TRENDING:

Breast Cancer | സ്തനാർബുദം ബാധിച്ചവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; വരുത്താവുന്ന ജീവിതശൈലീ മാറ്റങ്ങൾ

Last Updated:

അഞ്ച് വർഷം എന്ന അതിജീവന കാലം കഴിഞ്ഞാലും, കാൻസർ തിരികെ വരുമോ എന്ന ഭീതിയിലാണ് പലരും ജീവിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആയിരക്കണക്കിന് സ്ത്രീകളെയാണ് ഓരോ വർഷവും സ്തനാർബ്ബുദം ബാധിക്കുന്നത്. എന്നാൽ, രോഗം കണ്ടെത്തിയ ശേഷം 100-ൽ 92 സ്ത്രീകളും അഞ്ച് വർഷമോ അതിൽ കൂടുതലോ ജീവിക്കാറുണ്ട്. എന്നാൽ, വേദനയും ക്ഷീണവും പോലെ, ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ക്യാൻസർ ചികിത്സയുടെ അനന്തര ഫലങ്ങൾ പലപ്പോഴും സ്ത്രീകളെ ബുദ്ധിമുട്ടിക്കാറുമുണ്ട്. ഇത് ചിലപ്പോൾ വർഷങ്ങളോളം നീണ്ടുനിന്നേക്കാം. അഞ്ച് വർഷം എന്ന അതിജീവന കാലം കഴിഞ്ഞാലും, കാൻസർ തിരികെ വരുമോ എന്ന ഭീതിയിലാണ് പലരും ജീവിക്കുന്നത്.
advertisement

സ്തനാർബുദം കണ്ടെത്തി കഴിഞ്ഞാൽ കൂടുതൽ കാലം, ആരോഗ്യത്തോടെ ജീവിക്കാനുള്ള സാധ്യത എങ്ങനെ മെച്ചപ്പെടുത്താം?

ശാരീരികമായി സജീവമായിരിക്കുക - കൂടുതൽ സമയം ഇരിക്കാതെ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. പതുക്കെ തുടങ്ങി ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം ചെയ്യുന്ന തരത്തിലേക്ക് ഇത് എത്തണം. നടത്തം പോലുള്ള എയറോബിക് വ്യായാമങ്ങളും പ്രത്യേക പേശീ ഗ്രൂപ്പുകളെ ലക്ഷ്യം വെച്ചുള്ള റെസിസ്റ്റൻസ് വ്യായാമവുമെല്ലാം ഇതിൽ ഉൾപ്പെടുത്തുക. ഇത് ഇടത്തരം വേഗതയിലോ നന്നായി കിതയ്ക്കുന്ന വേഗതയിലോ ചെയ്യാം. വ്യായാമവും ആയുർദൈർഘ്യവും തമ്മിൽ ബന്ധമുണ്ടെന്നും ഇത് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

advertisement

സ്തനാർബ്ബുദമുള്ള സ്ത്രീകളിൽ വ്യായാമം ചെയ്യുന്നവരുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെട്ട നിലയിലായിരിക്കും. അവരുടെ കരുത്തും ഫിറ്റ്നസും മെച്ചപ്പെടും. ചികിത്സയുടെ സമയത്ത് പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്.

Also Read-Obesity And Stroke | അമിതവണ്ണവും സ്ട്രോക്കും തമ്മിൽ ബന്ധമുണ്ടോ? ലക്ഷണങ്ങൾ എന്തെല്ലാം?

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക - പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, പയറുവർഗ്ഗങ്ങൾ, നട്സ്, ധാന്യങ്ങൾ, മത്സ്യം തുടങ്ങിയവ കഴിക്കുന്ന സ്ത്രീകൾ, സ്തനാർബ്ബുദം തിരിച്ചറിഞ്ഞ ശേഷം, പ്രോസസ് ചെയ്ത ഭക്ഷണമോ റെഡ് മീറ്റോ കഴിക്കുന്ന സ്ത്രീകളെക്കാൾ കൂടുതൽ കാലം ജീവിച്ചിരിക്കുന്നുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു.

advertisement

സ്താനർബ്ബുദം കാരണം മരിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനെക്കാൾ, ഹൃദ്രോഗങ്ങൾ പോലുള്ള മറ്റ് അസുഖങ്ങൾ ഇല്ലാതാക്കാൻ നല്ല ഡയറ്റ് സഹായിക്കും എന്നതാണ് ഇതിന് കാരണം. നിരവധി സ്ത്രീകൾ, പ്രത്യേകിച്ച് പ്രായം കൂടിയവരും സ്തനാർബുദത്തിന്റെ ആദ്യ ഘട്ടത്തിലുള്ളവരും അർബ്ബുദത്തെക്കാൾ ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യതയുണ്ട്. ശരീരത്തിൻ്റെ ഭാരവും ഹൃദയത്തിൻ്റെ ആരോഗ്യവും കാത്തുസൂക്ഷിക്കാൻ നല്ല ഡയറ്റ് സഹായിക്കും.

