സെലിബ്രിറ്റികളക്കം വിഷാദമെന്ന രോഗാവസ്ഥയെ തങ്ങൾ അതിജീവിച്ചതിനെക്കുറിച്ചും മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും തുറന്നു സംസാരിക്കാറുണ്ട്. മനസ്സ് കൈവിട്ടെന്നും മൂഡ് ശരിയല്ലെന്നും ഒന്ന് പുറത്തിറങ്ങിയാൽ സാധിച്ചിരുന്നെങ്കിൽ എന്നുമൊക്കെ പറഞ്ഞിരുന്ന എത്രയോ പേരുണ്ടാകും നമുക്ക് ചുറ്റും.
കോവിഡ് കാലത്താണ് മുൻപത്തെക്കാളധികം മാനസികാരോഗ്യം ചർച്ചയായത്. ഇക്കാലത്ത് മാനസികാരോഗ്യത്തിന് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചതായി മാനസികാരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. ശരീരത്തിന്റെ ഭാഗം തന്നെയാണ് തലച്ചോറും മനസുമൊക്കെയെന്നും തുറന്നു സംസാരിക്കുന്നതിൽ കുഴപ്പമില്ലെന്നുമൊക്കെ ഇക്കാലത്താണ് പലരും മനസിലാക്കിയതു പോലും. ഇക്കാര്യത്തിൽ സമഗ്രമായ ഒരു മാറ്റം ഉണ്ടായി എന്നോ എല്ലാവരും മാറിച്ചിന്തിക്കാൻ തുടങ്ങിയെന്നോ പറയാനാകില്ല. ചെറുതാണെങ്കിലും മാറ്റം പല കോണുകളിൽ നിന്നും തുടങ്ങിക്കഴിഞ്ഞു.
advertisement
ശരീരത്തിലെ മറ്റേത് രോഗാവസ്ഥകളെയും പോലെ തന്നെ മനസിനുണ്ടാകുന്ന ഇത്തരം അനാരോഗ്യങ്ങൾക്കും ചികിത്സ തേടാൻ മടിക്കേണ്ടതില്ല. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നമുക്ക് സ്വയം ചെയ്യാൻ സാധിക്കുന്ന പല കാര്യങ്ങളും ഉണ്ട്.
1. ധ്യാനം (Meditation)
മനസിനെയും ശരീരത്തിനെയും ഏകോപിപ്പിക്കുന്നതിൽ ധ്യാനത്തിന് വലിയ പങ്കുണ്ട്. മനസിനു വേണ്ടിയുള്ള പല വ്യായാമങ്ങളും യൂട്യൂബിലും മറ്റും ലഭ്യമാണ്. ചിലപ്പോൾ പുറത്തിറങ്ങാനോ സുഹൃത്തുക്കളെ കാണാനോ മറ്റുള്ളവരുമായി ഇടപഴകാനോ ചിലർക്ക് താത്പര്യം ഉണ്ടാകില്ല. അത്തരക്കാർക്ക് മനസ് ഏകാഗ്രമാക്കി ധ്യാനിക്കാം.
2. വളർത്തുമൃഗങ്ങളുമായി സമയം ചെലവഴിക്കുക
വളർത്തുമൃഗങ്ങളും ചിലപ്പോൾ നല്ല സുഹൃത്തുക്കളായേക്കാം. അതൊരു പൂച്ചയോ, മുയലോ, നായ്‍ക്കുട്ടിയോ അങ്ങനെ എന്തുമാകാം. മുൻവിധികളില്ലാതെ നിങ്ങളെ സ്നേഹിക്കാനും പരിചരിക്കാനും നിങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനും അവയ്ക്ക് സാധിക്കും.
Ramadan 2022 | റമദാൻ കാലത്ത് കഴിക്കേണ്ടത് എന്തൊക്കെ? ആരോഗ്യകരമായ അഞ്ച് സെഹ്റി വിഭവങ്ങൾ
3. ഒരു ഹോബി കണ്ടെത്തുക
വെറുതേ ഇരിക്കാതെ, നിങ്ങൾക്കിഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്ത് സമയം ചെലവഴിക്കുക എന്നാണ് മനസിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനുള്ള മറ്റൊരു പ്രധാന മാർഗം. അതുവഴി ഉത്കണ്ഠയും ഭയവും മറ്റ് നെഗറ്റീവ് ചിന്തകളുമൊക്കെ അകറ്റാം. നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ കണ്ടെത്തുക. അത് പെയിന്റിങ്ങോ, നൃത്തമോ, പാട്ടോ, എഴുത്തോ, അങ്ങനെ എന്തുമാകാം.
Fruits | പഴങ്ങൾ കഴിക്കേണ്ടത് എപ്പോൾ? ഭക്ഷണത്തിൽ അവ ഉൾപ്പെടുത്തേണ്ടത് എങ്ങനെ?
4. മറ്റുള്ളവരുമായി ഇടപഴകുക
മറ്റുള്ളവരുമായി ഇടപഴകുക എന്നാൽ എല്ലാ ദിവസവും പുതിയ ആളുകളെ കാണുക എന്നോ പാർട്ടിക്കു പോകുക എന്നോ അർഥമില്ല. നിങ്ങൾക്കിഷ്‌ടമുള്ള കാര്യങ്ങൾ ചെയ്യുന്നതുപോലെ തന്നെ പ്രധാനമാണ് ഇഷ്‌ടമുള്ള വ്യക്തികളുമൊത്ത് സമയം ചെലവിടുന്നത്. ഇഷ്‌ടമുള്ള ഇടങ്ങളിൽ, ഇഷ്‌ടമുള്ളവരുമായി സംസാരിച്ചിരിക്കുന്നതും മനസിലുള്ളത് പങ്കുവെയ്ക്കുന്നതുമൊക്കെ മാനസികാരോഗ്യത്തിന് ഏറെ നല്ലതാണ്. ചിലപ്പോൾ നിങ്ങൾക്ക് ഉറ്റസുഹൃത്തായി ഒരേയൊരാളായിരിക്കാം ഉണ്ടാകുക. അവരെ മുറുകെ പിടിക്കുക. മനസ് തുറന്ന് സംസാരിക്കുക.