ് ? വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ യുഎസ് സൈനിക യൂണിറ്റ്
എന്താണ് ഡെൽറ്റ ഫോഴ്‌സ് ? വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ യുഎസ് സൈനിക യൂണിറ്റ്
  • യുഎസ് സൈന്യത്തിലെ എലൈറ്റ് വിഭാഗമായ ഡെൽറ്റ ഫോഴ്‌സ് വെനിസ്വേലൻ പ്രസിഡന്റ് മഡുറോയെ പിടികൂടി.

  • കൗണ്ടർ ടെററിസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഡെൽറ്റ ഫോഴ്‌സ് രഹസ്യ ദൗത്യങ്ങളിൽ പങ്കാളികളാകുന്നു.

  • 1977ൽ സ്ഥാപിതമായ ഡെൽറ്റ ഫോഴ്‌സ് അപകടകരമായ മേഖലകളിൽ യുഎസ് പ്രസിഡന്റുമാർക്ക് സുരക്ഷ നൽകുന്നു.

View All
advertisement