• HOME
  • »
  • NEWS
  • »
  • life
  • »
  • Diabetes | എന്താണ് പ്രമേഹം? പ്രമേഹത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

Diabetes | എന്താണ് പ്രമേഹം? പ്രമേഹത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

പ്രായം പ്രമേഹത്തിന് ഒരു പ്രശ്നമല്ല, കൊച്ചുകുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഈ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ കൂടുതലും പ്രായമായവരിലാണ് പ്രമേഹം കണ്ടുവരുന്നത്. 

  • Last Updated :
  • Share this:
    രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. ഈ ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.

     ഇന്ന് പ്രമേഹത്തെ ഒരു സാധാരണ രോഗമായാണ് കണക്കാക്കുന്നത്. എന്നാൽ ഒരു രോഗാവസ്ഥയിലുപരി പ്രമേഹം വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ്. പലപ്പോഴും മരണത്തിന് വരെ ഇത് കാരണമായേക്കാം. പ്രായം പ്രമേഹത്തിന് ഒരു പ്രശ്നമല്ല, കൊച്ചുകുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഈ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ കൂടുതലും പ്രായമായവരിലാണ് പ്രമേഹം കണ്ടുവരുന്നത്. 

    പല തരത്തിലുള്ള പ്രമേഹമുണ്ട്. നാല് ടൈപ്പുകളാണ് പ്രധാനമായും ഉള്ളത്. ടൈപ്പ് 1 മുതൽ ടൈപ്പ് 4 വരെയാണ് ഉള്ളത്, സാധാരണയായി ടൈപ്പ് 1, ടൈപ്പ് 2 എന്നീ പ്രമേഹങ്ങളാണ് കൂടുതലായും കണ്ടുവരാറുള്ളത്. 

    Also Read- Blood Pressure| കുട്ടികളിലെ രക്തസമ്മർദ്ദം; അറിയേണ്ട കാര്യങ്ങൾ 

    പാൻക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാകോശങ്ങൾ ശരിയായ വിധത്തിൽ പ്രവർത്തിക്കാതിരിക്കുകയും അതുവഴി വേണ്ടത്ര ഇൻസുലിൻ ശരീരത്തിൽ ഉണ്ടാകാതിരിക്കുകയും ചെയ്താലാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. ഇത് കുട്ടികളെയും ചെറുപ്പക്കാരെയുമാണ് പിടികൂടാറുള്ളത്. ഇത്തരം രോഗികൾക്ക് ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവെയ്ക്കേണ്ടി വരും.

    ഇൻസുലിൻ ഉത്പാദനത്തിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറു മൂലമുള്ള പ്രമേഹമാണ് കൂടുതലായി കണ്ടുവരുന്നത്. ഇതാണ് ടൈപ്പ് 2 പ്രമേഹം. നമ്മുടെ നാട്ടിലെ പ്രമേഹ രോഗികളിൽ 90 ശതമാനവും ടൈപ്പ് 2 പ്രമേഹരോഗികളാണ്. എന്നാൽ, ഈ പ്രമേഹത്തിന് പഴക്കം ചെല്ലുന്നതോടെ ഇൻസുലിൻ വേണ്ടി വരും.

    പാൻക്രിയാസ് ഗ്രന്ഥിക്കുണ്ടാകുന്ന തകരാർ മൂലമാണ് ടൈപ്പ് 3 പ്രമേഹം ഉണ്ടാകുന്നത്. പാൻക്രിയാസ് മാറ്റിവയ്ക്കുകയോ, സ്റ്റിറോയ്ഡോ മറ്റോ കഴിച്ചോ പാൻക്രിയാസ് പ്രവർത്തനരഹിതമാവുമ്പോഴാണ് ടൈപ്പ് 3 പ്രമേഹം ഉണ്ടാകുന്നത്. 

    ഗർഭകാല പ്രമേഹം എന്നാണ് ടൈപ്പ് 4 പ്രമേഹത്തെ വിളിക്കുക. ഗർഭകാലത്ത് മാത്രമാണ് ഈ രോഗാവസ്ഥ കാണപ്പെടുന്നത്. സാധാരണയായി പ്രസവം കഴിഞ്ഞ് ആറാഴ്ച കഴിയുമ്പോഴേക്കും ഇത് മാറാറുണ്ട്. ഗർഭകാല പ്രമേഹം കാര്യമാക്കിയില്ലെങ്കിൽ കുട്ടിക്കും അമ്മയ്ക്കും ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. ഗർഭകാല പ്രമേഹം ഭാവിയിൽ ടൈപ്പ് 2 പ്രമേഹമായി മാറാനും സാധ്യതയുണ്ട്. 

    പ്രമേഹമുള്ള സ്ത്രീകളിൽ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ്?

