TRENDING:

കാൽമുട്ടിലെ തേയ്മാനം: ശസ്ത്രക്രിയ കൂടാതെ എങ്ങനെ ചികിൽസിക്കാം?

Last Updated:

രോഗത്തെ സംബന്ധിച്ച അറിവുണ്ടായിരിക്കുക, നല്ല ജീവിതശൈലി‌ പിന്തുടരുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചില പൊതുവായ നിർദ്ദേശങ്ങൾ:
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

രോഗത്തെ സംബന്ധിച്ച അറിവുണ്ടായിരിക്കുക, നല്ല ജീവിതശൈലി‌ പിന്തുടരുക

ശരീരഭാരം നിയന്ത്രിക്കുക

കാൽമുട്ടിലെ തേയ്മാനത്തിനുള്ള ചികിത്സാ രീതികൾ :

1. ഇന്റർഫെറൻഷ്യൽ തെറാപ്പി, ലേസർ തെറാപ്പി, മാഗ്നെറ്റോതെറാപ്പി, വൈബ്രേഷൻ എനർജി

2. ചികിത്സയുമായി ബന്ധപ്പെട്ട ശാരീരിക വ്യായാമം : മുട്ടിലെ തേയ്‌മാനത്തിന് ശാരീരിക വ്യായാമങ്ങൾ കഴിവതും വീട്ടിൽ തന്നെ ചെയ്യാനാകും.

3. മാനസിക – ശാരീരിക വ്യായാമങ്ങൾ : ഹഠയോഗ പോലുള്ള മാനസിക,ശരീര വ്യായാമങ്ങൾ. അത് മുട്ടിലെ തേയ്മാനത്തിന് ഒരു ചികിത്സ രീതിയായി പരിഗണിയ്ക്കാവുന്നതുമാണ്.

advertisement

4. പേശികളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങൾ- പേശികളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങൾ (മറ്റ് തരത്തിലുള്ള ചികിത്സാ വ്യായാമങ്ങൾ ചെയ്യുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ) സാഹചര്യങ്ങൾക്കും ആവശ്യത്തിനും അനുസരിച്ച് പരിഗണിക്കാവുന്നതാണ്. അത് രോഗത്തിന്റെ തീവ്രത, കാലപ്പഴക്കം, രോഗിയുടെ പ്രതിരോധ ശേഷി എന്നിവപരിശോധിച്ച ശേഷം മാത്രം തീരുമാനിക്കേണ്ടതാണ്.

5. എയ്റോബിക് വ്യായാമങ്ങൾ- മുട്ട് തേയ്‌മാനമുള്ള രോഗികളുടെ വേദന കുറയ്ക്കാനും, ശാരീരിക പ്രവർത്തനങ്ങൾ അല്പം സുഗമമാക്കാനും ദിനചര്യകൾ തടസമില്ലാതെ ചെയ്യുന്നതിനും എയ്റോബിക് വ്യായാമങ്ങളുടെ ഒരു ചെറിയ കാലയളവിലേക്കുള്ള സെഷൻ പരിഗണിക്കാം.

advertisement

6. ഹൈഡ്രോകിനെസി തെറാപ്പി – ഒരു പ്രകൃതിചികിത്സാ രീതിയാണിത്. വെള്ളം ഉപയോഗിച്ചാണ് ഇവിടെ തെറാപ്പി നടത്തുന്നത്. വേദനയ്ക്ക് ശമനം ഉണ്ടാകാനും ആശ്വാസം കിട്ടാനും കാൽമുട്ട് തേയ്മാനമുള്ള രോഗികൾക്ക് ഫലപ്രദമായ ചികിത്സയാണ്.

7. ബാൽനിയോതെറാപ്പി – ബാൽനിയോതെറാപ്പി എന്നത് ധാതുസമ്പുഷ്ടവും ഔഷധഗുണവുമുള്ള വെള്ളവും, ചെളിയും, പ്രകൃതി വാതകങ്ങളും ഉൾക്കൊളളുന്ന മിശ്രിതം ഉപയോഗിച്ചുള്ള ചികിത്സ രീതിയാണ്. ഈ ചികിത്സ വേദനയ്ക്ക് ആശ്വാസം ലഭിക്കാനും സന്ധികളുടെ സുഗമമായ പ്രവർത്തനത്തിനും സഹായിക്കുന്നു.

8. അക്യുപങ്ചർ- കാൽമുട്ട് തേയ്മാനമുള്ളവർക്ക് ഈ ചികിത്സ രീതി ഫലപ്രദമാണോ എന്നത് സംബന്ധിച്ച് ഉറപ്പൊന്നും ഇല്ലെങ്കിലും ചിലരിൽ ഇത് ഗുണഫലമുണ്ടാക്കുന്നതായി പറയപ്പെടുന്നുണ്ട്.

advertisement

9. പറ്റേലർ ടേപ്പിംഗ് അഥവാ മുട്ട് കെട്ടിടുക – കാൽമുട്ട് തേയ്മാനമുള്ളവർക്ക് ഈ ചികിത്സ രീതി ഫലപ്രദമാണോ എന്നത് സംബന്ധിച്ച് ഉറപ്പൊന്നും ഇല്ല.

10. ഇൻട്രാ ആർട്ടിക്യുലാർ കുത്തിവയ്പ്പുകൾ

ഹൈലൂറോണിക് ആസിഡ്

കോർട്ടികോസ്റ്റീറോയിഡുകൾ

11. തരുണാസ്ഥിയുടെ കേടുപാടുകൾ കുറയ്ക്കുന്നതിനുള്ള മരുന്നുകൾ കഴിക്കുക

ഓറൽ നോൺ-സ്റ്റിറോയിഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകൾ, ഒപിയോയിഡുകൾ, പാരസെറ്റമോൾ, തുടങ്ങിയവ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം കഴിക്കുക. ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തി വേണം ഈ ചികിത്സ രീതി പിന്തുടരേണ്ടത്.

advertisement

മറ്റ് രീതികൾ

വാക്കിംഗ് എയ്ഡ്സ് (വാക്കിംഗ് സ്റ്റിക്കുകൾ, ക്രച്ചസ്, വാക്കിംഗ് ഫ്രെയിമുകൾ മുതലായവ) ഉപയോ​ഗിക്കുക, ബ്രേസുകൾ ഉപയോഗിക്കുക, ഓർത്തോസിസുകൾ ഉപയോ​ഗിക്കുക.

(ഡോക്ടർ സമർത് ആര്യ, കൺസൾട്ടന്റ് ഓർത്തോപീഡിക്‌സ്, ജോയിന്റ് റീപ്ലേസ്‌മെന്റ് & റോബോട്ടിക് സർജറി, സ്പർഷ് ഹോസ്പിറ്റൽ, ബെംഗളൂരു)

മലയാളം വാർത്തകൾ/ വാർത്ത/Life/
കാൽമുട്ടിലെ തേയ്മാനം: ശസ്ത്രക്രിയ കൂടാതെ എങ്ങനെ ചികിൽസിക്കാം?
Open in App
Home
Video
Impact Shorts
Web Stories