Exclusive | പണം നൽകിയാൽ ജോലി; സ്വീപ്പർക്ക് 4 ലക്ഷം, ക്ലർക്കിന് 5 ലക്ഷം: ബംഗാളിലെ ജോലിതട്ടിപ്പ് കയ്യോടെ പിടിച്ച് ഇഡി

Last Updated:

60 സിവിൽ ബോഡികളിലെ ഗ്രൂപ്പ് ഡി, സി വിഭാഗങ്ങളിലുള്ള 17 തസ്തികകളിലെ 6,000 ഒഴിവുകളിലേക്ക് ഇത്തരത്തിൽ പണം നൽകിയവരെ നിയമിച്ചിട്ടുണ്ട്

Photo: PTI
Photo: PTI
മധുപർണ ദാസ്
പശ്ചിമബം​ഗാളിൽ പണം വാങ്ങി ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്ന സംഘത്തെ എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. പശ്ചിമ ബംഗാളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് റെയ്ഡുകൾ നടത്തുന്നതിനിടെയാണ് ഇത്തരമൊരു തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ‘ക്യാഷ് ഫോർ ജോബ്സ്’ റാക്കറ്റുമായി ബന്ധപ്പെട്ട ഡിജിറ്റൽ, പേപ്പർ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.
ഗ്രൂപ്പ് ഡി, ഗ്രൂപ്പ് സി വിഭാ​ഗങ്ങളിലെ ലേബർ, സ്വീപ്പർ, പ്യൂൺ, ആംബുലൻസ് അറ്റൻഡർ, ഡ്രൈവർ, ആശാരി, സാനിറ്ററി അസിസ്റ്റന്റ്, ഡമ്പർ ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് 4 ലക്ഷം രൂപയും ക്ലർക്ക്, അധ്യാപകർ, (മുനിസിപ്പാലിറ്റിക്കു കീഴിലുള്ള സ്കൂളുകളിൽ) അസിസ്റ്റന്റ് കാഷ്യർ എന്നീ തസ്തികകളിലേക്ക് 5 ലക്ഷം രൂപയും സബ് അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്ക് ആറ് ലക്ഷം രൂപയുമാണ് ഇടപാടുകാർ വാങ്ങിയിരുന്നത്.
advertisement
 ഇ ഡി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, 2014 -15 കാലഘട്ടം മുതൽ, 60 സിവിൽ ബോഡികളിലെ ഗ്രൂപ്പ് ഡി, സി വിഭാഗങ്ങളിലുള്ള 17 തസ്തികകളിലെ 6,000 ഒഴിവുകളിലേക്ക് ഇത്തരത്തിൽ പണം നൽകിയവരെ നിയമിച്ചിട്ടുണ്ട്. കാഞ്ചരപാറ, ന്യൂ ബാരക്‌പൂർ, കമർഹതി, ടിറ്റാഗഡ്, ബരാനഗർ, ഹാലിസഹർ, സൗത്ത് ഡം ഡം, നോർത്ത് ഡം തുടങ്ങിയ മുനിസിപ്പാലിറ്റികൾ ഇതിൽ ഉൾപ്പെടുന്നു.
advertisement
പണം പിരിച്ച ഏജന്റുമാരുടെയും ജോലി ലഭിക്കാൻ ലക്ഷങ്ങൾ നൽകിയവരുടെയും വിശദമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഉദ്യോ​ഗാർത്ഥികളുടെ പേരു വിവരങ്ങളും അവരുടെ പ്രൊഫൈലും വിവിധ തസ്തികകളിലേക്ക് നിയമിക്കപ്പെടാനായി അവർ നൽകിയ പണവും ഇഡി പിടിച്ചെടുത്ത രേഖകളിൽ ഉൾപ്പെടുന്നു.
ജോലിക്കുള്ള റേറ്റ് വിവരങ്ങൾ എങ്ങനെ
എന്നാൽ, ഇത്തരം റെയ്ഡുകളും കേസുകളും ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോ​പിച്ചു. ”ഈ കേസുകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രവർത്തകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും എതിരായ തെളിവുകൾ കേന്ദ്ര ഏജൻസികളുടെ പക്കൽ ഉണ്ടെങ്കിൽ അവർ അത് പരസ്യപ്പെടുത്തണം. അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യാം. പശ്ചിമ ബംഗാളിൽ അധികാരത്തിലിരിക്കുന്ന ഞങ്ങളുടെ സർക്കാർ ഒരിക്കലും കുറ്റവാളികളെ സംരക്ഷിച്ചിട്ടില്ല. അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ, അത് ഞങ്ങളുടെ പാർട്ടിയിൽപെട്ടവർ ആണെങ്കിൽ പോലും, മുഖ്യമന്ത്രി മമത ബാനർജി അവരെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയിരിക്കും”, തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവും എംപിയുമായ സൗഗത റോയ് ന്യൂസ് 18-നോട് പറഞ്ഞു. കേന്ദ്ര ഏജൻസികൾ ചെയ്യുന്നതെല്ലാം ബിജെപിയുടെ പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും തിരഞ്ഞെടുപ്പിന് മുൻപ് അവർ തൃണമൂൽ നേതാക്കൾക്കെതിരെ കേസുകൾ കെട്ടിച്ചമക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
സംസ്ഥാനത്തെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ബംഗാൾ മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിയെയും കൂട്ടുപ്രതികളിൽ ചിലരെയും കേന്ദ്ര ഏജൻസികളായ ഇഡിയും സിബിഐയും കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
Exclusive | പണം നൽകിയാൽ ജോലി; സ്വീപ്പർക്ക് 4 ലക്ഷം, ക്ലർക്കിന് 5 ലക്ഷം: ബംഗാളിലെ ജോലിതട്ടിപ്പ് കയ്യോടെ പിടിച്ച് ഇഡി
Next Article
advertisement
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; യുഡിഎഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ എന്ന് കെ ടി ജലീല്‍
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; UDF പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ ജലീല്‍
  • മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യമുയർത്തി മുസ്ലിം ലീഗ് എംഎൽഎ രംഗത്തെത്തി.

  • താനൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തി തീരദേശ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

  • ജില്ലാ വിഭജനം അനിവാര്യമാണെന്ന് തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ അഭിപ്രായപ്പെട്ടു.

View All
advertisement