TRENDING:

രണ്ടുമണിക്കൂറോളം വെള്ളത്തിലിറങ്ങിയ അറുപതുകാരന്റെ മലദ്വാരത്തിൽ ഭീമൻ കുളയട്ടകൾ

Last Updated:

ക്ഷീരകർഷകനായ മല്ലപ്പള്ളി സ്വദേശിയുടെ ശരീരത്തിൽ നിന്നാണ് കുളയട്ടകളെ കിട്ടിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വൻകുടൽ മലദ്വാരത്തിലൂടെ പുറത്തേക്ക് വന്നെന്ന സംശയത്തിൽ ചികിത്സ തേടിയ വ്യക്തിയിൽ കണ്ടെത്തിയത് രണ്ട് വലിയ കുളയട്ടകൾ(leech). പത്തനംതിട്ട മല്ലപ്പളളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ അറുപതുകാരന്റെ മലദ്വാരത്തിനടുത്തു നിന്നാണ് 10 സെന്റിമീറ്ററോളം നീളം വരുന്ന കുളയട്ടകളെ നീക്കം ചെയ്തത്.
advertisement

മലദ്വാരത്തിലൂടെ കുടൽ പുറത്തേക്ക് വന്നതോ അർശസ് രോഗമോ ആകാമെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രാഥമിക നിഗമനം. അസ്വസ്ഥകൾ ഉണ്ടായതിനെത്തുടർന്നാണ് ആശുപത്രിയിൽ എത്തിയത് ആശുപത്രി ആർ.എം. ഒ കൂടിയായ ഡോ. മാത്യുസ് മാരേട്ടിന്റെ അടുത്താണ് 60 കാരൻ ചികിത്സ തേടിയെത്തിയത്. ഡോക്ടർ നടത്തിയ വിശദമായ പരിശോധനയിലാണ് കുളയട്ടയാണെന്ന് തിരിച്ചറിഞ്ഞത്.

ക്ഷീരകർഷകനായ മല്ലപ്പള്ളി സ്വദേശിയുടെ ശരീരത്തിൽ നിന്നാണ് കുളയട്ടകളെ കിട്ടിയത്.ഇദ്ദേഹം തന്റെ കന്നുകാലികൾക്ക് പുല്ല് ചെത്താനായി വ്യാഴാഴ്ച പുലർച്ചെ ഏഴു മണി മുതൽ രണ്ട് മണിക്കൂറോളം നേരം വീടിന് അടുത്തുള്ള പാടത്തെ വെള്ളക്കെട്ടിൽ ഇറങ്ങി നിന്നിരുന്നു.ഈ സമയം ശരീരത്തിൽ കയറിയ അട്ടകൾ രക്തം കുടിച്ച് വലുതാവുകയായിരുന്നു എന്നാണ് നിഗമനം. രാവിലെ 10 മണിയോടെയാണ് അറുപതുകാരൻ ചികിത്സ തേടിയെത്തിയത്.തുടർന്ന് ഇവയെ ശരീരത്തിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു.

advertisement

സ്വന്തം ശരീര ഭാരത്തിന്റെ പത്ത് ഇരട്ടിയോളം ചോര അകത്താക്കി ബലൂൺ പോലെ വീർക്കുന്ന ജീവിയാണ് പാടത്തും വരമ്പത്തും കാട്ടിലും വെള്ളത്തിലും കാണുന്ന കുളയട്ട.

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
രണ്ടുമണിക്കൂറോളം വെള്ളത്തിലിറങ്ങിയ അറുപതുകാരന്റെ മലദ്വാരത്തിൽ ഭീമൻ കുളയട്ടകൾ
Open in App
Home
Video
Impact Shorts
Web Stories