ക്ലോർഫെനിറാമൈൻ മെലേറ്റ് 2 എംജി, ഫിനൈൽഫ്രിൻ 5 എംജി എന്നീ രണ്ട് മരുന്നുകളുടെ കോക്‌ടെയിൽ നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നൽകരുതെന്ന് നിർദ്ദേശിച്ച സബ്ജക്‌റ്റ് എക്‌സ്‌പർട്ട് കമ്മിറ്റിയുടെ (എസ്‌ഇസി) നിർദ്ദേശങ്ങളെ തുടർന്നാണ് ഡ്രഗ് റെഗുലേറ്റർ തീരുമാനം.
54 കഫ് സിറപ്പുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു; കേന്ദ്രം കയറ്റുമതി അനുമതി നിഷേധിച്ചു
2023 ജൂൺ 6-ന് എസ്ഇസിയുടെ ശുപാർശയെത്തുടർന്ന്, ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ചീഫ് രാജീവ് സിംഗ് ഡിസംബര്‍ 18ന് മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് അയച്ച കത്തില്‍ 4 വയസ്സിന് താഴെയുള്ള കുട്ടികളിൽ FDC ഉപയോഗിക്കരുത് എന്ന മുന്നറിയിപ്പോടെ മരുന്ന് നിർമ്മാതാക്കൾ അവരുടെ ഉൽപ്പന്നങ്ങൾ ലേബൽ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
advertisement
ക്ലോർഫെനിറാമൈൻ മെലേറ്റ്, ഫിനൈൽഫ്രൈൻ എന്നിവ ഉൾപ്പെടുന്ന ഇത്തരം മരുന്ന് സാധാരണ ജലദോഷത്തിന്റെ ലക്ഷണങ്ങളെ ചികിത്സിക്കാൻ സിറപ്പുകളിലോ ഗുളികകളിലോ ഉപയോഗിക്കുന്നതാണ്.
ഇന്ത്യയിൽ നിന്നും കഫ് സിറപ്പ് കയറ്റുമതി ചെയ്യുന്നതിന് മുമ്പ് സർക്കാർ ലാബുകളിൽ പരിശോധിക്കാൻ സംവിധാനം
ജലദോഷം, മൂക്കൊലിപ്പ്, തുമ്മല്‍, മൂക്കിലോ തൊണ്ടയിലോ ഉള്ള ചൊറിച്ചില്‍ തുടങ്ങിയ ജലദോഷപനിയുടെ ലക്ഷണങ്ങള്‍ മാറ്റുന്നതിനാണ് ഈ രാസസംയുക്തങ്ങള്‍ ഉപയോഗിച്ചിരുന്നത്. ക്ലോര്‍ഫെനിറാമിന്‍ മിലേറ്റ് ഒരു അലര്‍ജി വിരുദ്ധ മരുന്നും ഫെനൈലെഫ്രിന്‍ കഫം ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്ന മരുന്നുമാണ്. അഞ്ചു വയസിന് താഴെയുള്ള കുട്ടികളിലെ ജലദോഷത്തിനും ചുമയ്ക്കും സ്വയം ചികിത്സനടത്തി ചുമ മരുന്നുകള്‍ വാങ്ങിക്കൊടുക്കരുതെന്ന് ലോകാരോഗ്യസംഘടനയുടെ കൃത്യമായ നിര്‍ദേശം ഉണ്ട്.
കഫ് സിറപ്പ് കയറ്റുമതിക്ക് ഇന്ത്യ ജൂൺ മുതൽ നിർബന്ധിത പരിശോധന ഏർപ്പെടുത്തുകയും മയക്കുമരുന്ന് നിർമ്മാതാക്കളുടെ പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.