TRENDING:

Skin Tan | മുഖത്തെ കരുവാളിപ്പ് മാറ്റി ചർമ്മത്തിന് തിളക്കം നൽകും; ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

Last Updated:

ചര്‍മ്മ സംരക്ഷണത്തിനുള്ള മറ്റൊരു പ്രകൃതിദത്ത പരിഹാരമാണ് തൈര്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നമ്മളില്‍ മിക്ക ആളുകളും നേരിടുന്ന ഒരു സൗന്ദര്യപ്രശ്‌നമാണ് മുഖത്തെ കരിവാളിപ്പ് (skin tan). സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ തട്ടുമ്പോള്‍ ചര്‍മ്മത്തിലെ മെലാനിന്‍ (melanin) ഉല്‍പ്പാദനം വര്‍ധിക്കുന്നു. അങ്ങനെ മൃതകോശങ്ങള്‍ ചര്‍മ്മത്തില്‍ മങ്ങിയതും ഇരുണ്ടതുമായ ഒരു പാളി സൃഷ്ടിക്കും. ഇതിനുള്ള
advertisement

പരിഹാരം നമ്മുടെ വീടുകളില്‍ തന്നെയുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

1. തക്കാളി നീര് മുഖത്ത് പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകി കളയുക. തക്കാളിയില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കുകയും കറുത്ത പാടുകള്‍ ഇല്ലാതാക്കുകയും സൂര്യതാപത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യും.

2. 2-3 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും തേനും ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 10-15 മിനിറ്റിനു ശേഷം കഴുകി കളയുക.

advertisement

3. 2-3 ടേബിള്‍സ്പൂണ്‍ പാലോ തൈരോ എടുക്കുക. 2 ടീസ്പൂണ്‍ കടലമാവ്, റോസ് വാട്ടര്‍, ഒരു നുള്ള് മഞ്ഞള്‍ എന്നിവ അതിലേക്ക് ചേര്‍ക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകി കളയുക. ഇത് നിങ്ങളുടെ ചര്‍മ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കും.

4. കുറച്ച് മുള്‍ട്ടാണി മിട്ടി എടുത്ത് പാല്‍, തൈര്, വെള്ളം ഇവയില്‍ ഏതെങ്കിലും ഒന്ന് ചേർത്ത് അതിലേക്ക് ഒരു നുള്ള് മഞ്ഞളും കുറച്ച് തുള്ളി നാരങ്ങാനീരും ഒഴിക്കുക. ഈ പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടുക. പായ്ക്ക് ഉണങ്ങിയതിനു ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ എണ്ണമയം ഇല്ലാതാക്കും.

advertisement

5. നാരങ്ങാനീരും തേനും തുല്യ അളവില്‍ എടുക്കുക. അതിലേക്ക് പാല്‍പ്പൊടി ചേര്‍ത്ത് ഇളക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

6. കരുവാളിപ്പ് ഉള്ളവര്‍ക്ക് ഉത്തമപരിഹാരമാണ് ഉരുളക്കിഴങ്ങുകള്‍. ഉരുളക്കിഴങ്ങ് പേസ്റ്റോ ജ്യൂസോ മുഖത്ത് പുരട്ടാം. ഉരുളക്കിഴങ്ങ് നീര് എടുത്ത് അതില്‍ നാരങ്ങാനീര് ചേര്‍ക്കുക. ഇത് നിങ്ങളുടെ മുഖത്ത് അരമണിക്കൂറോളം നേരം തേച്ച് പിടിപ്പിക്കുക. പിന്നീട് 10 മിനിറ്റിനുശേഷം കഴുകി കളയുക.

Also Read-Depression | വിഷാദരോഗം പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലെന്ന് പഠനം

advertisement

ചര്‍മ്മ സംരക്ഷണത്തിനുള്ള മറ്റൊരു പ്രകൃതിദത്ത പരിഹാരമാണ് തൈര്. കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങി നിരവധി പ്രധാന വൈറ്റമിനുകളുടെ കലവറയാണ് തൈര്. വിറ്റാമിന്‍ സി, ഡി, എ തുടങ്ങിയ ശരീരത്തിന് ആവശ്യമായ ഘടകങ്ങളും തൈരില്‍ അടങ്ങിയിരിക്കുന്നു. തൈരില്‍ അടങ്ങിയ ലാക്ടിക് ആസിഡ് മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനും ചര്‍മ്മത്തെ പരിപാലിക്കുന്നതിനും സഹായിക്കും. ഇത് ചര്‍മ്മത്തിനെ മൃദുവാക്കുകയും കൂടുതല്‍ തിളക്കം നല്‍കുകയും ചെയ്യും.

ടിപ്പ്- നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായ ഡി ടാന്‍ പാക്ക് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡി ടാന്‍ പാക്കുകള്‍ പെട്ടെന്ന് തന്നെ ഫലം നല്‍കണമെന്നില്ല. അതിനാല്‍ രണ്ടോ മൂന്നോ മാസം സ്ഥിരമായി ഉപയോഗിക്കേണ്ടി വരും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
Skin Tan | മുഖത്തെ കരുവാളിപ്പ് മാറ്റി ചർമ്മത്തിന് തിളക്കം നൽകും; ഈ പൊടിക്കൈകൾ പരീക്ഷിക്കൂ
Open in App
Home
Video
Impact Shorts
Web Stories