ക്യാൻസർ ചികിത്സയ്ക്കിടെ, അന്നജം കുറഞ്ഞ കീറ്റോ ഡയറ്റ് പോലുള്ള ഭക്ഷണ രീതികൾക്കും ഉപവാസത്തിനും കൂടുതൽ പ്രചാരം ലഭിക്കുന്നുണ്ട്. എന്നാൽ, ഇവ എന്തെങ്കിലും ഫലം നൽകുന്നുണ്ടോ എന്നതിന് തെളിവൊന്നുമില്ല. കീമോ തെറാപ്പിക്ക് മുൻപുള്ള ദിവസങ്ങളിൽ കലോറിയും പ്രോട്ടീനും കുറഞ്ഞ ഡയറ്റ്, ചികിത്സയോട് മികച്ച രീതിയിലുള്ള പ്രതികരണം സാധ്യമാക്കുന്നതായി 2020-ൽ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണം നടന്നുവരികയാണ്.

advertisement

ആരോഗ്യകരമായ ഭാരം നിലനിർത്തുക - സ്തനാർബ്ബുദം കണ്ടെത്തി കഴിഞ്ഞാൽ, അതിജീവിക്കാനുള്ള സാധ്യത കുറയുന്നതിന് ഭാരക്കൂടുതലുമായി ബന്ധമുണ്ട്. എന്നാൽ, സ്താനർബുദം കണ്ടെത്തിയാൽ, ഭാരം കുറയുന്നത് എന്തെങ്കിലും പ്രയോജനം ചെയ്യും എന്ന തരത്തിലുള്ള തെളിവുകളൊന്നും നിലവിലില്ല. ഇക്കാര്യത്തിലും പഠനങ്ങൾ നടന്നു വരികയാണ്.

സ്താനർബ്ബുദ ചികിത്സയ്ക്കിടെ ഭാരം കൂടുന്നതായും സാധാരണമായി കണ്ടുവരുന്നുണ്ട്. ഇതിൻ്റെ കാരണങ്ങൾ സങ്കീർണ്ണമാണ്. എങ്കിലും അമിത ഭാരം, ചില പാർശ്വഫലങ്ങൾക്ക് കാരണമായേക്കാം. സ്തനാർബുദ ചികിത്സയിലുള്ള സ്ത്രീകളുടെ ഭാരം 5 ശതമാനം കുറഞ്ഞാൽ തന്നെ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുകയും വേദന കുറയുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഹൃദയ സംബന്ധമായ രോഗങ്ങളും പ്രമേഹവും വരാനുള്ള സാധ്യതയും ഇവർക്ക് കുറവായിരിക്കും.

advertisement

നന്നായി ഉറങ്ങുക - സ്തനാർബ്ബുദമുള്ള സ്ത്രീകളുടെ ഉറക്കം തടസ്സപ്പെടുന്നത് ചികിത്സ കഴിഞ്ഞാലും വർഷങ്ങളോളം നിലനിൽക്കാം. രാത്രിയിൽ ഉറങ്ങാതിരിക്കുന്ന അല്ലെങ്കിൽ ഉറങ്ങാൻ ബുദ്ധിമുട്ടുള്ള സ്ത്രീകൾക്ക് സ്തനാർബ്ബുദം പിടിപെട്ടാൽ, നന്നായി ഉറങ്ങുന്നവരെക്കാൾ ഏതെങ്കിലും കാരണം കൊണ്ട് മരണപ്പെടാനുള്ള സാധ്യത കൂടുതലാണ്. എത്ര നന്നായി ഉറങ്ങുന്നു എന്നത് മാത്രമല്ല, എത്ര നേരം ഉറങ്ങുന്നു എന്നതും പ്രധാനമാണ്.

ഏഴ്, എട്ട് മണിക്കൂറുമായി താരതമ്യം ചെയ്യുമ്പോൾ, രാത്രിയിൽ ഒൻപത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നത്, സ്തനാർബ്ബുദം തിരിച്ചു വരാനുള്ള സാധ്യത 48 ശതമാനം വർദ്ധിപ്പിക്കുന്നു. എന്നാൽ, ഇതിനുള്ള കാരണങ്ങൾ ഇതുവരെയും പഠനങ്ങളിൽ തെളിഞ്ഞിട്ടില്ല. ക്യാൻസർ തിരികെ വരുന്നത് കൂടുതൽ സമയം ഉറങ്ങുന്നത് കാരണമാണോ രോഗം മൂർച്ഛിക്കുന്നതിൻ്റെയോ വീണ്ടും വരുന്നതിൻ്റെയോ അനന്തരഫലമാണോ കൂടുതൽ സമയം ഉറങ്ങുന്നത് എന്ന കാര്യത്തിൽ കൃത്യമായ ഉത്തരമില്ല.

