ഒരു ടെലിഗ്രാം ബോട്ട് (BOT) വഴി വാക്സിനേഷൻ എടുത്ത വ്യക്തികളുടെ സ്വകാര്യ ഡാറ്റ ചോർത്തിയെന്ന് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ചില പോസ്റ്റുകളിൽ പറയുന്നു. ഉപഭോക്താക്കളുടെ മൊബൈൽ നമ്പറും ആധാർ നമ്പറും എല്ലാം അടങ്ങുന്ന വ്യക്തിഗത വിവരങ്ങൾ കണ്ടെത്താൻ ഈ ബോട്ടിന് കഴിയുമെന്നും റിപ്പോർട്ടുകളുണ്ട്.
advertisement
എന്നാൽ ഇത്തരം റിപ്പോർട്ടുകളെല്ലാം അടിസ്ഥാനരഹിതവും വ്യാജവും ആണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം. ആരോഗ്യ മന്ത്രാലയത്തിന്റെ കോവിൻ (Co-WIN) പോർട്ടലിൽ മതിയായ ഡാറ്റാ സുരക്ഷാ ഉണ്ടെന്നും ഉപയോക്താക്കളുടെ ഡാറ്റ പൂർണമായും സുരക്ഷിതമാണ് എന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
കൂടാതെ, കോവിൻ പോർട്ടലിൽ വെബ് ആപ്ലിക്കേഷൻ ഫയർവാൾ, ആന്റി ഡിഡിഒഎസ് (Anti-DDoS), എസ്എസ്എൽ/ടിഎൽഎസ് (SSL/TLS) റെഗുലർ വൾനറബിലിറ്റി അസസ്മെന്റുകൾ, ഐഡന്റിറ്റി & ആക്‌സസ് മാനേജ്‌മെന്റ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും ഉണ്ട്. ഒടിപി ഒതന്റിക്കേഷൻ (OTP authentication) അടിസ്ഥാനമാക്കിയുള്ള ഡാറ്റ ആക്‌സസ് മാത്രമേ നൽകിയിട്ടുള്ളൂ. കോവിൻ പോർട്ടലിലെ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.