കണങ്കാലിൽ നീരു (Swollen Ankle) വരുന്നതാണ് ഇത്തരം ലക്ഷണങ്ങളിലൊന്ന്. പെരിഫറൽ എഡിമ (peripheral edema) എന്നാണ് ഈ രോഗാവസ്ഥയെ ശാസ്ത്രീയമായി വിളിക്കുന്നത്. ചില രോഗികളിൽ, ഈ നീർവീക്കം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാം.
പെരിഫറൽ എഡിമ ഉള്ളവരിൽ, കോശങ്ങൾക്കുള്ളിൽ (tissue) ദ്രാവകം അടിഞ്ഞു കൂടുന്നതു മൂലമാണ് വീക്കം ഉണ്ടാകുന്നത്. വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളോ വൃക്കരോഗങ്ങളോ മൂലവും ഇത് സംഭവിക്കാം. തൈറോയ്ഡ്, കരൾ രോഗം, പോഷകാഹാരക്കുറവ് എന്നിവയുള്ള ആളുകളിലും പെരിഫറൽ എഡിമ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കോർട്ടികോസ്റ്റീറോയിഡുകൾ, ഹൈപ്പർടെൻഷനുള്ള മരുന്നുകൾ, ഗർഭനിരോധന മാർഗങ്ങൾ എന്നിവ ഉപയോഗിക്കുന്നതും ഈ രോഗാവസ്ഥയ്ക്ക് കാരണമാകാം.
advertisement
ലക്ഷണങ്ങൾ (Symptoms)
പാദങ്ങളിലും കാലുകളിലും വെള്ളം കെട്ടിനിൽക്കുന്നതു മൂലമുണ്ടാകുന്ന നീർ വീക്കത്തിന്റെ മെഡിക്കൽ നാമമാണ് പെരിഫറൽ എഡിമ. ഹൃദയസംബന്ധമായ അസുഖങ്ങളുടെ ലക്ഷണം കൂടിയാണിത്. കൈയും മുഖവും നീരു വെയ്ക്കുക, അധിക നേരം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുമ്പോൾ നീർവീക്കം ഉണ്ടാകുക, ചർമം വലിഞ്ഞു മുറുകുക, ചർമത്തിൽ നിറവ്യത്യാസം ഉണ്ടാകുക, സന്ധികളിൽ വേദന ഉണ്ടാകുക, തുടങ്ങിയവയാണ് പെരിഫറൽ എഡിമയുടെ മറ്റ് ലക്ഷണങ്ങൾ.
ചികിൽസ (Treatment)
അടിസ്ഥാന പ്രശ്നം തിരിച്ചറിഞ്ഞ് അത് ചികിത്സിക്കുക എന്നതാണ് പെരിഫറൽ എഡിമ ഭേദമാക്കാൻ ആദ്യം ചെയ്യേണ്ടത്. ഡൈയൂററ്റിക് മരുന്നുകൾ (diuretic medication) കഴിക്കാനും ഡോക്ടർമാർ നിർദേശിച്ചേക്കാം. ഇവ വാട്ടർ ഗുളിക എന്ന പേരിലും അറിയപ്പെടുന്നു. ഈ ഗുളികകൾ ശരീരത്തിൽ നിന്ന് അധിക ഉപ്പും അധിക ദ്രാവകവും നീക്കം ചെയ്യാൻ സഹായിക്കുന്നു. മൂത്രത്തിലൂടയാകും ഇവ പുറത്തേക്കു പോകുക.
ഗർഭിണികളിൽ പെരിഫറൽ എഡിമയുണ്ടെന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണം. ഉടനടി ചികിത്സ ലഭിച്ചില്ലെങ്കിൽ ലക്ഷണങ്ങൾ നീണ്ടു നിൽക്കുകയും കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. നീർവീക്കമോ ശ്വസിക്കാൻ ബുദ്ധിമുട്ടോ അനുഭവപ്പെടുകയാണെങ്കിൽ ഗർഭിണികൾ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണം.