എന്നാൽ ഇതത്ര നിസ്സാര പ്രശ്നമല്ലെന്നാണ് വിദഗ്ദർ പറയുന്നത്. ഇത്തരം കേസുകൾ, പ്രത്യേകിച്ച് ഓഫീസ് ജോലിക്കാർക്കിടയിൽ മോശം ഇൻഡോർ എയർ ക്വാളിറ്റി (IAQ) എക്സ്പോഷർ മൂലമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നാം പതിവായി എത്തി ജോലി ചെയ്യുന്ന ഓഫീസിലെ എയർ ക്വാളിറ്റി എത്രത്തോളമുണ്ട്?
കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞ് ആളുകൾ തിരിച്ച് ഓഫീസുകളിലേക്ക് എത്തിയതോടെ ഇൻഡോർ എയർ ക്വാളിറ്റി സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ജീവനക്കാരുടെ ഉത്പാദനക്ഷമതയും IAQ ഉം ആയി ബന്ധമുണ്ടെന്നു വരെ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. പൊതുവിൽ ആളുകൾ അവഗണിക്കുന്ന ഒന്നാണ് ഇൻഡോർ എയർ ക്വാളിറ്റി. ഇൻഡോർ വായു മലിനീകരണത്തെക്കുറിച്ച് പലർക്കും അറിയില്ല എന്നത് തന്നെയാണ് കാരണവും.
advertisement
പുതുവർഷം ഒരു യാത്രയിൽ തുടങ്ങിയാലോ? ന്യൂ ഇയർ വൈബിന് പറ്റിയ 15 കിടിലൻ സ്ഥലങ്ങൾ
വനനശീകരണം, കൂണുകൾ പോലെ പൊങ്ങുന്ന കെട്ടിടങ്ങൾ എന്നിവയ്ക്കെല്ലാം പുറമേ, കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ അവയിൽ നിന്ന് പുറന്തള്ളപ്പെടുന്ന മണമില്ലാത്ത, അദൃശ്യ, റേഡിയോ ആക്ടീവ് വാതകം എന്നിവയെല്ലാം വായുവിന്റെ ഗുണനിലവാരം കുറയ്ക്കുന്നു. അടുത്തിടെ ഹാർവാർഡ് ബിസിനസ് റിവ്യൂവിൽ വന്ന റിപ്പോർട്ട് പ്രകാരം, ഓഫീസുകളിലെ ജീവനക്കാർ ശ്വസിക്കുന്ന വായു അവരുടെ ഉത്പാദനക്ഷമതയെ സ്വാധീനിക്കുന്നുവെന്നാണ്.
ചൂട് കൂടും; ലോകത്ത് മരണം പ്രതിവർഷം അഞ്ചിരട്ടിയായി ഉയരുമെന്ന് ലാന്‍സെറ്റ് പഠനം
ഓഫീസുകളിലെ ഇൻഡോർ വായു മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങൾ പൊടിപടലങ്ങൾ, അപര്യാപ്തമായ വെന്റിലേഷൻ സംവിധാനങ്ങൾ, ശുദ്ധീകരണ രാസവസ്തുക്കളുടെ ഉപയോഗം, ഓസോൺ, കീടനാശിനികൾ, പുക എന്നിവയാണ്. ഈ പാരാമീറ്ററുകൾ എല്ലാ ഓഫീസുകളിലും വീടുകളിലും കൂടുതലോ കുറവോ അളവിൽ ഉണ്ട്.
ജീവനക്കാർക്കോ വീടുകളിലെ താമസക്കാർക്കോ പതിവായി അസുഖം വരുമ്പോൾ അല്ലെങ്കിൽ പലരും പ്രത്യേക രോഗലക്ഷണങ്ങൾ കാണിക്കുമ്പോൾ ഇൻഡോർ വായു ഗുണനിലവാര പരിശോധന ആവശ്യമാണ്. എയർ ക്വാളിറ്റി മോണിറ്ററുകളും ശുദ്ധവായു മെഷീനുകളും ഉൾപ്പെടെ ഇൻഡോർ എയർ ക്വാളിറ്റി മെച്ചപ്പെടുത്താനുള്ള പരിഹാരങ്ങൾ നിലവിലുണ്ട്.