പ്രായമാകുന്നതുമായി ബന്ധപ്പെട്ട ടോക്സിക് റാഡിക്കലുകളെ ഇല്ലാതാക്കാനുള്ള കഴിവും ഹൈഡ്രജന് ഉണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ശരീരത്തിലെ ചില കോശങ്ങളിലും ടിഷ്യൂകളിലും ഹൈഡ്രജൻ ആന്റി-സെൻസൻസ് ഇംപാക്ട് (anti-senescence impact) ഉണ്ടാക്കുന്നു. അവയുടെ വളർച്ചയിലും വികാസത്തിലും ഹൈഡ്രജൻ സഹായിക്കുന്നു. എന്നാൽ ഏതു വിധത്തിൽ, ശരീരത്തിൽ ഇത്രയധികം ഹൈഡ്രജൻ തന്മാത്രകളെ എത്തിക്കണം എന്ന ചോദ്യത്തിന് ഗവേഷകർ ഇതുവരെ ഉത്തരം കണ്ടെത്തിയിരുന്നില്ല.
Also read-അമേരിക്കയും യൂറോപ്പും ഭക്ഷ്യവിഭവങ്ങളിൽ കടുകെണ്ണയുടെ ഉപയോഗം നിരോധിച്ചതിന് കാരണം അറിയാമോ?
advertisement
എന്നാൽ ഇതിനായി സ്കാഫോൾഡ് ഇംപ്ലാന്റ് (കോശങ്ങൾ, മരുന്നുകൾ, ജീനുകൾ എന്നിവ ശരീരത്തിലേക്ക് എത്തിക്കാൻ ഉപയോഗിക്കുന്ന രീതി) കണ്ടുപിടിച്ചിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞർ. ഹൈഡ്രജൻ സമ്പുഷ്ടമായ വെള്ളം കുടിക്കുകയോ ഹൈഡ്രജൻ വാതകം ശ്വസിക്കുകയോ പോലുള്ള മറ്റ് രീതികളേക്കാൾ 40,000 മടങ്ങ് കാര്യക്ഷമതയോടെ ഈ മാർഗം ഉപയോഗിച്ച് ഹൈഡ്രജൻ ശരീരത്തിൽ എത്തിക്കാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഈ സ്കാഫോൾഡ് ഇംപ്ലാന്റ് (scaffold implant) ശാസ്ത്രജ്ഞർ വികസിപ്പിച്ച വിവരം സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. 24 മാസം പ്രായമുള്ള എലികളിലാണ് ഈ രീതി ആദ്യം പരീക്ഷിച്ചത്. 70 വയസ് പ്രായമുള്ള മനുഷ്യനു സമാനമാണ് ഇവ എന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ രീതി മനുഷ്യരിലും പരീക്ഷിക്കാനാകുമെന്നും അത് നല്ല ഫലം നൽകും എന്നുമാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്.