    സ്ത്രീകളിൽ കാണുന്ന ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹ ലക്ഷണങ്ങൾ പുരുഷന്മാരുടേതിന് സമാനമാണ് എന്നാൽ, സ്ത്രീകളിൽ മാത്രമായി പ്രമേഹത്തിന് ചില ലക്ഷണങ്ങളും സങ്കീർണതകളും ഉണ്ട്.

    യോനിയിലെ ചൊറിച്ചിലും വേദനയും അതുപോലെ യോനിയിലെയും ഉള്ളിലെയും യീസ്റ്റ് അണുബാധകൾ: കാൻഡിഡ അൽബിക്കൻസ് ഫംഗസിന്റെ അമിത വളർച്ച യോനിയിലെ യീസ്റ്റ് അണുബാധകൾക്കും വായ്ക്കുള്ളിലെ യീസ്റ്റ് അണുബാധകൾക്കും (ഓറൽ ത്രഷ്) കാരണമാകും. യോനിയിലെ യീസ്റ്റ് അണുബാധയുടെ ലക്ഷണങ്ങൾ ഇവയാണ്:

    - യോനിയിൽ ചൊറിച്ചിലും വേദനയും

    - വജൈനൽ ഡിസ്ചാർജ്

    - വേദനാജനകമായ ലൈംഗിക ബന്ധം

    ഓറൽ ത്രഷിന്റെ ലക്ഷണങ്ങൾ ഇവയാണ്:

    1. വായിൽ വെളുത്ത പാടുകൾ

    2. ചുവപ്പു നിറവും വേദനയും

    3. ഭക്ഷണം കഴിക്കുന്നതിലോ വിഴുങ്ങുന്നതിലോ ബുദ്ധിമുട്ട്

    4. വീർത്ത ചുവന്ന മോണകൾ അല്ലെങ്കിൽ അകത്തെ കവിൾ

    5. ലൈംഗിക താത്പര്യം കുറയും: പ്രമേഹമുള്ള സ്ത്രീകൾക്ക് ലൈംഗിക താത്പര്യം കുറവായിരിക്കും. ജനനേന്ദ്രിയ മേഖലയിലേക്കുള്ള രക്തപ്രവാഹ പ്രശ്നങ്ങളാണ് ലൈംഗിക താത്പര്യവും രതിമൂർച്ഛയും കുറയ്ക്കുന്നത്. ഒപ്പം നാഡി ക്ഷതവും (ഡയബറ്റിക് ന്യൂറോപ്പതി) ഉണ്ടാകാൻ കാരണമാകുന്നു. ഇത് യോനിയിലെ വരൾച്ചയ്ക്കും സംവേദനക്ഷമത കുറയുന്നതിനും കാരണമാകും.

    6. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്): ഇത് സ്ത്രീകളിൽ വന്ധ്യതയ്ക്കും ഇൻസുലിൻ പ്രതിരോധത്തിനുമുള്ള ഒരു പൊതുവായ കാരണമാണ്. ക്രമരഹിതമായ ആർത്തവം, മുഖക്കുരു, തലയോട്ടിയിലെ രോമങ്ങൾ നേർത്തതാക്കൽ, മുഖത്തും ശരീരത്തിലും അമിത രോമവളർച്ച തുടങ്ങിയ ലക്ഷണങ്ങളും ഇതിന്റെ ഫലമായി ഉണ്ടാകുക. ഉയർന്ന ഇൻസുലിൻ അളവ് പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു, പിസിഒഎസ് ഉള്ള പകുതിയോളം സ്ത്രീകളിലും പ്രമേഹം ഉണ്ടാകാറുണ്ട്. 

    7. മൂത്രനാളിയിലെ അണുബാധകൾ (UTIs): മൂത്രനാളി, വൃക്കകൾ, മൂത്രസഞ്ചി എന്നിവയുൾപ്പെടെ മൂത്രനാളിയുടെ എവിടെയെങ്കിലും ബാക്ടീരിയകൾ പ്രവേശിക്കുമ്പോൾ അണുബാധ ഉണ്ടാകുന്നു. സാധാരണയായി പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ഇവ സാധാരണമാണ്. കൂടാതെ പ്രമേഹമുള്ളവരിൽ അവ പലപ്പോഴും ഉണ്ടാകാറുണ്ട്. കാരണം മൂത്രത്തിലെ പഞ്ചസാര ബാക്ടീരിയകളുടെ വളർച്ചയ്ക്ക് ഒരു പ്രജനന കേന്ദ്രമായി പ്രവർത്തിക്കുന്നു. 


