TRENDING:

Fatty liver | രോഗലക്ഷണങ്ങളില്ല; ഫാറ്റി ലിവര്‍ എന്ന നിശബ്ദ കരൾ രോഗം

Last Updated:

ഫാറ്റി ലിവര്‍ ഡിസീസ് രണ്ട് തരത്തിലുണ്ട്. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടിയിട്ടുണ്ടെങ്കിലും, അവയവത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെങ്കില്‍ ഈ രോഗത്തെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) എന്ന് വിളിക്കുന്നു. ഫാറ്റി ലിവര്‍ ഡിസീസിന്റെ ഏറ്റവും സാധാരണമായ അവസ്ഥയാണിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍ ഡിസീസ് (fatty liver disease). ഇത് കാലക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും മോശം അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ഈ അവസ്ഥയ്ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. അതിനാല്‍ ഫാറ്റി ലിവര്‍ ഡിസീസിനെ നിശബ്ദരോഗം (silent disease) എന്നാണ് വിളിക്കുന്നത്.
advertisement

ഫാറ്റി ലിവര്‍ ഡിസീസ് രണ്ട് തരത്തിലുണ്ട്. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടിയിട്ടുണ്ടെങ്കിലും, അവയവത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെങ്കില്‍ ഈ രോഗത്തെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) എന്ന് വിളിക്കുന്നു. ഫാറ്റി ലിവര്‍ ഡിസീസിന്റെ ഏറ്റവും സാധാരണമായ അവസ്ഥയാണിത്. ഈ രോഗാവസ്ഥയുള്ള ഭൂരിഭാഗം ആളുകള്‍ക്കും സാധാരണ ക്ലിനിക്കല്‍ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കാണിക്കില്ല.

കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയും വീക്കവും കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയുമാണെങ്കില്‍ അതിനെ നോണ്‍ ആല്‍ക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH) എന്ന് വിളിക്കുന്നു. അമിതമായ ക്ഷീണം, ബലഹീനത, ശരീരഭാരം കുറയല്‍, ചര്‍മ്മത്തിലോ കണ്ണുകളിലോ ഉള്ള മഞ്ഞനിറം, വിട്ടുമാറാത്ത ചൊറിച്ചില്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.

advertisement

അമിതഭാരം, ഉയര്‍ന്ന കൊഴുപ്പ്, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ ഒരാള്‍ക്ക് ഈ രണ്ട് തരത്തിലുള്ള ഫാറ്റി ലിവര്‍ ഡിസീസ് ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിലൂടെയും നിങ്ങള്‍ക്ക് NAFLD, NASH എന്നീ അവസ്ഥകളെ തടയാന്‍ കഴിയും.

നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് തിരിച്ചറിയാന്‍ ഈ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്.

അമിതമായ ക്ഷീണം

ഏതൊരു കരള്‍ രോഗത്തിന്റെയും പ്രധാന ലക്ഷണങ്ങളിലൊന്നാണ് കടുത്ത ക്ഷീണം. കാര്യമായ പ്രവര്‍ത്തങ്ങള്‍ ഒന്നും ചെയ്യാതെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ക്ഷീണം തോന്നുന്നുവെങ്കില്‍ കരളിന് എന്തോ കുഴപ്പമുണ്ടെന്ന് കരുതണം. അധ്വാനമില്ലാതെ ക്ഷീണിക്കുന്നത് ഒളിഞ്ഞിരിക്കുന്ന രോഗത്തെക്കുറിച്ച് നിങ്ങളെ അറിയിക്കാന്‍ ശരീരം സ്വീകരിക്കുന്ന മാര്‍ഗമായിരിക്കാം.

advertisement

വിശപ്പില്ലായ്മ

കരള്‍ രോഗങ്ങളുടെ മറ്റൊരു പ്രധാന സൂചനയാണ് പെട്ടെന്നുള്ള വിശപ്പില്ലായ്മ. വിശപ്പിലെ ഈ മാറ്റത്തിന് മറ്റ് കാരണങ്ങളുണ്ടാകാമെങ്കിലും സാധാരണയായി കരളിന്റെ പ്രവര്‍ത്തനം തകരാറിലാകുമ്പോഴാണ് പെട്ടന്ന് വിശപ്പില്ലായ്മ ഉണ്ടാകുന്നത്.

മഞ്ഞപ്പിത്തം

ഏതെങ്കിലും തരത്തിലുള്ള കരള്‍ രോഗങ്ങള്‍ മഞ്ഞപ്പിത്തത്തിന് കാരണമായേക്കാം. ചര്‍മ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം മഞ്ഞപ്പിത്ത രോഗത്തിന്റെ ലക്ഷണമാണ്. മഞ്ഞപ്പിത്തം ഗുരുതരാവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്.

ചൊറിച്ചില്‍

കരള്‍ രോഗങ്ങള്‍ ഒരു വ്യക്തിയുടെ പിത്തരസം വഹിക്കുന്ന നാഡികളെ തകരാറിലാക്കും. അതിന്റെ ഫലങ്ങള്‍ ചര്‍മത്തില്‍ പ്രതിഫലിക്കും. നിങ്ങളുടെ ചര്‍മ്മത്തിന് കീഴില്‍ പിത്തരസം ലവണങ്ങള്‍ അടിഞ്ഞുകൂടുന്നതിനാല്‍ ഇത് ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാക്കാം. ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടായാല്‍ നിങ്ങളുടെ കരള്‍ പരിശോധിക്കുന്നത് നല്ലതാണ്.

advertisement

വയര്‍ വീര്‍ക്കുന്നത്

കരളിന്റെ പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍ ആമാശയത്തിലോ അസ്സൈറ്റിലോ വീക്കം ഉണ്ടാകുന്നു. കരളിന് പ്രശ്‌നം വരുമ്പോള്‍ ആമാശയത്തില്‍ ദ്രാവകം കെട്ടിക്കിടക്കുകയും സാധാരണ ആമാശയ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Life/
Fatty liver | രോഗലക്ഷണങ്ങളില്ല; ഫാറ്റി ലിവര്‍ എന്ന നിശബ്ദ കരൾ രോഗം
Open in App
Home
Video
Impact Shorts
Web Stories