ഭക്ഷണം കഴിക്കുന്ന സമയത്തിൽ ശ്രദ്ധിക്കുക - ഭക്ഷണം കഴിക്കുന്ന സമയം പ്രധാനമാണെന്ന് പ്രാഥമിക ഗവേഷണങ്ങൾ പറയുന്നു. ഒരു ദിവസത്തെ രാത്രി ഭക്ഷണവും അടുത്ത ദിവസത്തെ പ്രഭാത ഭക്ഷണവും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുന്നത് സ്തനാർബ്ബുദം തിരികെ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

സ്തനാർബുദമുള്ള സ്ത്രീകൾ രാത്രിയിൽ 13 മണിക്കൂറിൽ കുറവ് ഭക്ഷണം കഴിക്കാതിരിക്കുന്നത്, 13 മണിക്കൂറിൽ കൂടുതൽ ഭക്ഷണം കഴിക്കാതിരിക്കുന്നവരെക്കാൾ, ക്യാൻസർ തിരിച്ചു വരാനുള്ള സാധ്യത 36 ശതമാനം വർദ്ധിക്കുമെന്നാണ് ഒരു പഠനത്തിൽ തെളിഞ്ഞത്. എന്നാൽ, രാത്രിയിൽ ഭക്ഷണം കഴിക്കാതിരിക്കുന്ന ദൈർഘ്യം വർദ്ധിപ്പിക്കുന്നത് രോഗത്തിൻ്റെ അപകട സാധ്യത കുറയ്ക്കുമോ എന്ന് അറിയാൻ ഇനിയും കൂടുതൽ പഠനങ്ങൾ വേണമെന്ന് ഈ പഠനത്തിൻ്റെ രചയിതാക്കൾ പറയുന്നു.

കാൻസർ വരാനുള്ള സാധ്യതയും ഒരിക്കൽ വന്ന് മാറിയാൽ വീണ്ടും വരാനുള്ള സാധ്യതയും കുറയ്ക്കുന്നതിനായി വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ട് ചില ശുപാർശകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ, ക്യാൻസർ തിരിച്ചറിഞ്ഞ ശേഷം മിക്ക സ്ത്രീകളും ഈ ശുപാർശകൾ പാലിക്കുന്നില്ലെന്ന് പഠനം സൂചിപ്പിക്കുന്നു.

ചികിത്സയ്ക്ക് ശേഷം വ്യായാമം ചെയ്യാൻ തുടങ്ങുന്നത് പേടിപ്പെടുത്തുന്ന കാര്യമാകാം. ചെറിയ തോതിൽ തുടങ്ങുന്നതാണ് നല്ലത്. ഉദാഹരണത്തിന്, ഓരോ ആഴ്ചയും വ്യായാമം ചെയ്യുന്നത് 10-15 മിനിറ്റ് വർദ്ധിപ്പിക്കാൻ ശ്രമിക്കുക. കൂട്ടിന് ഒരാൾ ഉള്ളത് നല്ലതാണ്. സ്തനാർബുദം ബാധിച്ചവർക്കായുള്ള പല വ്യായാമ രീതികളുമുണ്ട്. 20 ശതമാനം സ്തനാർബുദ രോഗികൾക്കും ഉണ്ടാകുന്ന ലിംഫോഡെമയുടെ ഭാഗമായുള്ള നീർക്കെട്ടും അസ്വസ്ഥതയും എങ്ങനെ മറികടക്കും എന്നതാണ് വ്യായാമം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന ചോദ്യം. വ്യായാമം ചെയ്യുമ്പോൾ വിഗ്ഗിൽ നിന്നുണ്ടാകുന്ന അസ്വസ്ഥതയും റേഡിയേഷൻ്റെ അസ്വസ്ഥതയുമാണ് ആളുകളെ സംബന്ധിച്ചുള്ള മറ്റ് ആശങ്കകൾ. ഇതിനും പ്രത്യേക ഉപദേശങ്ങൾ ലഭ്യമാണ്.

വ്യായാമം പോലെ, ഏറ്റവും നല്ല ഡയറ്റ് പിന്തുടരാൻ ശ്രമിക്കുന്നതിനു പകരം ഓരോ ആഴ്ചയും കൂടുതൽ പച്ചക്കറി കഴിക്കാൻ ശ്രമിക്കാം. ക്യാൻസർ ചികിത്സയെ കുറിച്ചുള്ള ആശങ്ക ചിലപ്പോൾ ഉറക്കത്തെ ബാധിച്ചേക്കാം, എന്നാൽ ആവശ്യത്തിന് ഉറക്കം ലഭിക്കാനുള്ള നിർദ്ദേശങ്ങളും പാലിക്കുക. നേരത്തേ വ്യായാമം ചെയ്യുക, ഉറങ്ങുന്നതിന് മുൻപ് ലഘുഭക്ഷണം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കുക

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
Breast Cancer | സ്തനാർബുദം ബാധിച്ചവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; വരുത്താവുന്ന ജീവിതശൈലീ മാറ്റങ്ങൾ
Open in App
Home
Video
Impact Shorts
Web Stories