ഗർഭാവസ്ഥയിൽ ഒരു സ്ത്രീയുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകളാണ് സ്ത്രീകളിലെ പല മാറ്റങ്ങൾക്കും കാരണം, പ്രത്യേകിച്ച് ആദ്യ മൂന്നു മാസങ്ങളിലെ മൂഡ് സ്വിങ്ങുകൾക്ക് കാരണവും ഇവ തന്നെ. ഉത്കണ്ഠ, കോപം, കരച്ചിൽ ആവേശം, ഭയം, മറ്റ് വികാരങ്ങൾ എന്നീ വികാരങ്ങളെല്ലാം ഈ സമയത്ത് ചിലരിൽ തീവ്രമായി കാണപ്പെടാം.
Pearly Maney|’അമ്മേടെ വയറ്റില്‍ കുഞ്ഞുവാവ’; വിശേഷം പങ്കുവച്ച് നിലു ബേബി
എച്ച്‌സിജി എന്ന ഹോർമോണാണ്, മോണിംഗ് സിക്ക്നസിന് കാരണമാകുന്നത്. ഇത് ആദ്യ ആദ്യ മൂന്നു മാസത്തിൽ പരമാവധി അളവിൽ ഉത്പാദിപ്പിക്കപ്പെടുകയും പിന്നീട് അളവ് കുറയുകയും ചെയ്യുന്നു. അതിനാലാണ് ആദ്യ മൂന്നു മാസങ്ങൾക്കു ശേഷം പലരിലും മോണിംഗ് സിക്ക്നസ് സാധാരണയായി കുറഞ്ഞു വരുന്നത്.
advertisement
റിലാക്സിൻ ആണ് ഗർഭാവസ്ഥയിൽ ഒരു സ്ത്രീയുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന മറ്റൊരു ഹോർമോൺ. ഇത് പെൽവിക് അസ്ഥിയും സന്ധിയുമെല്ലാം അയയാൻ സഹായിക്കുന്നു. പെൽവിസിനുണ്ടാകുന്ന ഈ അയവും തുടർന്നുണ്ടാകുന്ന വേദനയും പെൽവിക് ഗ്രിഡിൽ പെയ്ൻ (pelvic girdle pain) എന്നാണ് അറിയപ്പെടുന്നത്. ചില സ്ത്രീകൾക്ക് ഈ വേദന കഠിനമാകുന്നതു മൂലം നടക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.
രണ്ടാമത്തെ കുട്ടിയ്ക്കായുള്ള തയ്യാറെടുപ്പിലാണോ? സങ്കീർണതകളില്ലാത്ത ഗർഭധാരണത്തിന് അറിയേണ്ട കാര്യങ്ങൾ
ചില സ്ത്രീകളിൽ കാലുകൾ, പാദങ്ങൾ എന്നീ ഭാഗങ്ങളിൽ നീര് കാണപ്പെടാറുണ്ട്. ശരീരത്തിലെ മൊത്തം ജലം 6 മുതൽ 8 ലിറ്റർ വരെ വർദ്ധിക്കുന്നതിന്റെ ഫലമായി അടിവയറ്റിൽ വെള്ളം കെട്ടിനിൽക്കാറുമുണ്ട്. ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ വളർച്ചക്ക് ഇത് അത്യന്താപേക്ഷിതമാണ്.
ഗർഭകാലത്ത് ചിലരിൽ നെഞ്ചെരിച്ചിലും അനുഭവപ്പെടാറുണ്ട്. ആമാശയത്തിൽ നിന്ന് അന്നനാളത്തിലേക്കും തൊണ്ടയിലേക്കും ആസിഡ് റിഫ്ലക്സ് ഉണ്ടാകുന്നതാണ് ഇതിനു കാരണം. കൂടുതലായും കിടക്കുമ്പോളാണ് ഈ റിഫ്ലക്സ് ഉണ്ടാകുന്നത്.
ഗർഭാവസ്ഥയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ മൂലവും ഇരുമ്പ് അടങ്ങിയ സപ്ലിമെന്റുകൾ കഴിക്കുന്നതു മൂലവും ചിലരിൽ മലബന്ധം ഉണ്ടാകാറുണ്ട്. വെള്ളം കുടിക്കുന്നത് കുറഞ്ഞാലും ഇങ്ങനെ സംഭവിക്കാം.
മുകളിൽ സൂചിപ്പിച്ച എല്ലാ ലക്ഷണങ്ങളും അമ്മയ്‌ക്കോ കുഞ്ഞിനോ ഒരു ദോഷവും വരുത്തുന്നില്ല. ഇത് അമ്മമാരിൽ ചില അസ്വസ്ഥതകൾ ഉണ്ടാക്കും എന്നത് സത്യം തന്നെയാണ്. മരുന്ന് കഴിച്ചോ, ചെറുചൂടുള്ള വെള്ളം കംപ്രസ് ചെയ്തോ വേദന ഒരു പരിധി വരെ കുറക്കാം. ചിലർക്ക് ജീവിതശൈലിയിൽ ചില മാറ്റങ്ങൾ ആവശ്യമായി വന്നേക്കാം. ഈ സമയത്ത് സ്ത്രീകൾക്ക് ആശ്വാസവും പിന്തുണയും അത്യാവശ്യമാണ്. ചിലർക്ക് കൗൺസിലിംഗും വേണ്ടി വന്നേക്കാം. പ്രസവശേഷം ഈ ഹോർമോണുകൾ പതിയെപ്പതിയെ അപ്രത്യക്ഷമാകും.
(ഡോ ജയശ്രീ നാഗരാജ് ഭാസ്ഗി, സീനിയർ ഗൈനക്കോളജിസ്റ്റ്, ഒബ്‌സ്റ്റട്രീഷ്യൻ, ഫോർട്ടിസ് ഹോസ്പിറ്റൽ, റിച്ച്മണ്ട് റോഡ്, ബാംഗ്ലൂർ)