    സ്ത്രീകളിലും പുരുഷന്മാരിലും കാണുന്ന പൊതുവായ പ്രമേഹ ലക്ഷണങ്ങൾ: 

    1. അമിതമായ ദാഹവും വിശപ്പും

    2. ഇടയ്ക്കിടെ മൂത്രമൊഴിക്കൽ

    3. ശരീരഭാരം കുറയ്ക്കൽ അല്ലെങ്കിൽ വർദ്ധനവ്

    4. ക്ഷീണം

    5. ദേഷ്യം

    6. മങ്ങിയ കാഴ്ച

    7. പതുക്കെ ഉണങ്ങുന്ന മുറിവുകൾ

    8. ഓക്കാനം

    9. ത്വക്ക് അണുബാധ

    10. ശരീരത്തിലെ ചുളിവുകളുടെ ഭാഗങ്ങളിൽ ചർമ്മം കറുപ്പാകുന്നു (അകാന്തോസിസ് നൈഗ്രിക്കൻസ്)

    11. മധുര ഗന്ധം അല്ലെങ്കിൽ അസെറ്റോണിന്റെ ഗന്ധം

    12. കൈകളിലോ കാലുകളിലോ അനുഭവപ്പെടുന്ന തരിപ്പ് അല്ലെങ്കിൽ മരവിപ്പ്


    ഗർഭിണിയായിരിക്കുമ്പോൾ പ്രമേഹം ഉണ്ടായാൽ ചെയ്യേണ്ടത് എന്ത്?

    പ്രമേഹം ശരിയായ രീതിയിൽ നിയന്ത്രിച്ചാൽ അത് ഗർഭാവസ്ഥയെ ബാധിക്കില്ല. പ്രമേഹമുള്ള സ്ത്രീകൾ ഗർഭധാരണം പ്ലാൻ ചെയ്യുമ്പോൾ തന്നെ അവരുടെ ഡോക്ടറോട് സംസാരിക്കണം. അതുവഴി ഗർഭിണിയാകുന്നതിന് മുമ്പ് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകും. ഗർഭാവസ്ഥയിൽ നിങ്ങളുടെ പ്രമേഹവും രക്തത്തിലെ പഞ്ചസാരയും എങ്ങനെ നിയന്ത്രിക്കാമെന്നും നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഗർഭകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയാൽ കുഞ്ഞിനും അമ്മയ്ക്കും അപകട സാധ്യതകളുണ്ട്. രക്തത്തിലെ ഉയർന്ന ഗ്ലൂക്കോസിന്റെ അളവ് ഇനിപ്പറയുന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം:

    - മാസം തികയാതെയുള്ള പ്രസവം

    - പ്രയാസകരമായ പ്രസവം അല്ലെങ്കിൽ സിസേറിയൻ 

    - ഗർഭം അലസൽ

    - ജനന വൈകല്യങ്ങൾ

    - ജനന സമയത്തെ കുഞ്ഞിന്റെ ഭാരക്കൂടുതൽ

    - നവജാതശിശുവിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയൽ

    - നവജാതശിശുവിന്റെ ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം (മഞ്ഞപ്പിത്തം)

    - നവജാതശിശുവിന് ശ്വസന പ്രശ്നങ്ങൾ ഉണ്ടാകാം

    - പതിവായി മൂത്രാശയ അണുബാധ അല്ലെങ്കിൽ മൂത്രാസഞ്ചിയിൽ അണുബാധ

    ഗർഭകാല പ്രമേഹത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

    ഗർഭാവസ്ഥയുടെ 24 മുതൽ 28 വരെ ആഴ്ചകളിൽ ഡോക്ടർമാർ ഗർഭകാല പ്രമേഹം പരിശോധിക്കും. പലപ്പോഴും ഗർഭകാല പ്രമേഹത്തിന് ലക്ഷണങ്ങളില്ല, എന്നാൽ പ്രമേഹത്തിന്റെ പൊതുവായ ചില ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാം:

    - മൂത്രത്തിൽ പഞ്ചസാരയുടെ അളവ് 

    - ദാഹക്കൂടുതൽ

    - ഇടയ്ക്കിടെ മൂത്രമൊഴിക്കൽ

    - ക്ഷീണം അല്ലെങ്കിൽ പതിവിലും കൂടുതൽ ക്ഷീണം അനുഭവപ്പെടൽ.

    - ഓക്കാനം

    - കാഴ്ച മങ്ങൽ

    - പതിവിലും കൂടുതൽ വിശപ്പ് അനുഭവപ്പെടൽ

    - ശരീരഭാരം കുറയൽ

    - അണുബാധകൾ കൂടുന്നു (യോനി, മൂത്രസഞ്ചി, ചർമ്മം എന്നിവിടങ്ങളിൽ)

    - വരണ്ട ചർമ്മം, ചൊറിച്ചിൽ 

    - യോനിയിൽ യീസ്റ്റ്, മൂത്രനാളി അണുബാധ (UTI) എന്നിവയിലുണ്ടാകുന്ന വർദ്ധനവ്
    Published by:Rajesh V
    First published: