റോബോട്ടുകൾക്ക് ഒന്നിലധികം ജോലികൾ സ്വയമേ, അല്ലെങ്കിൽ ബാഹ്യ പ്രേരണയോടെ ചെയ്യാൻ സാധിക്കും. ഇംപ്ലാന്റിന്റെ വലുപ്പം, ഘടകങ്ങളുടെ സ്ഥാനം, അസ്ഥി തയ്യാറാക്കൽ എന്നിവയിൽ കൃത്യത കാത്തുസൂക്ഷിക്കുന്നതിനായാണ് റോബോട്ടിക് സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
റോബോട്ടിക് ഡിസൈനുകൾ:
- ആക്ടീവ് – സർജനെ ആശ്രയിക്കാതെ ചുമതലകൾ നിർവഹിക്കുക.
- പാസീവ് – പൂർണ്ണമായും നേരിട്ടുള്ളതുമായ സർജന്റെ നിയന്ത്രണം
- സെമിആക്ടീവ്- സർജന്റെ ഇടപെടൽ ആവശ്യമാണെങ്കിലും ഫീഡ്ബാക്ക് നൽകും
പ്രയോജനങ്ങൾ:
- കൃത്യത
- മുറിവുകൾ കുറവ്
- ഉയർന്ന സുരക്ഷ
- സ്ഥിരതയും കൃത്യതയും
- വേഗത്തിലുള്ള വീണ്ടെടുക്കലും മുറിവുകൾ ഉണങ്ങാൻ ചുരുങ്ങിയ സമയവും
- ഫ്‌ളക്‌സിബിലിറ്റി
- ആത്മവിശ്വാസം
- സർജൻ നിയന്ത്രിക്കുന്നുവെങ്കിലും സർജനെ ആശ്രയിക്കുന്നില്ല
- അഡ്വാൻസ്ഡ് ഇൻസ്ട്രുമെന്റേഷൻ
- ക്ലിനിക്കലി തെളിയിക്കപ്പെട്ടത്.
advertisement
പരിമിതികൾ:
- ഇത് സംബന്ധിച്ച ദീർഘകാല ഫലങ്ങൾ വ്യക്തമാക്കുന്ന പഠനങ്ങൾ ലഭ്യമല്ല.
- ചെലവ്, ഫലപ്രാപ്തി എന്നിവ സംബന്ധിച്ച ആശങ്കകൾ.
കാൽമുട്ടിലെ തേയ്മാനത്തിനുള്ള ചില ചികിത്സാ രീതികൾ ഏതെല്ലാമെന്ന് നോക്കാം:
- ഇന്റർഫെറൻഷ്യൽ തെറാപ്പി, ലേസർ തെറാപ്പി, മാഗ്നെറ്റോതെറാപ്പി, വൈബ്രേഷൻ എനർജി
- ചികിത്സയുമായി ബന്ധപ്പെട്ട ശാരീരിക വ്യായാമം: മുട്ടിലെ തേയ്‌മാനത്തിന് ശാരീരിക വ്യായാമങ്ങൾ കഴിവതും വീട്ടിൽ തന്നെ ചെയ്യാനാകും.
- മാനസിക – ശാരീരിക വ്യായാമങ്ങൾ: ഹഠയോഗ പോലുള്ള മാനസിക, ശരീര വ്യായാമങ്ങൾ. അത് മുട്ടിലെ തേയ്മാനത്തിന് ഒരു ചികിത്സ രീതിയായി പരിഗണിയ്ക്കാവുന്നതുമാണ്.
- പേശികളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങൾ- പേശികളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങൾ സാഹചര്യങ്ങൾക്കും ആവശ്യത്തിനും അനുസരിച്ച് പരിഗണിക്കാവുന്നതാണ്. അത് രോഗത്തിന്റെ തീവ്രത, കാലപ്പഴക്കം, രോഗിയുടെ പ്രതിരോധ ശേഷി എന്നിവ പരിശോധിച്ച ശേഷം മാത്രം തീരുമാനിക്കേണ്ടതാണ്.
കാൽമുട്ടുകൾക്ക് അമിത സമ്മർദ്ദം നൽകാതെയുള്ള ചില വ്യായാമങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
സോക്കർ കിക്ക്
ഈ വ്യായാമം പേശികളെ ബലപ്പെടുത്തും. ഒപ്പം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല എല്ലുകളുടെ ബലം വർദ്ധിപ്പിക്കുകയും ശക്തിയും മെയ്വഴക്കവും ഒരുപോലെ നൽകാൻ ഈ വ്യായാമത്തിനു സാധിക്കും.
പിരമിഡ് പോസ്
കാലുകൾ, നട്ടെല്ല്, സന്ധികൾ എന്നിവയെ ശക്തിപ്പെടുത്താൻ ഈ വ്യായാമം നിങ്ങളെ സഹായിക്കും. ദഹന പ്രക്രിയയെ സുഖപ്പെടുത്താനും ഈ വ്യായാമത്തിലൂടെ സാധിക്കുന്നു. പിൻതുടയിലെ ഞരമ്പ് വലിയുന്നത് തടയുകയും ചെയ്യും.
ലാറ്ററൽ ലെഗ് ലിഫ്റ്റുകൾ
പേശികളെ ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച വ്യായാമ മുറയാണ് ഇത്. മികച്ച ശാരീരിക സ്ഥിരത കൈവരിക്കാനും പേശികളുടെ ശക്തി മെച്ചപ്പെടുത്താനും സഹായിക്കും.
(ഡോക്ടർ സമർത് ആര്യ, കൺസൾട്ടന്റ് ഓർത്തോപീഡിക്സ്, ജോയിന്റ് റീപ്ലേസ്മെന്റ് & റോബോട്ടിക് സർജറി, സ്പർഷ് ഹോസ്പിറ്റൽ, ബെംഗളൂരു)