അനാവശ്യ ഗർഭധാരണങ്ങളിൽ നിന്ന് മാത്രമല്ല, ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളിൽ നിന്നും (എസ്ടിഡി) സ്വയം പരിരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് കോണ്ടം. ഇക്കാര്യം ആളുകളെ ഓർമ്മിപ്പിക്കുന്നതിനുള്ള ഒരു മാർഗമായാണ് ദിനം ആചരിക്കുന്നത്.
ലിംഗഭേദമില്ലാതെ ആർക്കും ഉപയോഗിക്കുന്ന കോണ്ടം വേരിയന്റുകൾ ഇന്ന് ലഭ്യമാണ്. ലൈംഗിക രോഗങ്ങൾ വ്യാപിക്കുന്നത് തടയാൻ കോണ്ടം ശുപാർശ ചെയ്യപ്പെടുന്നു. എസ്ടിഡികളിൽ ഏറ്റവും സാധാരണമായ എയ്ഡ്സ്, ജനനേന്ദ്രിയ ഹെർപ്പസ്, ക്ലമീഡിയ, ഗൊണോറിയ തുടങ്ങിയവയുടെ അണുബാധ നിരക്ക് കുറയ്ക്കുന്നതിന് കോണ്ടം ഗണ്യമായി സംഭാവന നൽകിയിട്ടുണ്ട്.
advertisement
എന്നാൽ കോണ്ടം പരിപൂർണമായി സുരക്ഷിതമല്ല, അതുണ്ടാക്കുന്ന അണുബാധയെ കുറിച്ച് കൂടി ബോധവാന്മാരാകേണ്ടതുണ്ട്.
കോണ്ടത്തെ കുറിച്ച് ചില സര്‍പ്രൈസുകൾ ഇതാ
പ്രതിവർഷം വിൽക്കുന്നത് 900 കോടി കോണ്ടം
കോണ്ടം വിൽപന കൂടുതൽ കിഴക്കൻ ഏഷ്യ, തെക്ക്-കിഴക്കൻ ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ്. ഈ പ്രദേശങ്ങളിലെ ഏറ്റവും സാധാരണമായ ഗർഭനിരോധന മാർഗമാണിത്
പങ്കാളികളിൽ കോണ്ടം ഒരാൾക്ക് മതി
പങ്കാളികളിൽ ഒരാൾ ഒരു കോണ്ടം ധരിക്കുന്നുണ്ടെങ്കിൽ, പിന്നെ രണ്ടാമത്തെയാൾ കോണ്ടം ഉപയോഗിക്കേണ്ട കാര്യമില്ല
വിലകുറവായതിനാൽ ലാറ്റക്സ്
ആദ്യം റബ്ബർ ആയിരുന്നു കോണ്ടം നിർമാണത്തിന് ഉപയോഗിച്ചിരുന്നത്. പിന്നീട് വിലക്കുറവും ഉത്പാദിപ്പിക്കാനുള്ള എളുപ്പവും കണക്കിലെടുത്ത് ലാറ്റക്സിലേക്ക് മാറി
കോണ്ടം സൗജന്യമായി
എയ്ഡ്സ് ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ അന്താരാഷ്ട്ര കോണ്ടം ദിനാചരണത്തിൽ വിവിധങ്ങളായ ഷോകൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സൗജന്യ കോണ്ടം വിതരണം എന്നിവ ഉൾപ്പെടുന്നു.
കോണ്ടം ആവശ്യമരുന്ന് പട്ടികയിൽ
ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിലാണ് കോണ്ടം ഉള്ളത്.