TRENDING:

type 2 diabetes symptoms| ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ അറിയാം 

Last Updated:

സാധാരണയായി 25-30 വയസ്സിനു മുകളിൽ പ്രായമുള്ളവരിലാണ് ടൈപ്പ് 2 പ്രമേഹം കണ്ടു വരുന്നത്. എന്നാൽ ഇപ്പോൾ 18-20 വയസ്സിൽ താഴെ ഉള്ളവരിലും ടൈപ്പ് 2 പ്രമേഹമുള്ള ആളുകളുടെ എണ്ണം കൂടുന്നുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ന് പ്രമേഹത്തെ ഒരു സാധാരണ രോഗമായാണ് കണക്കാക്കുന്നത്. എന്നാൽ ഒരു രോഗാവസ്ഥയിലുപരി പ്രമേഹം വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ്. പലപ്പോഴും മരണത്തിന് വരെ ഇത് കാരണമായേക്കാം. പ്രായം പ്രമേഹത്തിന് ഒരു പ്രശ്നമല്ല, കൊച്ചുകുട്ടികൾ മുതൽ പ്രായമായവരിൽ വരെ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ കൂടുതലും പ്രായമായവരിലാണ് പ്രമേഹം കണ്ടുവരുന്നത്.
advertisement

രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉൽപാദിപ്പിക്കാതെ വരുമ്പോൾ ഭക്ഷണത്തിലെ ഗ്ലൂക്കോസിനെ ഊർജമാക്കി മാറ്റാൻ കഴിയാതെ വരും. ഇൻസുലിൻ കുറയുമ്പോൾ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാൻ കാരണമാകും.

പല തരത്തിലുള്ള പ്രമേഹമുണ്ട്. നാല് ടൈപ്പുകളാണ് പ്രധാനമായും ഉള്ളത്. ടൈപ്പ് 1 മുതൽ ടൈപ്പ് 4 വരെയാണ് ഉള്ളത്. സാധാരണയായി ടൈപ്പ് 1, ടൈപ്പ് 2 എന്നീ പ്രമേഹങ്ങളാണ് കൂടുതലായും കണ്ടുവരാറുള്ളത്.

advertisement

Also Read- type 1 diabetes symptoms| എന്താണ് ടൈപ്പ് 1 പ്രമേഹം? അറിയേണ്ട കാര്യങ്ങൾ

ഇൻസുലിൻ ഉത്പാദനത്തിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറു മൂലമുള്ള പ്രമേഹമാണ് കൂടുതലായി കണ്ടുവരുന്നത്. ഇതാണ് ടൈപ്പ് 2 പ്രമേഹം. നമ്മുടെ നാട്ടിലെ പ്രമേഹ രോഗികളിൽ 90 ശതമാനവും ടൈപ്പ് 2 പ്രമേഹരോഗികളാണ്. എന്നാൽ, ഈ പ്രമേഹത്തിന് പഴക്കം ചെല്ലുന്നതോടെ ഇൻസുലിൻ വേണ്ടി വരും.

ജീവിതശൈലിയിലെ മാറ്റങ്ങൾ ടൈപ്പ് 2 പ്രമേഹത്തിന്റെ ആരംഭം തടയാൻ സഹായിക്കും. അമിതഭാരം അല്ലെങ്കിൽ പൊണ്ണത്തടി, ഉയർന്ന കൊളസ്‌ട്രോൾ അല്ലെങ്കിൽ പാരമ്പര്യം എന്നിവ കാരണം നിങ്ങൾക്ക് നിലവിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെങ്കിൽ പ്രതിരോധിക്കേണ്ടത് വളരെ പ്രധാനമാണ്. ടൈപ്പ് 2 പ്രമേഹത്തിന് ചികിത്സയില്ല. എന്നാൽ ശരീരഭാരം കുറയ്ക്കുകയും നന്നായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നത് രോഗത്തെ നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും.

advertisement

സാധാരണയായി 25-30 വയസ്സിനു മുകളിൽ പ്രായമുള്ളവരിലാണ് ടൈപ്പ് 2 പ്രമേഹം കണ്ടു വരുന്നത്. എന്നാൽ ഇപ്പോൾ 18-20 വയസ്സിൽ താഴെ ഉള്ളവരിലും ടൈപ്പ് 2 പ്രമേഹമുള്ള ആളുകളുടെ എണ്ണം കൂടുന്നുണ്ട്.

ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ദാഹം കൂടും

ടൈപ്പ് 2 പ്രമേഹ ബാധിതരിൽ പ്രത്യേക ലക്ഷണങ്ങൾ കാണണമെന്നില്ല. എന്നാൽ ദാഹം കൂടുന്നത് ഈ അവസ്ഥയയുടെ ഒരു പ്രധാന ലക്ഷണമായി കാണാം. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോൾ വൃക്കകൾക്ക് കൂടുതൽ പ്രവൃത്തി ചെയ്യേണ്ടി വരും. ഇത് ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ ഉണ്ടാക്കുകയും ശരീരത്തിന് കൂടുതൽ വെള്ളം ആവശ്യമായി വരികയും ചെയ്യും. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിനനുസരിച്ച് കൂടുതൽ ദാഹം തോന്നുകയും ചെയ്യും.

advertisement

മങ്ങിയ കാഴ്ച

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് മൂലം കഠിനമായ തലവേദന, തളർച്ച, കാഴ്ച മങ്ങൽ എന്നിവ ചിലർക്ക് അനുഭവപ്പെടാറുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിച്ചതിനാൽ കണ്ണുകളിലെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കാം. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ കാഴ്ചശക്തി നഷ്ടപ്പെടാൻ വരെ സാധ്യതയുണ്ട്.

പതുക്കെ ഉണങ്ങുന്ന മുറിവുകൾ

ചില മുറിവുകളും അണുബാധകളും ഭേദമാകാൻ കാല താമസമെടുക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണമാണ്. മൂത്രനാളത്തിലെ അണുബാധയും ത്വക്കിന് ചൊറിച്ചിലും ചിലർക്ക് അനുഭവപ്പെടാറുണ്ട്.

advertisement

ലൈംഗിക പ്രശ്‌നങ്ങൾ

ലൈംഗിക അവയവങ്ങളിലെ രക്ത ധമനികളെയും നാഡികളെയും നശിപ്പിക്കാൻ പ്രമേഹത്തിന് കഴിയുന്നതിനാൽ സംവേദന ശേഷി കുറഞ്ഞു വരികയും രതിമൂർച്ഛയിലേക്ക് എത്താൻ പ്രയാസമുണ്ടാകുകയും ചെയ്യും. സ്ത്രീകളിൽ യോനി വരൾച്ചയ്ക്കും പുരുഷൻമാരിൽ വന്ധ്യതയ്ക്കും ഇത് കാരണമാകാം. പ്രമേഹമുള്ള 35 മുതൽ 70 ശതമാനം വരെയുള്ള പുരുഷൻമാരെയും വന്ധ്യത ബാധിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. സ്ത്രീകളിൽ മൂന്നിലൊന്ന് പേർക്കും ലൈംഗിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ട്.

ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ

രക്തത്തിൽ ഉപയോഗിക്കാതെ കിടക്കുന്ന ഗ്ലൂക്കോസിനെയും വിഷാംശങ്ങളെയും നീക്കം ചെയ്യാൻ വൃക്കകൾക്ക് അമിതമായി ജോലി ചെയ്യേണ്ടി വരും. അധികമുള്ള ഗ്ലൂക്കോസിനെ വൃക്കകൾ അരിച്ചു മാറ്റി മൂത്രത്തിലൂടെ പുറന്തള്ളുന്നു. സാധാരണ ഒരു വ്യക്തി ഒന്നു മുതൽ 2 ലിറ്റർ വരെ മൂത്രം ദിവസവും പുറന്തള്ളുന്നുണ്ട്. എന്നാൽ ടൈപ്പ് 2 പ്രമേഹമുള്ളവർ ദിവസം മൂന്നു ലിറ്ററിലധികം മൂത്രം പുറന്തള്ളും.

വിശപ്പ് കൂടും

ഭക്ഷണം ആഗിരണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഗ്ലൂക്കോസ് കോശങ്ങൾക്ക്, ഊർജമാക്കി മാറ്റാൻ കഴിയാതെ വരും. ഇത് കൂടുതൽ വിശപ്പ് തോന്നാൻ ഇടയാക്കും. പ്രമേഹവുമായി ബന്ധപ്പെട്ട വിശപ്പ്, ഭക്ഷണം കഴിച്ചാലും മാറില്ല. ഒരു വ്യക്തി എത്രത്തോളം കൂടുതൽ ഭക്ഷണം കഴിക്കുന്നുവോ അത്രയും രക്തത്തിലെ പഞ്ചസാരയുടെ അളവും കൂടും. ഇവർക്ക് ഭക്ഷണം കഴിച്ചതിനു ശേഷവും ക്ഷീണവും തളർച്ചയും അനുഭവപ്പെടാം.

