വിട്ടുമാറാത്ത വേദന കാരണം ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും മുതല്‍ ഉറക്കമില്ലായ്മയും ഡിമെന്‍ഷ്യയും വരെ അവര്‍ക്ക് നേരിടേണ്ടി വന്നതായി പഠനം പറയുന്നു. നട്ടെല്ലിന് പരിക്കേറ്റ് ജീവിക്കുന്ന (59.1 ശതമാനം) ആളുകളില്‍ പരിക്കില്ലാത്തവരേക്കാള്‍ (30.9 ശതമാനം) കൂടുതല്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നട്ടെല്ലിന് പരിക്കേല്‍ക്കുന്ന എല്ലാവര്‍ക്കും ഒരുപോലെ വിഷാദവും പ്രതികൂല മാനസികാരോഗ്യ പ്രത്യാഘാതങ്ങളും ഉണ്ടാകുന്നില്ല. എങ്കിലും കണ്ടെത്തലുകള്‍ പ്രകാരം സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റ ആളുകള്‍ക്ക് പരിക്കുകളില്ലാത്ത ആളുക്കളേക്കാള്‍ മാനസിക രോഗമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
advertisement
ഈ പഠനത്തില്‍ സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റയാളുകളിലെ വിട്ടുമാറാത്ത ന്യൂറോപതിക് വേദനയും പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നു. സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റ രോഗികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയാനും ചികിത്സയ്ക്കായി അവരെ മാനസികാരോഗ്യ വിദഗ്ദ്ധരിലേക്ക് റഫര്‍ ചെയ്യാനും ഈ കണ്ടെത്തലുകള്‍ ഡോക്ടര്‍മാരെ പ്രേരിപ്പിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
Also Read- Trekking | കുറ്റം പറയാൻ വരട്ടെ; ഈ ട്രെക്കിംഗ് അത്ര കുഴപ്പം പിടിച്ച പരിപാടിയാണോ?
''വിട്ടുമാറാത്ത വേദന അനുഭവിക്കുന്ന ആളുകളുടെ മാനസികാരോഗ്യം നല്ല രീതിയില്‍ നിര്‍ത്തുന്നതിന് നേരത്തെയുള്ള ചികിത്സയും മെച്ചപ്പെട്ട ക്ലിനിക്കല്‍ പരിചരണവും ആവശ്യമാണ്,'' പഠനത്തിന്റെ പ്രധാന രചയിതാവും മിഷിഗണ്‍ മെഡിസിനിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്റെ അസോസിയേറ്റ് പ്രൊഫസറുമായ മാര്‍ക്ക് പീറ്റേഴ്സണ്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് കവറേജിന്റെ അഭാവവും ലഭ്യമായ സേവനങ്ങളുടെ പരിമിതിയും ഈ പ്രശ്നം പരിഹരിക്കപ്പെടാതിരിക്കുന്നതിന്റെ പ്രധാന കാരണമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
