പുതുവർഷം ഒരു യാത്രയിൽ തുടങ്ങിയാലോ? ന്യൂ ഇയർ വൈബിന് പറ്റിയ 15 കിടിലൻ സ്ഥലങ്ങൾ
- Published by:Arun krishna
- news18-malayalam
Last Updated:
2024 ന്റെ തുടക്കം ഗംഭീരമാക്കാൻ നിരവധി ഇടങ്ങൾ നമ്മുടെ രാജ്യത്ത് തന്നെയുണ്ട്.
advertisement
ഗോവ  ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ഗോവ. നിരവധി ബീച്ചുകളും ഡിജെ(DJ)കളും ഗോവ സന്ദർശകരുടെ മനം കവരുന്ന ഘടകങ്ങളാണ്. കൂടാതെ " വാട്ടർ സ്പോർട്സും " സ്വാദിഷ്ടമായ കടൽ വിഭവങ്ങളും ഗോവയുടെ മാത്രം പ്രത്യേകതകളാണ്. എന്തുകൊണ്ടും പുതുവർഷം ആഘോഷിക്കാൻ സ്ഥലം തിരയുന്നവർക്ക് ഗോവ മികച്ച അനുഭവം പകരുമെന്നത് ഉറപ്പ്.
advertisement
advertisement
advertisement
മണാലി  മനോഹരമായ താഴ്‌വാരങ്ങളാലും മഞ്ഞു മലകളാലും കണ്ണിൽ ദൃശ്യ മനോഹാരിത നിറയ്ക്കുന്ന പ്രദേശമാണ് മണാലി. ട്രക്കിങ്, സ്കിങ് (Skiing), പാരാഗ്‌ളൈഡിങ് തുടങ്ങി സഹസികത ഇഷ്ടപ്പെടുന്നവരുടെയും പ്രധാന പ്രദേശമാണ് മണാലി. ഡിസംബർ മാസത്തോടെ പ്രദേശം മഞ്ഞുകൊണ്ട് മൂടപ്പെടും. മണാലി കാണാൻ എത്തുന്നവരുടെ മനം മയക്കുന്ന കാഴ്ചയാണ് ഈ മഞ്ഞു വീഴ്ച.
advertisement
advertisement
advertisement
ഹംപി  വിജയനഗര സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന ഹംപി യുനെസ്‌കോയുടെ(UNESCO) പൈതൃക പട്ടികയിൽ ഇടം പിടിച്ച പ്രദേശമാണ്. അതുകൊണ്ട് തന്നെ ചരിത്ര സ്മാരകങ്ങളുടെ കേന്ദ്രം കൂടിയാണ് ഇവിടം. ഏറെ ക്ഷേത്രങ്ങൾ നില നിൽക്കുകയും ഏറെ ചരിത്ര കഥകൾ ഉറങ്ങുകയും ചെയ്യുന്ന സ്ഥലമായതുകൊണ്ട് തന്നെ ഹംപി ഈ പുതുവർഷത്തിൽ സന്ദർശിക്കാൻ അനുയോജ്യമായ ഇടമാണ്.
advertisement
advertisement
ഗ്വാളിയോർ ചരിത്രത്തെ ഓർമ്മപ്പെടുത്തുന്ന നിമ്മിതികൾ ഗ്വാളിയോറിൽ എവിടെയും നമുക്ക് കണ്ടെത്താം. ഈ നിർമ്മിതികളിലെ കൊത്ത് പണികളാണ് ഇവയെ കൂടുതൽ മനോഹരമാക്കുന്നത്. ഗ്വാളിയോറിലെ കോട്ട മതിലുകളും ഗുജാരി മഹൽ ആർക്കിയോളജിക്കൽ മ്യൂസിയവും മധ്യകാല ഇന്ത്യയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ്. സംഗീത ലോകത്തെ മാന്ത്രികനായ താൻസന്റെ ഓർമ്മയിൽ ഇവിടെ നിരവധി സംഗീത പരിപാടികളും സംഘടിപ്പിക്കപ്പെടാറുണ്ട്.
advertisement
ഗഹിർമത ( ഒഡിഷ ) ഒഡിഷയിലെ കേന്ദ്രപര ജില്ലയിൽ സ്ഥിതി ചെയ്യുന്ന തീരപ്രദേശമാണ് ഗഹിർമത. ഇവിടം ഒലിവ് റെഡ്ലി (Olive Ridley ) കടലാമകൾക്ക് പേരുകേട്ട പ്രദേശം കൂടിയാണ്. ഇവയുടെ മുട്ടയിടലും മുട്ട വിരിയലുമെല്ലാം ഇവിടുത്തെ വന്യ ജീവി സങ്കേതങ്ങളിലെ രസകരമായ കാഴ്ചയാണ്. ഒരു കടലിന്റെ വിശാലതയിൽ പുതുവർഷം ആഘോഷിക്കാൻ താൽപ്പര്യപ്പെടുന്നവർക്ക് എന്തുകൊണ്ടും ഗഹിർമത തിരഞ്ഞെടുക്കാം.
advertisement
advertisement
advertisement
കൂർഗ്  കാപ്പി കൃഷിക്ക് പേരുകേട്ട സ്ഥലമാണ് കൂർഗ്. വെള്ളച്ചാട്ടങ്ങളാലും, സമാധാന പരവും പച്ചപ്പ് നിറഞ്ഞതുമായ ഇവിടം ടൂറിസത്തിന്റെ കേന്ദ്രമാണ്. ശൈത്യകാലത്ത് ഒരു കപ്പ് ചൂട് കാപ്പി കുടിക്കുകയും ഒപ്പം പ്രകൃതി ഭംഗി ആസ്വദിക്കുകയും ചെയ്തുകൊണ്ട് പുതുവർഷം ആഘോഷിക്കാൻ യോജിച്ച സ്ഥലം തന്നെയാണ് കൂർഗ്.
advertisement