Fruits | പഴങ്ങൾ കഴിക്കേണ്ടത് എപ്പോൾ? ഭക്ഷണത്തിൽ അവ ഉൾപ്പെടുത്തേണ്ടത് എങ്ങനെ?

Last Updated:

പൈനാപ്പിൾ, സ്‌ട്രോബെറി, ആപ്പിൾ എന്നിവയാണ് രാവിലെ കഴിക്കാൻ പറ്റിയ ഏറ്റവും നല്ല പഴങ്ങൾ.

ദിവസവും ഒരു ആപ്പിൾ (Apple) വീതം കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നത് വളരെ പ്രശസ്തമായ ഒരു പഴഞ്ചൊല്ലാണ്. പഴങ്ങൾ (Fruits) കഴിക്കുന്നത് എല്ലാവരും പിന്തുടരേണ്ട ആരോഗ്യകരമായ ഒരു ശീലമാണെന്നതിൽ സംശയമില്ല. പഴങ്ങളിൽ വിറ്റാമിനുകളും (Vitamin) ധാതുക്കളും നാരുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പഴങ്ങൾ കഴിക്കാൻ ഡോക്ടർമാർ എപ്പോഴും നിർദ്ദേശിക്കാറുണ്ട്. എന്നാൽ ഇന്ന്, പോഷകാഹാരങ്ങളെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണങ്ങളെക്കുറിച്ചും ചില തെറ്റായ വിവരങ്ങളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.
ഏതൊക്കെ പഴങ്ങൾ കഴിക്കാം? എപ്പോൾ കഴിക്കണം എന്ന് നമ്മളിൽ പലരും ചിന്തിക്കാറുണ്ട്. ഉദാഹരണത്തിന്, ചില ആളുകൾ അതിരാവിലെ, വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നു. എന്നാൽ മറ്റു ചിലർ ഭക്ഷണത്തിന് ശേഷം പഴങ്ങൾ കഴിക്കുന്നതാണ് ഉത്തമമെന്ന് കരുതുന്നു
യഥാർത്ഥത്തിൽ പഴങ്ങൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം എപ്പോഴാണ്?
ലൈഫ്സ്റ്റൈൽ ഫിസീഷ്യനായ ഡോക്ടർ അച്യുതൻ ഈശ്വർ തന്റെ ഇൻസ്റ്റാഗ്രാം റീൽസിൽ പഴങ്ങൾ എപ്പോൾ വേണമെങ്കിലും കഴിക്കാമെന്നും പകൽ സമയത്ത് ലഘുഭക്ഷണമായോ ഭക്ഷണമായോ തന്നെ പഴങ്ങൾ കഴിക്കാമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ നേരത്തെയും ഭക്ഷണത്തിനും മുമ്പ് പഴങ്ങൾ കഴിക്കാനും അദ്ദേഹം ശുപാർശ ചെയ്യുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഈ രീതി നിങ്ങളുടെ വയറു നിറയ്ക്കുമെന്നും കലോറി കൂടുതൽ കഴിക്കാതിരിക്കാൻ സഹായിക്കുമെന്നും ഡോക്ടർ വ്യക്തമാക്കുന്നു.
advertisement
"രണ്ട് കാര്യങ്ങൾ വളരെ പ്രധാനമാണ്" എന്ന അടിക്കുറിപ്പോടെയാണ് ഡോ. ഈശ്വർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
പഴങ്ങളുടെ എണ്ണം
കുറഞ്ഞത് മൂന്ന് തരം പഴങ്ങൾ എങ്കിലും ദിവസവും കഴിക്കാതിരുന്നാൽ സ്ട്രോക്ക് പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾക്കും മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ഡോക്ടർ വിവരിക്കുന്നു. എന്നാൽ ഒരു ദിവസം മൂന്നിൽ കൂടുതൽ പഴങ്ങൾ കഴിക്കുന്നത് കൊണ്ട് അധിക പ്രയോജനങ്ങൾ ലഭിക്കുകയുമില്ല.
എപ്പോഴൊക്കെയാണ് പഴങ്ങൾ കഴിക്കേണ്ടത്?
മൂന്ന് പഴങ്ങളും ഒരുമിച്ച് രാവിലെ മാത്രം കഴിച്ചാൽ രാവിലെ മാത്രമേ നിങ്ങൾക്ക് ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കൂ. വൈകുന്നേരത്തോടെ ആന്റി ആന്റിഓക്‌സിഡന്റ് നില കുറഞ്ഞേക്കാമെന്നും അദ്ദേഹം പറഞ്ഞു.
advertisement
“നിങ്ങൾ സസ്യാഹാരം കഴിക്കാൻ ശീലിക്കുന്നവരാണെങ്കിൽ എല്ലാ നേരത്തെയും ഭക്ഷണം ഒന്നോ രണ്ടോ പഴങ്ങൾ കഴിച്ച് ആരംഭിക്കുക. ഇത് നിങ്ങളുടെ എല്ലാ നേരത്തെയും ഭക്ഷണത്തെ കൂടുതൽ ആരോഗ്യകരമാക്കും“ അദ്ദേഹം വിശദീകരിച്ചു.
ഫ്രൂട്ട് സലാഡുകൾ, സ്മൂത്തികൾ, ഈന്തപ്പഴം സിറപ്പ് കൊണ്ടുള്ള മധുരപലഹാരങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, ഡ്രൈ ഫ്രൂട്ട് ലഡ്ഡു, ആപ്പിൾ പൈ എന്നിവയും ഇത്തരത്തിൽ കഴിക്കാമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു. "നിങ്ങൾക്ക് കഴിക്കാവുന്ന ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ് പഴങ്ങൾ"
എന്നും ഡോക്ടർ വ്യക്തമാക്കി.
advertisement
പൈനാപ്പിൾ, സ്‌ട്രോബെറി, ആപ്പിൾ എന്നിവയാണ് രാവിലെ കഴിക്കാൻ പറ്റിയ ഏറ്റവും നല്ല പഴങ്ങൾ. പൈനാപ്പിളിന് ആന്റി-ഇൻഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ഹൃദ്രോഗം കുറയ്ക്കുകയും ചെയ്യുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Life/
Fruits | പഴങ്ങൾ കഴിക്കേണ്ടത് എപ്പോൾ? ഭക്ഷണത്തിൽ അവ ഉൾപ്പെടുത്തേണ്ടത് എങ്ങനെ?
Next Article
advertisement
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement