TRENDING:

Health | മുപ്പതു വയസിനു മുകളിലുള്ള സ്ത്രീകൾ ചെയ്തിരിക്കേണ്ട അഞ്ച് മെഡിക്കൽ പരിശോധനകൾ

Last Updated:

സ്ത്രീകളിലെ സെർവിക്കൽ ക്യാൻസർ പരിശോധിക്കുന്നതിനുള്ള ഒരു ടെസ്റ്റ് ആണിത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
(ഡോ. ഗീത് മൊന്നപ്പ, കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് – ഫോർട്ടിസ് ഹോസ്പിറ്റൽ, ബാംഗ്ലൂർ)‌
advertisement

പല സ്ത്രീകളിലും പല ശാരീരിക മാറ്റങ്ങളും കണ്ടുതുടങ്ങുന്ന സമയമാണ് മുപ്പതുകൾ. ഈ സമയത്ത് സ്ത്രീകൾ നിർബന്ധമായും ചെയ്തിരിക്കേണ്ട ചില ടെസ്റ്റുകളുണ്ട്. അതേക്കുറിച്ചാണ് താഴെ പറയുന്നത്.

1. PAP സ്മിയർ (PAP smear)

സ്ത്രീകളിലെ സെർവിക്കൽ ക്യാൻസർ പരിശോധിക്കുന്നതിനുള്ള ഒരു ടെസ്റ്റ് ആണിത്. 21 വയസ് കഴിഞ്ഞ സ്ത്രീകൾക്കും ശേഷം ഈ ടെസ്റ്റ് നടത്താം. 3 വർഷം കൂടുമ്പോൾ ടെസ്റ്റ് ആവർത്തിക്കുന്നതാണ് നല്ലത്.

2. എച്ച്പിവി പരിശോധന (HPV test)

30 വയസ് കഴിഞ്ഞാൽ സ്ത്രീകൾ എച്ച്പിവി പരിശോധന നടത്തുന്നതും നല്ലതാണ്. സെർവിക്കൽ ക്യാൻസർ വരാനുള്ള സാധ്യത ഉണ്ടോ എന്ന് പരിശോധിക്കുന്ന ടെസ്റ്റ് ആണിത്. ഇത് 5 വർഷത്തിലൊരിക്കൽ നടത്താനാണ് ശുപാർശ ചെയ്യുന്നത്.

advertisement

Also read-രാജ്യത്തെ ഏറ്റവും മികച്ച 30 ബാറുകളുടെ പട്ടിക പുറത്ത്; ഇന്ത്യക്കാർക്ക് കോക്ക്ടെയിലുകളോട് പ്രിയം കൂടുന്നതായും റിപ്പോർട്ട്

3. മാമോഗ്രാം (Mammogram)

സ്തനാര്‍ബുദ സാധ്യത കണ്ടെത്താനുള്ള പരിശോധനയാണിത്. സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ശരീരം കാണിച്ചു തുടങ്ങുന്നതിനു മുന്‍പേ തന്നെ മാമോഗ്രാമിലൂടെ വളരെ നേരത്തേ തന്നെ സ്തനാര്‍ബുദ നിര്‍ണയം നടത്താനാകും. നാല്‍പതു വയസിനു മുകളിലുള്ള എല്ലാ സ്ത്രീകളും രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം പരിശോധന നടത്തുന്നത് നല്ലതാണ്. 30 വയസ് കഴിഞ്ഞ സ്ത്രീകൾ മാമോഗ്രാം പരിശോധന ചെയ്യണമെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി ശുപാർശ ചെയ്യുന്നു.

advertisement

4. പ്രത്യുത്പാദന ശേഷിയെക്കുറിച്ചുള്ള പരിശോധനകളും പ്രെഗ്നൻസിക്കു മുൻപുള്ള പരിശോധനകളും (Fertility and pre pregnancy evaluation)

മുപ്പതു വയസു കഴിഞ്ഞ സ്ത്രീകൾ നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെക്കുറിച്ചറിയാൻ ഒരു ഗൈനക്കോളജിസ്റ്റിനെ കാണുന്നത് നല്ലതാണ്. മുപ്പതുകളിൽ ഗർഭധാരണത്തെക്കുറിച്ച് ആലോചിക്കുന്ന എല്ലാ സ്ത്രീകളും ഗർഭധാരണത്തിനു മുമ്പുള്ള പരിശോധന നടത്തണമെന്ന് ശുപാർശ ചെയ്യുന്നു. നിങ്ങളുടെ അണ്ഡാശയം പരിശോധിക്കുന്നതും നല്ലതാണ്. ഷുഗർ, തൈറോയ്ഡ് എന്നിവയും പരിശോധിക്കണം.

5. ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് (Lipid Profile test)

മുപ്പതു വയസു കഴിഞ്ഞ സ്ത്രീകൾ ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്യണമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ശുപാർശ ചെയ്യുന്നു. കൊളസ്ട്രോൾ കൂടുതലാണോ ചികിത്സ വേണോ എന്നൊക്കെ അറിയുന്നതിനുള്ള ടെസ്റ്റ് ആണിത്.

advertisement

6. തൈറോയ്ഡ് ടെസ്റ്റുകൾ, ഹെമോഗ്രാം (Thyroid Function Tests and Hemogram)

ചിലപ്പോൾ ചെറിയ വിളർച്ചയും ക്ലിനിക്കൽ ഹൈപ്പോതൈറോയിഡിസവുമൊക്കെ ഒരു ലക്ഷണങ്ങളും കാണിക്കാതെ പ്രത്യക്ഷപ്പെട്ടേക്കാം. ഹീമോഗ്ലോബിനും, തൈറോയ്ഡുമൊക്കെ പരിശോധിക്കുന്നത് ഇത്തരം രോ​ഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിന് സഹായിക്കും. അതിനാവശ്യമായ ചികിത്സ തേടുന്നത് നിങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.

കൂടുതൽ പക്വത നേടുന്ന സമയം കൂടിയാണ് മുപ്പതുകൾ. അതിനാൽ, കൂടുതൽ ഉത്തരവാദിത്തത്തോടെ ജീവിക്കുകയും ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുകയും ചെയ്യുക.

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
Health | മുപ്പതു വയസിനു മുകളിലുള്ള സ്ത്രീകൾ ചെയ്തിരിക്കേണ്ട അഞ്ച് മെഡിക്കൽ പരിശോധനകൾ
Open in App
Home
Video
Impact Shorts
Web Stories