ക്ഷീണം

ശരീരത്തിലെ പഞ്ചസാരയുടെ കുറവ് കാരണം രോഗികൾക്ക് വലിയ തോതിൽ ക്ഷീണവും തളർച്ചയും അനുഭവപ്പെടാം. 

ശരീരഭാരം കുറയും

അണുബാധകൾ പതിവാകും

കൈകളിലോ കാലുകളിലോ മരവിപ്പ് അല്ലെങ്കിൽ തരിപ്പ്

കക്ഷത്തിലെയും കഴുത്തിലെയും ഇരുണ്ട നിറം

ഗർഭകാല പ്രമേഹം ഭാവിയിൽ ടൈപ്പ് 2 പ്രമേഹമായി മാറാനും സാധ്യതയുണ്ട്. 

പോളിസിസ്റ്റിക് ഓവറി സിൻഡ്രോമുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഇൻസുലിൻ പ്രതിരോധം സ്ത്രീകളിലെ പ്രമേഹ സാധ്യത വർധിപ്പിക്കും.

പ്രമേഹമുള്ള സ്ത്രീകളിൽ കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങൾ 

സ്ത്രീകളിൽ കാണുന്ന ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹ ലക്ഷണങ്ങൾ പുരുഷന്മാരുടേതിന് സമാനമാണ് എന്നാൽ സ്ത്രീകളിൽ മാത്രമായി പ്രമേഹത്തിന് ചില ലക്ഷണങ്ങളും സങ്കീർണതകളും ഉണ്ട്.

യോനിയിലെ ചൊറിച്ചിലും വേദനയും അതുപോലെ യോനിയിലെ യീസ്റ്റ് അണുബാധകൾ: കാൻഡിഡ അൽബിക്കൻസ് ഫംഗസിന്റെ അമിത വളർച്ച യോനിയിലെ യീസ്റ്റ് അണുബാധകൾക്ക് കാരണമാകും. യോനിയിലെ യീസ്റ്റ് അണുബാധയുടെ ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്.

യോനിയിൽ ചൊറിച്ചിലും വേദനയും

വജൈനൽ ഡിസ്ചാർജ്

വേദനാജനകമായ ലൈംഗിക ബന്ധം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയാണെങ്കിൽ പ്രമേഹം കൊണ്ടുണ്ടാകുന്ന അപകട സാധ്യതകൾ ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുക. ടൈപ്പ് 2 പ്രമേഹമുള്ള മിക്ക ആളുകളും ആഹാരത്തിലെ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുന്നതിലും കലോറി കുറയ്ക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കണം. കൊഴുപ്പിന്റെയും പ്രോട്ടീന്റെയും ഉപയോഗവും ശ്രദ്ധിക്കേണ്ടതുണ്ട്. വ്യായാമം ചെയ്യുക, സമ്മർദ്ദം കുറയ്ക്കുക, ഇടയ്ക്കിടെ രക്തപരിശോധനകൾ നടത്തുക, മരുന്ന് കഴിക്കുക എന്നീ നിർദേശങ്ങൾ പാലിച്ചാൽ ഒരു പരിധി വരെ നിങ്ങൾക്ക് ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാം.

Also Read- Diabetes | എന്താണ് പ്രമേഹം? പ്രമേഹത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

പ്രഭാതഭക്ഷണം നേരത്തേ കഴിച്ചാല്‍ വിശപ്പ് ശമിക്കുക മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയുമെന്ന് അടുത്തിടെ ഒരു ഗവേഷണ റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇതനുസരിച്ച് അതിരാവിലെ ഭക്ഷണം കഴിക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം കുറയുന്നതിനും അതിലൂടെ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയുന്നതിനും സഹായിക്കും. നേരത്തെ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയ ആളുകള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവും ഇന്‍സുലിന്‍ പ്രതിരോധവും കുറവാണെന്ന് ഗവേഷകര്‍  നിരീക്ഷിച്ചു. 

മലയാളം വാർത്തകൾ/ വാർത്ത/Life/
type 2 diabetes symptoms| ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ അറിയാം 
Open in App
Home
Video
Impact Shorts
Web Stories